ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് ശില്‍പ്പ ഷെട്ടി. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും താരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ഫിറ്റ്നെസില് വളരെ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് ശില്‍പ്പ. തന്റെ കുടുംബ ജീവിതത്തിലെ സുന്ദര നിമിഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയോടും മക്കളോടുമൊപ്പം കഴിയുകയാണ് താരം. ഈ വര്‍ഷം ആദ്യമാണ് ഈ ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. രണ്ടാമത്തെ കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചതിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. ഇപ്പോഴിതാ അവര്‍ക്കുള്ള മറുപടി നേഹ ധൂപിയുമായി നടത്തിയ ഒരു ചാറ്റ് ഷോയില്‍ സംസാരിക്കുമ്പോള്‍ നല്‍കിയിരിക്കുകയാണ് ശില്പ.
'' ആളുകളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. എന്റെ തീരുമാനങ്ങളിലോ, ജീവിതത്തിലോ മറ്റുള്ളവര്‍ കടന്ന് കയറുന്നത് എനിക്ക് ഇഷ്ടമല്ല. അതില്‍ പരിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഞാന്‍ ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതുമെല്ലാം നോക്കിയിരിക്കുക. അല്ലാതെ ഈ രാജ്യത്ത് വേറെ എത്രയോ കാര്യങ്ങളുണ്ട്. എനിക്കുള്ള സ്വതന്ത്ര്യം അത് എന്റേത് മാത്രമണ്. അതില്‍ ആരും കൈകടത്തേണ്ട ആവശ്യമില്ല'' ശില്പ പറയുന്നു.