മലയാളത്തില്‍ വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ കാവേരി കല്യാണി അഭിനയത്തിന് പുറമേ സംവിധാന രംഗത്തെക്കും കടക്കുകയാണ് .
‘പുന്നകൈ പൂവെ’ എന്ന തമിഴ് സിനിമയിലൂടെയാണ് സംവിധാന അരങ്ങേറ്റം നടക്കുന്നത്.
കാവേരി തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി എത്തുന്നത്. തെലുങ്ക് യുവ നടന് ചേതന്‍ ചീനു ആണ് സിനിമയിലെ നായകന്. ദ്വിഭാഷാ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണന്നാണ് സൂചന. ചിത്രത്തിന്റെ നിര്‍മ്മാതാവും കാവേരി തന്നെയാണ്.