സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നവംബര്‍ 21 ന് നടക്കും.
വൈകുന്നേകം 7 മുതല്‍ രാത്രി 8.30 വരെ നടക്കുന്ന ശുശ്രൂഷക്ക് ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നേതൃത്വം നല്‍കും. സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ശുശ്രൂഷകരായ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് , ബ്രദര്‍ സാജു വര്‍ഗീസ് , ബ്രദര്‍ ഷാജി ജോര്‍ജ് എന്നിവരും പങ്കെടുക്കും .
ഓണ്‍ലൈനില്‍ സൂം ആപ്പ് വഴി 86516796292 എന്ന ഐഡിയില്‍ ഈ ശുശ്രൂഷയില്‍ പങ്കെടുക്കാവുന്നതാണ്.
'അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു'.(1 പത്രോസ് 2 : 24) എന്ന തിരുവചനം ഈ അനുഗ്രഹീത ശുശ്രൂഷയില്‍ മാംസം ധരിക്കുവാന്‍ ഇരുപത്തിനാല് മണിക്കൂര്‍ കുരിശിന്റെ വഴി ധ്യാനിച്ചുകൊണ്ടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും 20 ന് (വെള്ളി) രാവിലെ 5 മുതല്‍ 21 ന് ശനി രാവിലെ 5 വരെ ഓണ്‍ലൈനില്‍ സൂമില്‍ നടക്കും.
എല്ലാ മൂന്നാം ശനിയാഴ്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കും അതിനൊരുക്കമായുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയിലേക്കും സെഹിയോന്‍ മിനിസ്ട്രി ഏവരെയും സ്വാഗതം ചെയ്തു.
ID 8894210945
Passcode 100.
റിപ്പോര്‍ട്ട്: ബാബു ജോസഫ്