-->

EMALAYALEE SPECIAL

കുമ്പസാരത്തിന് കര്‍ട്ടന്‍ വീഴുമോ..? (ഉയരുന്ന ശബ്ദം-14-ജോളി അടിമത്ര)

Published

on

പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ രണ്ടു വിശ്വാസികള്‍ ഹര്‍ജി നല്‍കിയിരിക്കുന്നു !.

എന്നു വച്ചാല്‍ സഭയ്‌ക്കെതിരെ, കൂദാശയ്‌ക്കെതിരെ  കുഞ്ഞാടുകള്‍ ഇന്ത്യയിലെ പരമോന്നത കോടതിയെ അഭയം പ്രാപിച്ചിരിക്കുന്നെന്ന്. ഇത്തവണ ഞെട്ടുന്നത് പുരോഹിത സമൂഹമാണ്. കുഞ്ഞാടുകളുടെ വഴിവിട്ട ജീവിതം കേട്ട് രസിച്ചിരുന്ന ചിലപുരോഹിതര്‍ക്കെങ്കിലും വലിയ അടിയായിപ്പോയി. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് പഴമക്കാര്‍ പറയുന്നത് ഇതിനാലാണ്. മര്യാദയ്ക്ക് അതൊക്കെ അങ്ങനെ മുറപോലെ പൊയ്‌ക്കൊണ്ടിരുന്നതാണ്. അതിനിടെ ആര്‍ത്തി മൂത്ത ചില അച്ചന്‍കുപ്പായക്കാര്‍ ചെയ്ത 'പ്രവൃത്തി ദോഷം' ഇപ്പോള്‍ ആകമാന പുരോഹിതര്‍ക്കും വിനയായി. ഇനി ആ മറയ്ക്കുറത്തും ഇപ്പുറത്തുമിരുന്നുള്ള രഹസ്യപങ്കുവയ്ക്കലിന് കര്‍ട്ടന്‍ വീഴാന്‍ പോകുന്നു. കുമ്പസാരിച്ച പെണ്ണിനെ ആ പേരും പറഞ്ഞ് പിഴപ്പിക്കാന്‍ മുതിര്‍ന്ന പാതിരിമാര്‍ക്കുള്ള അടിയാണിത്.

കുമ്പസാരം നിറുത്തിയാല്‍ ഇവിടുത്തെ വിശ്വാസികള്‍ പാപഭാരം പേറി വലയുകയൊന്നുമില്ല. പണ്ടൊക്കെ അമ്മായിയമ്മയോട് വഴക്കുണ്ടാക്കിയതും കെട്ടിയവനെ പ്രാകിയതും നാത്തൂനോട് പോരടിച്ചതുമൊക്കെയായിരുന്നു കുമ്പസാരിക്കാന്‍ സ്ത്രീയ്ക്കുണ്ടായിരുന്നത്. വീടുമാത്രമായിരുന്നല്ലോ അന്നു പെണ്ണിന്റെ ലോകം. ഇപ്പോള്‍ അങ്ങനെയാണോ .. എന്തെന്തു രഹസ്യങ്ങളാണ് സ്ത്രീ മനസ്സുകളില്‍ അട്ടികിടക്കുന്നത്. മൊബൈല്‍ ഫോണിന്റെ പ്രലോഭനം, വിരല്‍തുമ്പിലെ സൗഹൃദങ്ങള്‍, തൊഴില്‍രംഗത്ത് അന്യപുരുഷനുമായി അടുത്തിഴപഴകാനുള്ള അവസരങ്ങള്‍.. അതൊക്കെ അച്ചനോടെന്നല്ല ദൈവം തമ്പുരാനോടുപോലും മനസ്സുതുറക്കാന്‍ പറ്റാത്തത്ര കോംപ്‌ളിക്കേറ്റഡായ സത്യങ്ങളാണ് ! .

എന്റെ അടുത്ത കൂട്ടകാരികളിലൊരാള്‍. ജീവിതത്തിലുണ്ടായ ഒരു പ്രശ്‌നം പങ്കിട്ടു. യൗവ്വനകാലത്തിലെ അഗാധമായ പ്രണയം. വീട്ടുകാരുടെ പച്ചക്കൊടി കിട്ടാത്തതിനാല്‍ പൂവിട്ടില്ല. പഴയ കാലമാണ്. കൂട്ടുകാരിയുടെ അമ്മ ആത്മഹത്യ ചെയ്യുമെന്നു പേടിപ്പിച്ചതോടെ രണ്ടാളും വഴിമാറി യാത്രയായി. ആദ്യപ്രണയം ഒരു പുരുഷനും സ്ത്രീയ്ക്കും മറക്കാനാവില്ലെന്നത് പരമ സത്യം. രണ്ടാളും ഇപ്പോള്‍ മദ്ധ്യവയസ്സും പിന്നിടുകയാണ്. മക്കളൊക്കെ വിവാഹിതര്‍. പേരക്കുട്ടികളുമായി. പക്ഷേ അയാള്‍ മുപ്പത്തഞ്ചു വര്‍ഷത്തിനുമിപ്പുറത്ത്  ആദ്യപ്രണയിനിയെ തിരക്കി വന്നു. വെറുതെ, ഒന്നു കാണാന്‍ മാത്രം. നേരില്‍ കണ്ടപ്പോള്‍ രണ്ടാള്‍ക്കും ഒന്നും മിണ്ടാനായില്ല.

 'സുഖമാണോ ? ' ഒടുവില്‍ അയാള്‍ നിശബ്ദത ഭേദിച്ചു.
ഉത്തരം പറയാതെ അവള്‍ തല താഴ്ത്തി. മനസ്സ് നൊന്തു പൊള്ളി.

അയാള്‍ക്കൊപ്പം കൊതിച്ച ജീവിതം, ഒപ്പമുണ്ടായിരുന്ന നിമിഷങ്ങള്‍, ഒരുമിച്ചു കണ്ട സ്വപ്‌നങ്ങള്‍ അവളെ പൊടുന്നനെ കോടമഞ്ഞുപോലെ പൊതിഞ്ഞു. അതവളെ വിറകൊള്ളിച്ചു.
 ''വിദേശത്തുനിന്നു വന്നപ്പോള്‍ ഒന്നു കാണാന്‍ മാത്രം വന്നതാണ്. ഒത്തിരി തേടിയാണ് കണ്ടുപിടിച്ചത്. ഇനിയൊരു കൂടിക്കാഴ്ച നമ്മുടെ ജീവിതത്തില്‍ ഉണ്ടാവണമെന്നില്ല. ഞാന്‍ ആറും ഏഴും വര്‍ഷങ്ങള്‍ കൂടുമ്പോഴേ വരാറുള്ളൂ. എന്റെ ഫോണ്‍ നമ്പര്‍ ഇതാ, വല്ലപ്പോഴും ഏഴാം കടലിനപ്പുറത്തിരുന്ന് ഞാന്‍ വിളിക്കും. സമ്മതമാണെങ്കില്‍ മാത്രം സംസാരിക്കാം,അല്ലെങ്കില്‍ ഫോണ്‍ എടുക്കരുത് '', അയാള്‍ വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു.

എന്റെ കൂട്ടുകാരിക്ക് ഫോണ്‍നമ്പര്‍ വാങ്ങാതിരിക്കാനായില്ല.
അയാള്‍ മടങ്ങി.പക്ഷേ ...

ശാന്തമായ ജലാശയത്തില്‍  ഒരു കല്ലെറിഞ്ഞ് ഓളങ്ങളുണ്ടാക്കിയിട്ടായിരുന്നു അയാളുടെ മടക്കം.ഏതു ഫോണ്‍ വന്നാലും അവള്‍ ഞെട്ടും- അതായാളാണോ..? എന്തു ചെയ്യണം.. ഭര്‍ത്താവറിഞ്ഞാല്‍..?
ഫോണ്‍ എടുക്കാതിരുന്നാല്‍ ആ പാവം മനുഷ്യനെ വീണ്ടും ജീവിതസായാഹ്നത്തില്‍ സങ്കടപ്പെടുത്തി മരിക്കാന്‍ വിടുന്ന അവസ്ഥ. എടുത്താല്‍ പഴയ ആത്മബന്ധം പൊടിതട്ടി എടുക്കലാവില്ലേ... എവിടെചെന്നു നില്‍ക്കും..?

 ഞാനവളോടു പറഞ്ഞു,' നിനക്കു വട്ടാണ്, നീയൊരു മുത്തശ്ശിയാണ്. അറുപതു വയസ്സു കഴിഞ്ഞ അയാള്‍ തിരിച്ചുപോയി. അയാള്‍ വിളിച്ചാല്‍ സന്തോഷമായി സംസാരിച്ച് അവിടെ അവസാനിപ്പിക്കുക. അയാള്‍ ഹൃദ്രോഗിയാണെന്നല്ലേ പറഞ്ഞത്, ഇനി ഉടനൊരു വരവുണ്ടാവില്ല. ആ വിഷയം  അവിടെ തീര്‍ന്നെന്നു കരുതിയാല്‍ മതി . എന്തിനു വെറുതെ പരിഭ്രമിക്കണം.'

പക്ഷേ,ഒരാഴ്ച കഴിഞ്ഞ് അവളെന്നെ വിളിച്ചു, ''ഞാന്‍ ഇന്നലെ കുമ്പസാരിച്ച് കുര്‍ബ്ബാന കൈക്കൊണ്ടു.എന്തൊരു സമാധാനം. വലിയൊരു ഭാരം ഒഴിഞ്ഞതുപോലെ..''
എനിക്കു ചിരി വന്നു. അച്ചനെന്നാ പറഞ്ഞു, ഞാന്‍ ചോദിച്ചു.

''ഇതൊക്കെ മനുഷ്യ ജീവിതത്തില്‍ സാധാരണയാണ്, വലിയ കാര്യമാക്കേണ്ട. നീ നിമിത്തം വേദനിച്ച  അയാള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കൂ, തമ്പുരാന്‍ ക്ഷമിക്കട്ടെ .നീ തെറ്റൊന്നും ചെയ്തില്ലല്ലോ ''.
വൃദ്ധനായ ആ പുരോഹിതന് സാഹചര്യം ഉള്‍ക്കൊള്ളാനായി.

'' ഇതുതന്നെയല്ലേ , ഞാന്‍ മറ്റൊരു രീതിയില്‍ പറഞ്ഞത്, എനിക്ക് കൂപ്പായമില്ലാത്തതിനാല്‍ അതിന് വിലയുണ്ടായില്ല അല്ലേ . ഇതിനൊക്കെ കുമ്പസാരിക്കുന്ന നിന്നെയൊക്കെ തല്ലിക്കൊല്ലണം? '' ഞാനവളോട് പറഞ്ഞു.

