-->

America

കമലാ ഹാരിസിന്റെ പെരുമാറ്റം ചോദ്യം ചെയ്ത കോളമിസ്റ്റിനു വിമർശനം

Published

on

റൊണാൾഡ്‌ റീഗന്റെ  അസിസ്റ്റന്റായിരുന്ന വാൾ  സ്ട്രീറ്റ് ജേർണലിലെ കോളമിസ്റ്റ് 
 പെഗ്ഗി നൂനന്, ഡെമോക്രാറ്റിക് വൈസ് പ്രസിഡൻഷ്യൽ നോമിനീ കമല ഹാരിസിനെ വാക്കുകൾകൊണ്ട് അധിക്ഷേപിച്ചതിന്റെ പേരിൽ ശകാരവർഷം നേരിടുന്നു . കമല ഉന്മത്തയാണെന്നും പ്രചരണവേളയിൽ അവർ നടത്തിയ പ്രകടനങ്ങളും ചുവടുകളും ബാലിശവും നാണകെട്ടതും നിലവാരമില്ലാത്തതും ആണെന്നാണ് നൂനൻ വിശേഷിപ്പിച്ചിരുന്നത്.  കോളത്തിന് നൽകിയ ശീർഷകം " എ ഗുഡ് ഡിബേറ്റ് , ആൻഡ് ഇറ്റ് ഈസ് നോട്ട് കൊയെറ്റ് ഓവർ ( ഒരു നല്ല സംവാദം: അത് ഇനിയും തീർന്നിട്ടില്ല)  എന്നായിരുന്നു.  അതിന്റെ അവസാനം  രണ്ട് വലിയ ഖണ്ഡികകളിലായി കമലയുടെ നൃത്തത്തെയും ചിരിയെയും ശൈലിയെയും കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുകയാണ്.
നൂനൻറെ കോളത്തിൽ നിന്ന് പ്രസ്തുത ഖണ്ഡികകൾ  എടുത്തുകൊണ്ടാണ് എംഎസ്എൻബിസി പോലെയുള്ള പ്രമുഖ ടിവി ചാനൽ, എഴുത്തുകാരിയെ കീറിമുറിച്ചത്.  
കറുത്തവർഗ്ഗത്തെ പുച്ഛിക്കുമ്പോൾ കിട്ടുന്ന ഒരുതരം ആനന്ദത്തിനു വേണ്ടിയായിരിക്കാം പെഗ്ഗി ഇങ്ങനെ എഴുതിയതെന്ന് ആഫ്രിക്കൻ അമേരിക്കൻ പോളിസി ഫോറം ട്വീറ്റ് ചെയ്തു.  
അവസാനവട്ട പ്രസിഡൻഷ്യൽ സംവാദത്തെക്കുറിച്ചുള്ള അഭിപ്രായ പ്രകടനത്തിനിടെയാണ് നൂനൻ , കമലയെ അതിൽ വിഷയമാക്കിയത്. തല പിന്നോട്ടാക്കി,  ആരും തമാശ  പറയാത്തപ്പോഴും പൊട്ടിച്ചിരിക്കുന്ന കമലയുടെ  പ്രകൃതം ഒട്ടും നിലവാരമുള്ളതല്ലെന്നും യുവാക്കളുടെ വോട്ട് ലക്ഷ്യമിടുന്ന യുവ പ്രതിനിധിയാണവരെന്നും പെഗ്ഗി പരാമർശിച്ചു. സന്തോഷവതിയായ  പോരാളിയെന്ന തോന്നൽ സൃഷ്ടിക്കാനുള്ള അവരുടെ ശ്രമം തികച്ചും ബാലിശമാണെന്നും പെഗ്ഗി നൂനൻ തുറന്നടിച്ചു.   ഒബാമയുടെ ഭരണത്തിന്റെ തുടർച്ചയിൽ അകപ്പെടരുതെന്ന ധ്വനി നൽകിക്കൊണ്ട് അമേരിക്കക്കാരോട് നൂനൻ പങ്കുവയ്ക്കുന്നത് കറുത്ത വർഗക്കാരോടുള്ള അവജ്ഞയാണ്.  
യു എസ് പ്രസിഡൻഷ്യൽ ടിക്കറ്റിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ആഫ്രിക്കൻ അമേരിക്കൻ വംശജയാണ് കമല ഹാരിസ്. 2020 പ്രചാരണ പാതയിൽ അവരുടെ സാന്നിധ്യം ചരിത്രപരമാണ്,  അതെന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. 

