ന്യൂയോര്‍ക്ക്: ഉഴവൂര്‍ കോയിത്തറ പരേതനായ പീറ്റര്‍ - ചിന്നമ്മ ദമ്പതികളുടെ മകനും,
ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനുമായ സ്റ്റീഫന്‍ പീറ്റര്‍ കോയിത്തറ (59)
നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 20-ന് ബുധനാഴ്ച സെന്റ് ആന്റണീസ്
ചര്‍ച്ചില്‍ (നാനുവേറ്റ്, ന്യൂയോര്‍ക്ക്) രാവിലെ പത്തുമണിക്ക് ആരംഭിക്കുന്നതും
തുടര്‍ന്ന് സംസ്കാരം നടത്തുന്നതുമാണ്.
ഭാര്യ: ആന്‍സി -കല്ലറ തയ്യില്‍
കുടുംബാംഗമാണ്.
മക്കള്‍: ആശ, അഭിലാഷ്, അജി. മരുമക്കള്‍: സിജി ചെമ്പനാല്‍,
സൗമ്യ പുല്ലാനപ്പള്ളി, ലീനു തച്ചേട്ട്.
സഹോദരങ്ങള്‍: ലീലാമ്മ പീറ്റര്‍
(ഹൂസ്റ്റണ്‍), മോളി പീറ്റര്‍ പള്ളിക്കുന്നേല്‍ (ഹൂസ്റ്റണ്‍), ലിസ്സി ചാരാത്ത്
(ന്യൂയോര്‍ക്ക്), ജോസ് കോയിത്തറ (ന്യൂയോര്‍ക്ക്), ജോമോള്‍ പീറ്റര്‍
(ന്യൂയോര്‍ക്ക്), ലാലി വേളൂപ്പറമ്പില്‍ (ന്യൂയോര്‍ക്ക്), സാജു കോയിത്തറ
(ന്യൂയോര്‍ക്ക്), കുഞ്ഞുമോള്‍ തോട്ടപ്ലാക്കല്‍, (ഹൂസ്റ്റണ്‍).
ജൂലൈ 19-ന്
ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ ക്നാനായ കമ്യൂണിറ്റി സെന്ററില്‍
വെച്ച് പൊതുദര്‍ശനം നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ്
കോയിത്തറ (845 300 8735), ജോസ് ചാരാത്ത് (845 764 3644).