എന്തു ചെയ്യാം ,സഭയുടെ നിലനില്‍പ്പ് ഇത്തരം ചെറിയ മനോവിഷമങ്ങളികളിലും ഏറ്റുപറച്ചിലിലുമാണല്ലോ. വാസ്തവത്തില്‍ കുമ്പസാരമെന്ന വിഡ്ഡിത്തം ആരാണ് കൂദാശയായി സ്ഥാപിച്ചത്. യേശു ക്രിസ്തു എന്തായാലും ഇക്കാര്യത്തില്‍ നിരപരാധിയാണ്. ബൈബിളില്‍ വ്യക്തമായി പറയുന്നു , 'ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മറ്റൊരു മധ്യസ്ഥന്‍ ഇല്ല ' എന്ന്.

സംശയം ഉണ്ടെങ്കില്‍ ബൈബിള്‍ നോക്കൂ,''ദൈവം ഒരുവനല്ലോ, ദൈവത്തിനും മനുഷ്യര്‍ക്കും  മധ്യസ്ഥനും ഒരുവന്‍.എല്ലാവര്‍ക്കും വേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ [1.തിമഥിയോസ് :2-5] .

പിന്നെ എന്നാണ് ഈ അനാചാരങ്ങള്‍ സഭകളില്‍ കടന്നു കൂടിയത്.. ആരാണ് തുടക്കമിട്ടത്. ചെയ്ത തെറ്റിന് പ്രായശ്ചിത്തം കുമ്പസാരമാണെങ്കില്‍ കോടതിയും പൊലിസ്സുമൊന്നും വേണ്ടല്ലോ. മനുഷ്യന്‍ തന്റെ പാപങ്ങള്‍ മറ്റൊരു മനുഷ്യനോടു പറയുന്നു. അദ്ദേഹമത് ദൈവത്തോട് പറഞ്ഞോളാമെന്ന വാക്കു നല്‍കുന്നു. എന്നാല്‍പ്പിന്നെ അവരവര്‍ക്കു തന്നെ നേരിട്ട് ദൈവത്തോടു പറഞ്ഞാല്‍ പോരെ. ഇടനാഴി വേണ്ടല്ലോ.. ഇത്തരം അന്ധവിശ്വാസം തകര്‍ത്ത കുടുംബങ്ങളെത്ര വേണമെങ്കിലും എടുത്തുകാണിക്കാനുണ്ട്.

നാല് അച്ചന്‍മാര്‍ കുടുങ്ങിയ ഒരു വ്യഭിചാരക്കേസില്‍ കുമ്പസാരം വില്ലനായ സംഭവം ക്രൈസ്തവ സഭകളെ ഞെട്ടിച്ചുകളഞ്ഞതാണ്.. പുരോഹിതന് വിവാഹം കഴിക്കാവുന്ന സഭകളിലെ സ്ഥിതി ഇതാണെങ്കില്‍ അല്ലാത്തവരുടെ കാര്യമോ ? പറ്റിയ പാളിച്ചകളൊക്കെ ചെറുപ്പക്കാരനായ പുരോഹിതനോട് വള്ളിപുള്ളി വിടാതെ പറഞ്ഞു കാടുകയറുമ്പോള്‍ അങ്ങേരും മനുഷ്യനാണ്, നിയന്ത്രണം വിട്ടുപോകും.. 
മുമ്പിലിരിക്കുന്നവള്‍ ചാഞ്ചാട്ടക്കാരിയാണെന്ന തോന്നല്‍ .  കുമ്പസാര രഹസ്യം വച്ച് സുഖമായി ബ്‌ളാക്ക്‌മെയില്‍ ചെയ്യാം. അങ്ങനെ കുഴഞ്ഞുപോയ സ്ത്രീകള്‍ പുരോഹിതന്റെ  ചൂണ്ടയില്‍പ്പെട്ട് ഒടുവില്‍ ആത്മഹത്യയില്‍ അവസാനിച്ച കേസുകള്‍.

കുമ്പസാരം കന്യാസ്ത്രീകളോടായാലോ..? അങ്ങനൊരു സാധ്യതയും ഉന്നയിക്കയുണ്ടായി.

സ്വന്തം രഹസ്യം പോലും സൂക്ഷിക്കാനറിയാത്ത സ്ത്രീകളുടെ കൈയ്യില്‍ മറ്റു പെണ്ണുങ്ങളുടെ രഹസ്യം കൂടി കിട്ടിയാലത്തെ സ്ഥിതിയെന്താവും ?. നോട്ടീസടിച്ച് നാടൊട്ടുക്ക് വിതറിയ അവസ്ഥ !. കൂട്ട വിവാഹമോചനക്കേസുകളും കുടുംബത്തകര്‍ച്ചയുമാവും ഫലം.

