ദമ്മാം: വെസ്കോസ മലയാളി അസോസിയേഷന് ആജീവനാന്ത അംഗമായിരുന്ന, ക്യാന്‍സര്‍ ബാധിച്ചു മരണപ്പെട്ട കോട്ടയം മുണ്ടക്കയം സ്വദേശി സുരേഷ്കുമാറിന്റെ സാമ്പത്തികമായി പരാധീനതയിലുള്ള കുടുംബത്തിന് വെസ്കോസ മലയാളി അസോസിയേഷന് വാര്‍ഷിക പദ്ധതിയായ കനിവിന്റെ ഭാഗമായി 2 ലക്ഷം രൂപ സുരേഷിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ കൈമാറി. സംയുക്ത കനിവ് കമ്മറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ച് കനിവ് തുകയായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് സുരേഷിന്റെ ഭാര്യ അമ്പിളിക്ക് മുന്‍ ജനറല്‍ സെക്രട്ടറി മനോജ് മാത്യു കൈമാറി. ചടങ്ങില്‍ സജീവ് കുമാര്‍ (ടആഡമുന് എക്സിക്യൂട്ടീവ് അംഗം), ധനുഷ് കോടി (ഋകഇ മുന്‍ ഖജാന്‍ജി) എന്നിവരെ കൂടാതെ സുരേഷിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സമയം ആയതിനാലും, ആ പ്രദേശം കണ്ടെയ്ന്മെന്റ് സോണ്‍ ആയതുകൊണ്ടും കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. സുരേഷിന്റെ കുടുംബം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിച്ചു.