കുവൈറ്റ് സിറ്റി : 'മാതൃഭാഷയുടെ പ്രധാന്യം നിലനിര്‍ത്തിയത് പ്രവാസി കൂട്ടായ്മകള്‍' കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റും - മാതൃഭാഷ സമിതിയും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിന ആഘോഷ പരിപാടിയുടെ ഉദ്ഘടാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രശസ്ത എഴുത്തുകാരന് അശോകന് ചരുവില്‍.
കേരളത്തില്‍ നിന്നും പുറത്തേക്കുള്ള കുടിയേറ്റവും അതിലൂടെ ഉണ്ടായിട്ടുള്ള കൂട്ടായ്മകളും മാതൃഭാഷയെയും നമ്മുടെ സംസ്ക്കാരത്തെയും ഉന്നതിയിലെത്തിച്ചു. അതില്‍ കല കുവൈറ്റിന്റെ മാതൃഭാഷ പ്രവര്‍ത്തനം ഏറ്റവും അഭിനന്ദനാര്‍ഹമാണ്, ഇന്ന് കാണുന്ന ജാതി , മത കൂട്ടായ്മകള്‍ നമ്മുടെ സംസ്ക്കാരത്തിന് എതിരാണ് അത് നമ്മുടെ സമൂഹത്തിന് വിപത്തുമാണ് , നമ്മള് ചരിത്രം മനസിലാക്കുന്നത് മാതൃഭാഷയിലൂടെയാണ് അത് ഇല്ലാത്തവര്‍ വേരുകകളില്ലാത്ത മരങ്ങള്‍ പോലെയാണ്ന്നും, കോവിഡ്, നിപ്പ, പ്രളയം തുടങ്ങിയ എല്ലാവിപത്തിനെയും അതിജീവിച്ച് എല്ലാവരേയും അമ്പരപ്പിക്കുന്ന നേട്ടം കൊയ്ത ഭരണകൂടമാണ് നമുക്കുള്ളത് എന്നും അദ്ദേഹം ഉദ്ഘടാന പ്രസംഗത്തിലൂടെ പറഞ്ഞു.
കല കുവൈറ്റ് ജോയിന്‍ സെക്രട്ടറി ആസഫ് അലി സ്വാഗതവും കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാന് അദ്ധ്യക്ഷതയും വഹിച്ച ചടങ്ങില്‍ കലയുടെ മുതിര്‍ന്ന അംഗം സാം പൈനമൂട് ഭാഷ പ്രതിജ്ഞയും , പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത് കുമാര്‍ , മലയാളം മിഷന് കുവൈറ്റ് കോര്‍ഡിനേറ്റര്‍ ജെ സജി, വനിതാ വേദി പ്രസിഡണ്ട് ഷെറില്‍ ഷാജു , ബാലവേദി സെക്രട്ടറി സെന്സ അനില്‍ കൂക്കിരി എന്നിവര്‍ ആശംസയും മാതൃഭാഷ കണ്‍വീനര്‍ വിനോദ് കെ ജോണ്‍ ആഘോഷ പരിപാടിക്ക് നന്ദിയും പറഞ്ഞു.