കുമ്പസാരിച്ചാലേ അടങ്ങൂ എന്നു നിര്‍ബന്ധമുള്ള പെണ്ണാടുകള്‍ക്കായി റിട്ടയര്‍ ചെയ്ത, ചെവികേള്‍ക്കാത്ത , കണ്ണു ശരിക്കു കാണാത്ത പുരോഹിതരുടെ സേവനം തേടാവുന്നതാണ്. പറഞ്ഞതൊട്ടു കേള്‍ക്കത്തുമില്ല, ആരാണ് കുമ്പസാരിച്ചതെന്ന് പിടി കിട്ടത്തുമില്ല, കേട്ടാല്‍ത്തന്നെ 'ജഡം ബലഹീനമായതിനാല്‍ 'ശല്യമൊട്ടുണ്ടാവത്തുമില്ല.

സഭയും ഹാപ്പി, അജഗണങ്ങളും അച്ചനും ഹാപ്പി.

Facebook Comments

Comments

 1. aadisanakara

  2020-11-01 17:21:23

  ശ്രീമതി ജോളി അടിമത്തറ കുമ്പസാരത്തെ കുറിച്ച് എഴുതിരിക്കുന്ന ലേഖനം നന്നായിരിക്കുന്നു. അമേരിക്കയിലെ ചില പള്ളികളിൽ കുമ്പസാരം ചില അവസരങ്ങളിൽ അച്ചന്മാർ ഒരു ആയുധം ആയി ഉപയോകിക്കുന്നതായി കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് പള്ളിയോട് ചേർന്നു ഒരു ആഡിറ്റോറിയം പണിയെണം എന്ന് അച്ഛനും അദ്ദേഹത്തിന്റെ കുറെ ശിങ്കിടികളും കൂടി തീരുമാനിക്കുന്നു. അതിനു യോഗം കൂടുന്നു, വികാരിയും കൂട്ടാളികളും എല്ലാം കൂടി വരാൻപോകുന്ന ഓഡിറ്റോറിയംതിന്റെ ഗുണഗണങ്ങളും എല്ലാം വര്ണിച്ചു വമ്പൻ പിരിവ് നടത്താനുള്ള ചട്ടവട്ടങ്ങൾ ഒപ്പിക്കുന്നു, ഇടവക ജനങ്ങളെ വേണ്ടവിധത്തിൽ പിഴിഞ് ആഡിറ്റോറിയം ഒരുവിധത്തിൽ തല്ലിക്കൂട്ടുന്നു. ഇതെല്ലാം കഴിഞ്ഞു ഇതിന്റെ കണക്ക് ചോദിയ്ക്കാൻ ആൾക്കാർ തുടങ്ങുമ്പോൾ സത്യസന്ധമായി നടത്തിയിട്ടുള്ളതാണേൽ അത് താമസിയാതെ പൊതുജനത്തെ കാണിക്കും. ഈ വിഭാഗത്തിൽ പെടാത്ത ചില പുളവന്മാർ ഉടനെ കുമ്പസാരം ഒരു ആയുധമാക്കി രംഗപ്രവേശം ചെയ്യും. കുമ്പസാരിച്ചവർ മാത്രമേ യോഗത്തിൽ ഇരിക്കാൻ പറ്റുകയുള്ളു. പണം വാങ്ങാൻ നേരം ഈ കൂട്ടര്ക്ക് ഇതൊന്നും വേണ്ടായിരുന്നു; ഇപ്പോൾ പുതിയ ഉടക്കുളി ആയി വന്നിരിക്കുന്നു. സാധാരണ ജനങ്ങളെ കൊക്കോ കളിപ്പിക്കാൻ പുരോഹിത വർഗം ഉണ്ടാക്കി വച്ചിരിക്കുന്ന ഒരോ കുസൃതികൾ.

