-->

FILM NEWS

ജനപ്രിയ അവതാരകര്‍ കല്ലുവും മാത്തുവും സീ കേരളത്തിലൂടെ തിരിച്ചെത്തുന്നു; 'ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍' ഉടന്‍

Published

on

കൊച്ചി: ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ അവതാരകരായ രാജ് കലേഷ് എന്ന കല്ലുവും, മാത്തുകുട്ടി എന്ന മാത്തുവും മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്നു. 

സീ കേരളം അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന 'ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍' എന്ന പുതിയ സംഗീത വിനോദ പരിപാടിയിലൂടെയാണ് ഇവർ വീണ്ടും ടിവി പ്രേക്ഷകര്‍ക്കു മുമ്പിലെത്തുന്നത്. 

ഷോയുടെ വ്യത്യസ്ത ഉള്ളടക്കത്തിലേക്ക് സൂചന നല്‍കുന്ന ഇരുവരുടേയും ചാറ്റ് കഴിഞ്ഞ ദിവസം സീ കേരളം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 

സ്റ്റുഡിയോക്കു പുറത്ത് പ്രേക്ഷകര്‍ക്ക് വിനോദവും വിജ്ഞാനവും വിളമ്പുന്ന പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി സെറ്റിനകത്ത് എങ്ങനെയാകും ആങ്കറിങ് എന്നതായിരുന്നു ഈ പ്രൊമോ വിഡിയോയില്‍ കല്ലുവിന്റേയും മാത്തുവിന്റേയും ചര്‍ച്ച.

മാന്ത്രികനും, ഷെഫുമൊക്കെയായി വിവിധ മേഖലയില്‍ തന്റെ വൈഭവം തെളിയിച്ചയാളാണ് കലേഷ് എന്ന കല്ലു. അവതാരകനും നടനുമാണ് മാത്തുക്കുട്ടി. രണ്ടു പേരും ചേര്‍ന്നാല്‍ ചിരിയുടെ പൊടിപൂരം തന്നെ കാഴ്ചക്കാര്‍ക്കായി ഒരുക്കുമെന്ന് ഇരുവരും തെളിയിച്ചതാണ്. അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല രണ്ടു പേരും വീണ്ടും ഒന്നിച്ചെത്തുന്ന 'ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍'. പ്രോമോ വീഡിയോയിലെ ചുരുക്കം ചില നര്‍മ നിമിഷങ്ങളില്‍ ഇതു വ്യക്തമാണ്.

'ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍' ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞ ഒരു സംഗീത വിനോദ പരിപാടിയായിരിക്കുമെന്ന് സീ കേരളം ഉറപ്പു നല്‍കുന്നു. എല്ലാത്തരം കാഴ്ചക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. 

മലയാളത്തില്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്ത ചില പരീക്ഷണങ്ങള്‍ കൂടി പരിപാടിയില്‍ ഉണ്ടാകും. സെലിബ്രിറ്റികളും സാധാരണക്കാരുമായിരിക്കും ഇതില്‍ പങ്കെടുക്കുക. ഓരോ എപ്പിസോഡും രസകരവും ഉദ്വേഗഭരിതവുമായിരിക്കുമെന്നാണ് സീ കേരളം പറയുന്നത്. 

നവംബര്‍ രണ്ടാം പകുതിയില്‍ 'ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍' സീ കേരളം സംപ്രേഷണം ചെയ്തു തുടങ്ങും. കൂടുതല്‍ വിവരങ്ങളും ആദ്യ എപ്പിസോഡിനെക്കുറിച്ചുള്ള രസകരമായ വാര്‍ത്തകളും സീ കേരളം ഉടന്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിടും.

നിരവധി രസകരങ്ങളായ പ്രോഗ്രാമുകള്‍ ഈ കോവിഡ് കാലത്തും മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിക്കുന്നതില്‍ സീ കേരളം ശ്രദ്ധപുലര്‍ത്തിയിരുന്നു. 