Facebook Comments

Comments

 1. Rioters and Looters

  2020-10-28 16:23:30

  ഇപ്പോൾ തെരുവുകളിൽ നടക്കുന്ന കലാപങ്ങൾ സാധാരണക്കാർക്ക് ദഹിക്കുന്നില്ല, നിയമപാലകരെ അനുസരിക്കാൻ വിസമ്മതിക്കുന്ന ചിലർ മോഷ്ടിക്കാനും കൊള്ളയടിക്കാനും ഒരു ഒഴിവുകഴിവിനായ് തക്കം പാർത്തിരിക്കുന്നു. തങ്ങളെയല്ലാതെ മറ്റാരെയും ശ്രദ്ധിക്കാത്ത അവസരവാദികൾ!!! അതുകൊണ്ടാണ് അമേരിക്ക ഇളകി മറിയുന്നത്, മുൻപെങ്ങും കാണാത്ത വിധം അമേരിക്കൻ പ്രസിഡന്റിന് ട്രംപിന് പിന്നിൽ പൗരന്മാർ അണി നിരക്കുന്നത്.

 2. Zacharias chavara

  2020-10-28 16:03:24

  Boby, waist is different from waste.

 3. Tom Abraham

  2020-10-28 15:51:30

  Kamala is beautiful and her laugh is contagious. Don’t get excited about her waist.

 4. Dr. Know

  2020-10-28 15:48:03

  Take your eye off from her waist Boby. She is a married woman. You need to see a sex therapist.

 5. Boby Varghese

  2020-10-28 15:39:37

  Kamala is a total waist.

 6. mathew v zacharia, New Yorker

  2020-10-28 14:14:47

  Kamala Harris and Her stage show: No suitable Indian heritage person would express the way she does. I fully support the wall street columnist. Mathew V. Zacharia, New Yorker

 7. JoJo Philips.

  2020-10-28 08:52:50

  why William Barr is in hiding? How many pieces of our democracy is he destroying behind the scenes whilst possibly infected with Coronavirus?. rump's federal income tax records show for the first time that, since 2010, Deutsche Bank and other lenders have forgiven about $287 million in debt that Trump failed to repay. What legitimate bank forgive hundreds of millions in debt like that?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

പള്ളി പണി, ക്ഷേത്രം പണി, വിവാദം (അമേരിക്കൻ തരികിട-158, മെയ് 13)

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി 

കോവിഡിൽ വലയുന്ന ഇന്ത്യക്കായി പ്രാർത്ഥനകളുമായി കോശി തോമസ് പ്രചാരണ ആസ്ഥാനത്ത് മതാന്തര ഒത്തുചേരൽ

പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ 42 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആള്‍ നിരപരാധിയെന്ന്!

മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യന്‍ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളര്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി മുരളീധരനെതീരെ ജോൺ ബ്രിട്ടാസ് എം.പി.

റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഈദ് മുബാരക്ക് (റംസാന്‍ ആശംസകള്‍)

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

കേരളത്തിനായി കൈകോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍

ക്ഷേത്രനിർമ്മാണത്തിന് മതിയായ കൂലി നൽകാതെ പണിയെടുപ്പിച്ചതായി ന്യു യോർക്ക് ടൈംസ് റിപ്പോർട്ട്

ബൈഡന്‍ ക്ഷേമരാഷ്ട്രം?(ജോണ്‍കുന്തറ)

ടെക്‌സസ്സില്‍ രണ്ടു പോലീസു ഡപ്യൂട്ടികള്‍ വെടിയേറ്റു മരിച്ചു. പ്രതി അറസ്റ്റില്‍

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കേരള സര്‍ക്കാരിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

മിഷന്‍സ് ഇന്ത്യ പതിനേഴാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍

കോവിഡ് കാലം കഴിഞ്ഞാലും,  മാസ്ക് ധരിച്ചാൽ   പകർച്ചവ്യാധികൾ തടയാം: ഫൗച്ചി 

കാര്‍ട്ടൂണ്‍ (സിംസണ്‍)

ആലപ്പുഴയ്ക്ക് മധുരനൊമ്പരക്കാറ്റ്: കുഞ്ഞമ്മക്ക് മനംനിറഞ്ഞു--101 ആം പിറന്നാളില്‍ ഇമലയാളിയുടെ ആദരം(കുര്യന്‍ പാമ്പാടി )

ഇന്ത്യയിലെ കോവിഡ്-19 ന്റെ ഭീകരതയും വിദേശ ഭാരതീയരുടെ ഉത്കണ്ഠതയും (കോര ചെറിയാന്‍)

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ (അനില്‍ പെണ്ണുക്കര)

View More