 2. വളരേ കുറച്ച് നാളേ ആയുള്ളൂ ഈ ഭ്രാന്ത് തുടങ്ങിയിട്ട്. നേതൃത്വത്തിലുള്ള പലർക്കും ഇത് ശരിയല്ലെന്ന് തോന്നുന്നുണ്ടെങ്കിലും, ശരിയല്ലെന്ന് പറയാനുള്ള ധൈര്യം ഇല്ലാതെ പോകുന്നു. ആരെങ്കിലും ഇതിനടിയിൽപെട്ട് അപകടപ്പെടുമ്പോൾ മാത്രമേ ബുദ്ധിയുദിക്കാൻ സാധ്യതയുള്ളൂ. അല്ലെങ്കിലും വൈകി ബുദ്ധിയുദിക്കുന്നവരാണല്ലോ സഭാ നേതൃത്വം !!! Shaji Sangoorikal. മലയാറ്റൂർ സ്വദേശി ഷാജി ചേട്ടന്റെ വാക്കുകൾ ആണ്, കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി നടക്കുന്ന ശക്തിപ്രകടനത്തെ പറ്റി ആണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്, വർഷങ്ങൾക്ക് മുൻപ് വിശ്വാസികൾ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ സ്മരിച്ചു നോമ്പ് എടുത്ത് ക്രിസ്തു കാൽവരിയിലേക്ക് ചുമന്ന കുരിശിന്റെ പ്രതികാത്മകം ഒരു കൊച്ച് കുരിശ് കൈകളിൽ ഏന്തി മലകയറുമായിരുന്നു, ഇന്ന് ഒരു മരം അങ്ങനെ തന്നെ വെട്ടി ഭീമൻ കുരിശ് ഉണ്ടാക്കി, അതിൽ പള്ളിയുടെയും സംഘടനകളുടെയും പരസ്യവും എഴുതി ലോറിയിൽ അടിവാരത്തു എത്തിക്കുന്നു, പിന്നെ അമ്പത്തോ നൂറോ പേര് ചേർന്ന് ചുമന്നു മുകളിൽ കയറ്റി ഏതെങ്കിലും മരത്തിൽ ചാരി വച്ച് മലയിറങ്ങുന്നു. ആരെ കാണിക്കാൻ ആണ് ഈ പ്രഹസനം❓️ ഷാജി ചേട്ടന്റെ വാക്കുകൾ തന്നെ കടം എടുത്താൽ, ഈ ഘടാഘടിയൻമാർ ചുമന്ന് മുകളിൽ എത്തിക്കുന്ന ഈ ഭീമകാരൻ കുരിശുകൾ മുതൽ എല്ലാ കുരിശുകളും കൊതികീറി അടുപ്പിൽ വെക്കുകയാണ് അവിടെ ചെയുന്നത് 😅 അപ്പോൾ ഇടവകവികാരി ഹാനാം വെള്ളം തളിച്ച് വെഞ്ചിരിച്ചു ലോറിയിൽ കയറ്റി അയക്കുന്ന കുരിശിന്റെ വിശുദ്ധി 🤔 ഈ മരകുരിശ് വിറക്ക് ആയി രൂപാന്തരപ്പെടുന്ന അത്ഭുതത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് പരിശുദ്ധാത്മാവോ അതോ സാത്താന്റെ കരങ്ങളോ❓️ കോൺക്രീറ്റ് കുരിശിന് മാത്രമാണോ വിശുദ്ധി❓️ ക്രിസ്തു ചുമന്നത് മരകുരിശ് ആയിരുന്നു !!! ഏതോ മലമുകളിൽ ഒക്കെ കൊണ്ടുപോയി സ്ഥാപിച്ച കോൺക്രീറ്റ് സ്തുപങ്ങളിൽ പിള്ളേർ കയറി ഇരുന്നപ്പോൾ വ്രണപെട്ട വികാരം എന്താണ്, ചിത്രത്തിൽ കാണുന്ന പോലെ മലയാറ്റൂർ മലമുകളിൽ ഉപേക്ഷിച്ച നിലയിൽ കാണപ്പെടുന്ന കുരിശ് കാണുമ്പോൾ വ്രണപെടാത്തത്, അതും അച്ചൻ വെഞ്ചിരിച്ച കുരിശ് ആണ് ഈ കിടക്കുന്നത്, അത് കോടാലിക്ക് കീറി അടുപ്പിൽ വെക്കുമ്പോഴും ഈ കൂട്ടർക്ക് വികാരം പൊട്ടി ഒലിക്കുന്നില്ല. ഒരു പ്രത്യേക തരം വിശ്വാസം അല്ലെ !!! കഴിഞ്ഞ ഡിസംബറിൽ ഞാൻ കുടുംബത്തോട് ഒപ്പം ഒരു ഞായറാഴ്ച മലകയറിയപ്പോൾ എടുത്ത ചിത്രം ആണ് പോസ്റ്റിൽ, ഇതേപോലെ വലുതും ചെറുതും ആയ നൂറ് കണക്കിന് കുരിശുകൾ ഉപേക്ഷിക്കപ്പെട്ട പോലെ അങ്ങ് ഇങ്ങു മരങ്ങളിൽ ചാരി വച്ചിടുണ്ട്, ഇപ്പോൾ അത്‌ അടുപ്പിലെ വിറക്ക് ആയി കാണാം !!! നാടകമേ ഉലകം !!!

 3. Mrs. JMathew

  2020-11-01 04:19:19

  കുമ്പസാരിച്ചാൽ കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ഉണ്ടാകും . ഞാൻ ഇപ്പോൾ പ്രസവിച്ചെഴുന്നേറ്റെതെയുള്ളു

 4. josecheripuram

  2020-10-31 23:00:06

  To survive in this world we need a group. When our An sisters lived in this world many years ago,as they grew in to many numbers they became groups. They got devided,There is no way we going to be united.So have the knowledge to decide what you want to do.I always wonderd why women go to confess more than men.Is it that because the priest is an young handsome man.If it was a beautiful young Nun may more men would confess?

 5. J. Mathew

  2020-10-31 21:27:52

  പുരോഹിതരുടെ വജ്രായുധമല്ല വിശ്വാസികളുടെ കൂദാശയാണ് കുമ്പസാരം . അത് എന്താണെന്നു വ്യാജ നാമധാരികൾക്കു അറിയില്ല .അറിയാൻ പാടില്ലാത്ത കാര്യത്തെ പറ്റി അഭിപ്രായം പറഞ്ഞിട്ട് എന്തുകാര്യം .കുമ്പസാരിക്കണെമെന്നു ആഗ്രഹിക്കുന്നവർ അത് ചെയ്യട്ടെ .വേണ്ടാത്തവർ ചെയ്യേണ്ട .

 6. George

  2020-10-31 17:47:59

  പുരോഹിതരുടെ വജ്രായുധം ആണ് കുമ്പസാരം. കൂദാശാകളിൽ ഏറ്റവും ഇഷ്ടമുള്ള കൂദാശ. കുമ്പാസ്സരം വെച്ച് സ്ത്രീകളെയും പെൺകുട്ടികളെയും ശാരീരികമായി പീഡിപ്പിക്കുന്നവരേക്കാൾ എത്രയോ ഇരട്ടിയാണ് അവരെ മാനസികമായി പീഡിപ്പിക്കുന്നവർ. പള്ളിപൊതുയോഗങ്ങളിൽ തങ്ങൾക്കു ഇഷ്ടമില്ലാത്ത ചോദ്യം ചോദിക്കുന്നവരെയും കണക്കു ചോദിക്കുന്നവരെയും നിശബ്ദമാക്കുന്നതു ഈ വജ്രായുധം കൊണ്ടാണ്. ഫ്രാൻ‌സിൽ പോകാനൊക്കെ പറയുന്നവരും തല വെട്ടിയവരും ഒരേ തൂവൽ പക്ഷികളാണ്. അവസ്സരം കിട്ടിയാൽ ജോസഫ് മാഷിനെ കൈകാര്യം ചെയ്തപോലെ ചെയ്യാൻ മടിയില്ലാത്തവർ. സ്വന്തം മകളുടെ പുരോഹിത ഗർഭത്തെ വരെ ഏറ്റെടുക്കുന്ന മാനസിക അവസ്ഥയുള്ളവർ. സഹതാപം മാത്രം.

 7. Sting

  2020-10-31 16:56:25

  Writer of this article just want to get cheap photo publicity handling a matter with half baked knowledge. Shameful.

 8. J. Mathew

  2020-10-31 16:55:33

  ക്രിസ്ത്യാനി എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് ക്രിസ്ത്യാനി തീരുമാനിച്ചുകൊള്ളും.അതിന് വ്യാജ ക്രിസ്ത്യീയ നാമധാരികളുടെ ഉപദേശം ആവശ്യമില്ല.ഉപദേശിക്കണമെന്ന് നിർബന്ധമുള്ളവർ ഫ്രാൻസിലേക്ക് ചെന്നാട്ടെ.ഉപദേശിച്ച് കഴിഞ് കഴുത്തിനു മുകളിൽ തല ഉണ്ടായാൽ നന്ന്.

 9. ഒരു നേരം നൂറ് പേരെ ഊട്ടാൻ ആവില്ലെങ്കിലും ഒരാൾക്കെങ്കിലും അന്നം നൽകുക.. അതിനേക്കാൾ പുണ്യം വേറൊന്നുമില്ല- നാരദന്‍

 10. ക്രിസ്തിയാനി ആയി ജീവിച്ചാൽ കുമ്പസാരിക്കണ്ട ആവശ്യം ഉണ്ടാകുന്നില്ല. പേരിൽ മാത്രം കൃസ്തിയാനി ആയി ജീവിക്കുമ്പോൾ ആണ് കുറ്റ കൃത്യങ്ങൾ ചെയുന്നത്. ഒരിക്കൽ കുറ്റം/ പാപം ചെയ്താൽ അതിന് കുമ്പസാരം പരിഹാരമല്ല. പാപം ഇല്ലാതെയാവുന്നില്ല. എന്ത് പാപം ചെയ്താലും കുമ്പസരിച്ചാൽ പരിഹാരം കിട്ടും എന്ന വിശ്വസം ആണ് വീണ്ടും പാപം ചെയ്യുവാനുള്ള കാരണം. ഇത്തരം പാപികളുടെ എണ്ണം കൂടിയാൽ മാത്രമേ സഭക്കും, കുപ്പായക്കാർക്കും ഉപജീവനം നടക്കുകയുള്ളു. ' പാപത്തിൽ എൻ്റെ അമ്മ എന്നെ ഗർഭം ധരിച്ചു' എന്നത് വിശ്വസിക്കുന്ന പാപിക്ക് ഒരിക്കലും മോചനം ഇല്ല. -andrew

