Image

പെൻസിൽവേനിയയിൽ ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കുവാൻ നിർദ്ദേശം

(രാജു ശങ്കരത്തിൽ , ഫിലാഡൽഫിയാ) Published on 30 October, 2020
പെൻസിൽവേനിയയിൽ  ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കുവാൻ നിർദ്ദേശം

പെൻസിൽവാനിയാ: കൊറോണ വൈറസ് കേസുകളുമായി  ആശുപത്രിയിൽ രോഗികൾ  വർദ്ധിക്കുന്ന സാഹചര്യം തുടരുന്നതിനാൽ ഹാലോവീൻ, താങ്ക്സ്‌ഗീവിംഗ്, ക്രിസ്മസ്, ഹാനുക്ക, ക്വാൻസ എന്നീ ആഘോഷങ്ങൾക്കായി പെൻസിൽവാനിയ നിവാസികൾ  അവരുടെ വീടിന് പുറത്തുള്ള ആരുമായും  ആഘോഷങ്ങളോ ഒത്തുചേരലുകളോ  നടത്തരുതെന്ന് പെൻസിൽവേനിയാ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി റേച്ചൽ  ലെവിൻ മുന്നറിയിപ്പ് നൽകി. വൈറസ് അതിവേഗം പടരുന്ന ഈ സാഹചര്യത്തിൽ, സാമൂഹിക ഒത്തുചേരലുകൾ, പാർട്ടികൾ, ഡിന്നറുകൾ  എന്നിവ ഒഴിവാക്കാൻ  ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫിയും ആവശ്യപ്പെട്ടു.

വൈറസ് വ്യാപനത്തിന്റെ കുതിപ്പ് തുടരുന്നുവെങ്കിലും, വൈറസ് അതിരൂക്ഷമായിരുന്ന മുൻ സമയത്ത്  ഉപയോഗിച്ച മഞ്ഞ, ചുവപ്പ്  കളർ കോഡഡ് ഷട്ട്ഡൗൺ ഘട്ടങ്ങളിലേക്ക് വീണ്ടും മടങ്ങിവരുന്നതിനെക്കുറിച്ച് പെൻസിൽവാനിയ അധികൃതർ ഇപ്പോൾ തൽക്കാലം ആലോചിക്കുന്നില്ലെന്ന് ആരോഗ്യ സെക്രട്ടറി റേച്ചൽ ലെവിൻ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക