കുവൈറ്റ് : ദീര്‍ഘനാളത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മഹാരാഷ്ട്ര - സത്താറ സ്വദേശിയും ,ഫസ്റ്റ് കുവൈറ്റ് എഞ്ചിനീയറിംഗ് & കണ്സ്ട്രഷന് - ഉദ്യോഗസ്ഥനും , ഓവര്‍സീസ് എന്‍ സി പി ദേശീയ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പ്രകാശ് ജാദവിന് ഒ എന്‍ സി പി കുവൈറ്റ് യാത്രയയപ്പ് നല്കി.
ചടങ്ങില്‍ വച്ച് സംഘടനയുടെ ഉപഹാരം ദേശീയ പ്രസിഡണ്ട് ബാബു ഫ്രാന്‍സീസ് ,ജനറല്‍ സെക്രട്ടറി ജീവ് സ് എരിഞ്ചേരി എന്നിവര്‍ കൈമാറി. ഒ എന്‍ സി പി എക്സികൂട്ടീവ് അംഗങ്ങളായ ബിജു സ്റ്റീഫന്‍, അരുള്‍ രാജ് എന്നിവരും പങ്കെടുത്തു.