 11. G. Puthenkurish

  2020-10-31 14:14:20

  Superstition is the religion of feeble mind- Edmund Burke. വിധവയായ ഒരു മരുമകൾ തന്റെ അമ്മായിയമ്മയോട് പറഞ്ഞു: 'ഞാൻ മൂന്നുമാസം ഗർഭിണിയാണ്.' ഒരു വർഷം മുമ്പ് മരണപ്പെട്ട തന്റെ മകന്റെ വിധവയിൽ നിന്നും ഇത് കേട്ടപ്പോൾ ആ അമ്മ ഞെട്ടി. ശേഷം ഈ വിഷയം മുഴുവൻ കുടുംബത്തിലും കോളിളക്കമുണ്ടാക്കി. അത് ആ പ്രദേശത്ത് ചർച്ചാ വിഷയമാവുകയും സ്വാഭാവികമായ അസ്വസ്ഥതയ്ക്കും കാരണമായി. ആ മരുമകളിൽ നിന്ന് കുട്ടിയുടെ പിതാവ്‌ ആരാണെന്നറിയാൻ എല്ലാ കുടുംബാംഗങ്ങളും പൗരപ്രമുഖരും ഒരു ചർച്ച ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഒരു ചർച്ച തുടങ്ങുകയും അതിൽ പങ്കെടുത്തു കൊണ്ട് പലരും പല അഭിപ്രായങ്ങൾ പറയാനും ആ സ്ത്രീയ്ക്ക് നേരെ ചോദ്യശരങ്ങൾ എയ്യാനും തുടങ്ങി. ഇതിന് മറുപടിയായി അവർ തന്റെ മനസ്സ് തുറന്ന് കൊണ്ട് സംസാരിക്കാൻ തുടങ്ങി. 'മൂന്ന് മാസം മുമ്പ് ഞാൻ പുണ്യനദിയായ ഗംഗയിൽ കുളിക്കാൻ പോയിരുന്നു. കുളിക്കുന്ന സമയത്ത് ഞാൻ മൂന്നുതവണ ഗംഗയിലെ വെള്ളം കുടിച്ചു. ഗംഗയിലൂടെ എവിടെ നിന്നെങ്കിലും ഒഴുകി വന്നതോ, അതല്ലെങ്കിൽ ഗംഗയിൽ കുളിച്ച് കൊണ്ടിരുന്ന ഏതെങ്കിലും ഭക്തന്റെയോ മഹാത്മാവായ ഏതെങ്കിലും മുനിയുടെയോ ശുക്ലം അതിലൂടെ എന്റെയുള്ളിൽ പ്രവേശിക്കുകയും അത് വഴി ഞാൻ ഗർഭിണിയാകുകയും ചെയ്തു.' ഈ വിശദീകരണം കേട്ട്, അവിടെ കൂടിയിരുന്ന പ്രമാണിമാരും കുടുംബത്തിലെ കാരണവർമാരും ഒരേ സ്വരത്തിൽ ഒച്ച വെച്ചു. 'ഇല്ല.., ഇതൊരിക്കലും സംഭവിക്കില്ല. പുഴയിലൂടെ ഒഴുകി വന്നതോ അല്ലാത്തതോ ആയ ശുക്ലം കുടിച്ചാൽ ഒരിക്കലും ഒരു സ്ത്രീ ഗർഭിണി ആവുകയില്ല. നീ പറയുന്നത് വെറും അസംബന്ധമാണ്.' ആ സ്ത്രീ മറുപടി പറഞ്ഞു: 'എങ്കിൽ വിഭണ്ടക മഹർഷിയുടെ ശുക്ലം നിങ്ങൾ പറയുന്ന വിധത്തിൽ അല്ലാതെ ഒരു ശരീരത്തിൽ പ്രവേശിച്ചിട്ടാണ് ഋഷ്യശൃംഖൻ ജനിച്ചത്‌ എന്ന് നമ്മുടെ മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടല്ലോ..?' 'ഹനുമാന്റെ വിയർപ്പ് ഒരു മത്സ്യത്തിന്റെ വയറ്റിൽ എത്തി ആ മത്സ്യം ഗർഭിണിയായിട്ടാണ് ഹനുമാന്റെ പുത്രനായ മകർദ്വജ് ജനിച്ചത് എന്ന് നമ്മുടെ ഗ്രന്ഥങ്ങൾ പറയുന്നു.' 'സൂര്യദേവന്റെ അനുഗ്രഹത്താൽ കുന്തി ഗർഭിണിയായി കർണ്ണൻ ജനിച്ചു എന്ന് പറയുന്നു.' 'അതേ പോലെ, മത്സ്യത്തിന്റെ വയറ്റിൽ നിന്നാണ് മത്സ്യഗ്നഥ (സത്യവതി) ജനിച്ചത് എന്ന് പഠിപ്പിക്കുന്നു.' 'ദശരഥ മഹാരാജാവിന്റെ മൂന്ന് റാണിമാർ പായസം കഴിച്ച് ഗർഭിണിയായി എന്ന് രാമായണത്തിൽ വിവരിക്കുന്നു.' 'ഒരു മൺകുടത്തിൽ നിന്നാണ് സീതാ ദേവി ജനിച്ചത് എന്നും, അതല്ല ഒരു പെട്ടിയിൽ ഉണ്ടായിരുന്ന ചാരത്തിൽ നിന്നാണ് എന്നുമൊക്കെ നമ്മുടെ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നു.' 'മറ്റ് മതഗ്രന്ഥങ്ങൾ പരിശോധിച്ചാലും ഇതേ കാര്യങ്ങൾ കാണാൻ കഴിയും. ഒരു പുരുഷന്റെയും ഇടപെടൽ ഇല്ലാതെയാണ് മറിയം ജനിച്ചത് എന്ന് ഖുർആനും, അതല്ല പരിശുദ്ധാത്മാവിനാൽ മേരി ഗർഭം ധരിച്ചു എന്ന് ബൈബിളും പറയുന്നു.' 'ഇതൊക്കെ നിങ്ങളും ഈ സമൂഹത്തിലെ മറ്റുള്ളവരും സാധ്യമെന്ന് വിശ്വസിക്കുന്നു. പക്ഷെ ഞാൻ പറഞ്ഞ കാര്യം അസാധ്യമാണ് എന്നും പറയുന്നു.' ഈ വിശദീകരണം കേട്ട അവിടെ കൂടിയിരുന്ന എല്ലാവരുടെയും നാവിറങ്ങി പോവുകയും, അവർ പരസ്പരം പിറുപിറുക്കാനും തുടങ്ങി. ഇത് കണ്ട് ആ സ്ത്രീ പറഞ്ഞു. 'സത്യത്തിൽ ഞാൻ ഗർഭിണിയൊന്നുമല്ല. അത് ബോധ്യമാവാൻ നിങ്ങൾക്ക് വേണമെങ്കിൽ എന്നെ പരിശോധനയ്ക്ക് വിധേയയാക്കാം.' 'ഈ കപട സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനാണ് ഞാൻ ഈ കളവ് പറഞ്ഞത്. മതഗ്രന്ഥങ്ങൾ പറയുന്ന അസംബന്ധങ്ങൾ വിശ്വസിക്കാമെങ്കിൽ, ഞാൻ പറയുന്നതും നിങ്ങൾ വിശ്വസിക്കുക. അതല്ല, ഞാൻ പറയുന്നത് അസംഭവ്യമാണ് എന്ന് നിങ്ങളുടെ യുക്തി പറയുന്നു എങ്കിൽ, അതേ യുക്തി മതഗ്രന്ഥങ്ങൾ പറയുന്ന കഥകളിലും ഉപയോഗിക്കുക.' ആ സ്ത്രീ പറഞ്ഞു നിർത്തി. മതപുസ്തകങ്ങളിലും അവയുടെ വിശദീകരണങ്ങളിലുമുള്ള അബദ്ധജടിലമായ കാര്യങ്ങളെ തിരിച്ചറിയുക. അന്ധവിശ്വാസപരമായ എല്ലാ അറിവുകളിൽ നിന്നും മോചനം നേടുക ബൗദ്ധികമായ അടിമത്തം നമ്മളെ വരിഞ്ഞു മുറുക്കാതെ ശ്രദ്ധിക്കുക. Mary got pregnant by holy spirit can also be examined by the same arguments. (അവലംബം : Liberal world) Adv. K K Radhakrishnan

