ടൊവിനോ തോമസ് നായകനാകുന്ന ആഷിക് അബു ചിത്രം നാരദനിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നു. 22നും 24വയസിനും ഇടയില്‍ പ്രായം തോന്നിക്കുന്ന 50 യുവതീയുവാക്കള്‍ക്കാണ് അവസരം. ചിത്രത്തിന്റെ ആദ്യ ഓഡിഷന് കോള്‍ ആണിത്.
ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക. ഉണ്ണി ആര് ആണ് രചന നിര്‍വഹിക്കുന്നത്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രമാണ് 'നാരദന്'. സിനിമയുടെ ഭാ ഗമാകാന്‍ താത്പര്യമുള്ളവര്‍ casting@opmcinemas.com എന്ന മെയില്‍ ഐഡിയിലേക്ക് വിവരങ്ങള്‍ അയച്ചുനല്‍കാനാണ് അറിയിച്ചിരിക്കുന്നത്.