പുതിയ ഒട്ടനവധി വിനോദ പരിപാടികളാണ് വരും നാളുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സീ കേരളത്തിന്റെ അണിയറയില്‍ ഒരുങ്ങുന്നത്. ഈ നവംബറില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് സീ കേരളം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്വന്തം മരണവാര്‍ത്ത നിഷേധിച്ചുകൊണ്ടിരിക്കെ മുകേഷ് ഖന്ന കേട്ടത് സഹോദരിയുടെ വിയോഗം

അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗമായി

സുരേഷ് ഗോപി സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചേനെ എന്ന് ഒമര്‍ ലുലു

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഖം പങ്കുവച്ച് സംവിധായകന്‍ അരുണ്‍ ഗോപി

''ജഗമേ തന്തിരം'' ഒ.ടി.ടി റിലീസിന്

കര്‍ണ്ണന്‍ മെയ് 14 ന് ആമസോണ്‍ പ്രൈംസില്‍ റിലീസ്

കന്യാസ്ത്രീകളുടെ കൂട്ടായ്മ സമീപിച്ചു 'അക്വേറിയം' ഡിജിറ്റല്‍ റിലീസിന് സ്റ്റേ

ഉദ്ഘാടനത്തിന് നിങ്ങളുടെ അച്ഛനോ അമ്മയോ അവിടെ ഉണ്ടാകുമോ: സിദ്ദിഖ്

മലയാള സിനിമയിലെ തിരക്കഥാ ലോകത്തെ ചക്രവര്‍ത്തിമാര്‍; രണ്ടാമനും യാത്രയാകുമ്പോള്‍

തന്റെ അച്ഛന്‍ എം ആര്‍ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചു പങ്കുവച്ച് നിഖില വിമല്‍

ബീന ആന്റണിക്ക് കോവിഡ് ; ഈ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലന്ന് പൊട്ടിക്കരഞ്ഞ് മനോജ്

തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനും ഭാര്യയ്ക്കും കോവിഡ്

ടെന്നിസ് ജോസഫിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി

നടന്‍ ടി.എന്‍.ആര്‍. കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

ആദ്യകാല നിര്‍മാതാവ് കെ.എസ്.ആര്‍ മൂര്‍ത്തി അന്തരിച്ചു

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

നിര്‍ണായക വിജയത്തിനു പിന്തുണ: രമേഷ്‌ പിഷാരടിക്ക്‌ നന്ദി അറിയിച്ച്‌ ഷാഫി പറമ്പില്‍

അമ്മൂമ്മ മരിച്ചെന്ന്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല'' കോവിഡ്‌ ബാധിച്ച്‌ മരിച്ച ബന്ധുവിനെ കുറിച്ച്‌ അഹാനയുടെ നൊമ്പരക്കുറിപ്പ്‌

മഹാനടിയ്ക്ക് 3 വയസ്സ്, ഓര്‍മ്മകള്‍ പങ്കുവെച്ച്‌ കീര്‍ത്തി സുരേഷ്

കുടുംബത്തോട് അറ്റാച്ച്‌മെന്റ് ഉണ്ടെങ്കിലും പുറത്തു കാണിക്കാറില്ലെന്ന് മേജര്‍ രവി

കോവിഡ് വെറും ജലദോഷപ്പനി; ഇന്‍സ്റ്റഗ്രാം കങ്കണയുടെ പോസ്റ്റ് നീക്കം ചെയ്തു

മന്‍സൂര്‍ അലി ഖാന്‍ അത്യാഹിത വിഭാഗത്തില്‍

ഞാന്‍ നിസ്സഹായനാണ്'; ഫെയ്സ്ബുക്കിലൂടെ ഓക്‌സിജനുവേണ്ടി യാചിച്ച നടന്‍ കോവിഡ് മരണത്തിന് കീഴടങ്ങി

ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. ;കൊവിഡ് അനുഭവം പങ്കുവച്ച്‌ സംവിധായകന്‍ ആര്‍എസ് വിമല്‍

കൊവിഡ് കിച്ചണ്‍ വീണ്ടും തുടങ്ങുന്നു; ബാദുഷ

പ്രേം പ്രകാശ്‌ നിര്‍മ്മിച്ച ഒരൊറ്റ സിനിമയില്‍ പോലും വേഷം ലഭിച്ചില്ല; ആ കാര്യമോര്‍ത്ത് ഇന്നും സങ്കടപ്പെടാറുണ്ടെന്ന് അശോകന്‍

നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ സർ; മോദിയോട് രാം ഗോപാൽ വർമ്മ

കൊവി‍ഡ് ഒരു സാധാരണക്കാരനല്ല, മോൾക്ക് വന്നത് സാദാ പനി പോലെ; മുന്നറിയിപ്പുമായി സാജൻ സൂര്യ

എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറഞ്ഞു: മഞ്ജു വാര്യർ

View More