-->

kazhchapadu

സ്റ്ററ്റിസ്റ്റിക്‌സ് ഒരു തമാശക്കവിത ക്രവിത:വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍

Published

on

നല്ലവനായ വാടകക്കാരാ, വിശ്വസിക്കൂ!  ഇല്ല, എനിക്ക് ഫേസ്ബുക് അക്കൗണ്ടില്ല. രാപ്പകല്‍ കണ്ണും മുഖവും റെന്റിനു കൊടുത്തിരിക്കുന്നത് വേദപുസ്തകങ്ങള്‍ക്ക്!

വാട്ട്‌സ് ആപ്പും  ഇല്ല.  
പകരം അംഗത്വം ഒരു വാട്ടീസ് ഗ്രൂപ്പില്‍! സമ്പര്‍ക്കം റൂട്ട് മാപ് ഇവ പൂഴ്ത്തി വെക്കുന്ന ഒരു പ്രാദേശിക വാട്ടീസ്  മുന്നണി.

കിഴക്കു വെള്ള കീറിയാലുണ്ട് കിളികളുടെ ഓര്‍ക്കസ്ട്രയില്‍ ഇപ്പോഴും ഒരു  കാത്, ആകയാല്‍   നറുക്ക് നഹി നഹി  ട്വിറ്ററിലും!

നവമാധ്യമങ്ങള്‍ !
പേരിട്ടവനെ പൂജിക്കാം
കേള്‍ക്കുമ്പോള്‍ പെട്ടെന്ന്
ഓര്‍മ്മ  വരുന്ന   പദം      ബ്രെയിന്‍ വാഷ്  
പിന്നെ  നാക്കില്‍ ചൊറിഞ്ഞു വരുന്ന മറ്റൊരു പദം    മരണപ്പാച്ചില്‍
ലൈക്കിനും കമെന്റിനും പിറകെയുള്ള   മരണപ്പാച്ചിലല്ല
ടെസ്റ്റ് ട്യൂബില്‍നിന്നു യു ട്യൂബിലേക്കുള്ളത് !
 
സൈബറമ്പു   കൊള്ളാത്തവരില്ല  
നരവര്‍ഗ്ഗത്തില്‍ ഒരു കുരുവിനും
പോക്ക് അങ്ങനെയാ    
ആത്മാവിന്റെ    ഇരുണ്ട ഗുഹയില്‍ ഒളിച്ചിരുന്നുള്ള  
ഫോര്‍ത്ത്  ജനറേഷന്‍     മെഗാ   ബാണയുദ്ധത്തില്‍.

വാട്ട്‌സ് ആപ്പില്‍ ഗുഡ് മോര്‍ണിംഗ്
ഫേസ്ബുക്കില്‍ ശുഭസായാഹ്നം
ട്വിറ്ററില്‍ ആദ്യരാത്രി
പരസ്പരം കണ്ടാലോ ഒരു വാക്കുരിയാടില്ല
മൊബൈല്‍ ജീവിതത്തില്‍ ഒടുങ്ങട്ടെ
സരളസനാതനസുവര്‍ണജീവന്‍  

ഇമോജികള്‍ക്കിടയില്‍ നഷ്ടപ്പെടട്ടെ
നാക്കും സഹജവികാരങ്ങളും.
പ്രതീകങ്ങളില്‍ നഷ്ടപ്പെടട്ടെ പ്രീതി  

ഒരു സ്റ്റാറ്റസും ഇല്ലാത്തവന്‍
നിരന്തരം സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യട്ടെ
ഡാറ്റ കമ്പനികള്‍ വളരട്ടെ   കൊഴുക്കട്ടെ
കീശ നമ്മടെ ചോരട്ടെ ചോരട്ടെ
ചോര   ഞരമ്പില്‍ തണുക്കട്ടെ തണുക്കട്ടെ!
 
നവമാധ്യമങ്ങളുടെ  ഗാര്‍ഹികവത്കരണം!  
ഒരു സ്വകാര്യ ഗവേഷണവിഷയം;  
ശതമാനക്കണക്കില്‍  
കാണാം സ്റ്ററ്റിസ്റ്റിക്‌സ് ഇങ്ങനെ :
 
വാഷ്‌ബേസിന്‍  ആയി ഉപയോഗിക്കുന്ന സൈബര്‍ ഗുണ്ടകള്‍   10
ക്ലോസറ്റ്  ആയി ഉപയോഗിക്കുന്ന സൈബര്‍ പോരാളികള്‍   25
ബാത് റൂം  ആയി ഉപയോഗിക്കുന്ന സൈബര്‍ മോര്‍ഫന്‍മാര്‍ 30
കിടപ്പറ  ആയി ഉപയോഗിക്കുന്ന സൈബര്‍ കുണ്ടമര്‍മ്മാണികള്‍     35

ഇത് വായിക്കുന്ന ട്രോളന്മാര്‍    
ആണിയും കുരിശും ബോംബുമായി കണ്ണൂര്‍ക്ക് വരരുതേ!
ഇതൊരു വെറും തമാശക്കവിതയാണെ!!

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം) ഒന്ന്.

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

View More