 12. J.Mathew

  2020-10-31 13:58:45

  കുമ്പസാരം ക്രിസ്ത്യൻ ജീവിതത്തിൽ ഒഴിവാക്കാൻ പററാത്ത കൂദാശയാണ്. അത് ഇല്ലാതാക്കാൻ കഴിയില്ല.അത് ആരും നിർബന്ധിച്ച് നടത്തുന്നതല്ല.വേണ്ടാത്തവർ നടത്തേണ്ട.ഏതെന്കിലും ഒരു കൗൺസിലർ തെററ് ചെയ്താൽ കൗൺസിലിങ് തന്നെ നിർത്തലാക്കുമോ?

 13. പരിണാമം എന്താണ് എന്ന് യാതൊരു പിടിയും ഇല്ലാത്തവർ ആണ് ദശാവതാരം പരിണാമം ആണെന്നും ഹനുമാൻ മിസ്സിംഗ് ലിംഗ് ആണെന്നും ഗണപതി ആദ്യത്തെ പ്ലാസ്റ്റിക് സർജറി ആണെന്നും ഒക്കെ തട്ടി വിടുന്നത്. ചെവിയിൽ നിന്നും തുടയിൽ നിന്നും ഒക്കെ ദൈവങ്ങൾ ജനിക്കുന്നത് എന്തോരു ശാസ്ത്രം ആണോ? - chanakyan

 14. szach

  2020-10-31 13:03:42

  Agree 100%. Keep writing Jolly 🙏🙏🙏🙏.

 15. ചെരുപ്പിനൊത്ത് കാലു മുറിക്കുക എന്നത് പരിഹാസ്യമായ കാര്യമാണ്. എന്നാൽ മതങ്ങൾക്ക് ഇന്ന് അത് നിലനിൽപ്പിൻ്റെ പ്രശ്നമാണ്. ചെരുപ്പ് കാലിന് ചേരുന്നില്ലെങ്കിൽ കാല് മുറിച്ചു ചേരുന്ന രൂപത്തിൽ ആക്കുക. ശാസ്ത്രത്തിൻ്റെ വളർച്ചയാണ് ഇന്ന് മതം നേരിടുന്ന തകർച്ചയ്ക്ക് പ്രധാന കാരണം. ശാസ്ത്രാവബോധമുള്ള ചിന്തിക്കുന്ന ജനത മത അസംബന്ധവാദങ്ങളെ വലിച്ചെറിയുന്നു. അതു കൊണ്ട് പിടിച്ചു നിൽക്കാൻ അല്ലെങ്കിൽ തങ്ങളുടെ ദൈവത്തെയും മത പുസ്തകങ്ങളെയും രക്ഷിക്കുവാൻ തങ്ങളുടെ ഗ്രന്ഥത്തിൽ എഴുതി വച്ച കാര്യങ്ങൾ ശാസ്ത്രീയമായ അറിവുകളുമായി പൊരുത്തക്കേട് ഉള്ളത് അല്ല എന്ന് സമർത്ഥിക്കുവാൻ അധ്വാനിച്ചു വിയർക്കുകയാണ്. പല വാചകങ്ങളും മാറ്റി, അർത്ഥം മാറ്റി വ്യാഖ്യാനിച്ചും ശാസ്ത്രം എന്ന ചെരുപ്പിനൊത്ത് മത ഗ്രന്ഥമായ കാൽ മുറിച്ചു ഒപ്പിക്കുകയാണ്.

 16. മാനം നഷ്ടപ്പെടുവാൻ ഏതു പെണ്ണ് പോകും കുമ്പസരിക്കാൻ?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

പ്രകൃതിയുടെ കാവല്‍ക്കാരന്‍, മൗറോ മൊറാന്‍ഡി! (ജോര്‍ജ് തുമ്പയില്‍)

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

View More