Image

ഐഎപിസി പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് 18ന്

Published on 15 October, 2020
ഐഎപിസി പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് 18ന്
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ  സംഘടനായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഏഴാമത് അന്താരാഷ്ട മാധ്യമസമ്മേളനത്തോടനുബന്ധിച്ചു പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ഒക്ടോബര്‍ 18നു നടക്കും. ഉച്ചയ്ക്ക് 12.30 (EST) ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (റിപ്പബ്ലിക്കന്‍), ജോ ബൈഡന്‍ (ഡെമോക്രാറ്റ്) എന്നിവരെ പ്രതിനിധീകരിച്ച് നാലുപേരാണ് ഡിബൈറ്റില്‍ പങ്കെടുക്കുന്നത്.

സംവാദം ഇന്ത്യന്‍ അമേരിക്കന്‍ ടിവി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും തത്സമയം സംപ്രേഷണം ചെയ്യും. കോവിഡ് -19, ഹെല്‍ത്ത് കെയര്‍ പോളിസി / എസിഎ, WHO- ല്‍ നിന്ന് യുഎസിന്റെ പിന്‍വാങ്ങല്‍, ഇമിഗ്രേഷന്‍,  ഇന്തോ-യുഎസ് ബന്ധങ്ങള്‍,  സമ്പദ്വ്യവസ്ഥ / ജോലികള്‍ എന്നീ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.  

ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനായി 2013 ല്‍ രുപീകരിച്ച സംഘടനയാണ് ഐഎപിസി. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍പരമായ മികവ് വര്‍ധിപ്പിക്കുന്നതിന് ഉതകുന്നതിനുള്ള പദ്ധതികളാണ് ഐഎപിസി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഐഎപിസി എല്ലാവര്‍ഷവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രശസ്ത മാധ്യമപ്രവര്‍ത്തകരെ ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിന്റെ ഭാഗമാക്കുന്നത്.

Join WhatsApp News
ഒടിഞ്ഞ കസേര 2020-10-15 17:14:36
ഒബാമ എന്ത് ആവശ്യപ്പെട്ടാലും, അത് രാജ്യത്തിന് ഗുണകരം എങ്കിൽപ്പോലും അവയെ പൂർണ്ണമായി നിഷേധിക്കുക എന്നതായിരുന്നു റിപ്പപ്ലിക്കൻ അജണ്ട എന്ന് മുൻ റിപ്പപ്ലിക്കൻ സെനറ്റർ -ജോർജ് വോയിനോവിച്. * കൊറോണ നിമിത്തം ആരും മരിക്കില്ല എന്ന് റൂഡി ജൂലിയാനി. * അയ്യോ എൻ്റെ പൊന്നു പെണുങ്ങളെ ! എന്നെ ഇഷ്ടപ്പെടു എന്ന് സബർബൻ സ്ത്രീകളോട് ട്രംപ്. * പോർട്ടോറിക്കോ എനിക്ക് വോട്ട് ചെയ്യണം എന്ന് ട്രംപ് . വിർത്തികെട്ട ദരിദ്ര ദ്വീപ് എന്നാണ് ട്രംപ് പോർട്ടോറിക്കോയെ വിളിച്ചത്. * ടേക്ക് ട്രംപ് ടു പ്രിസൺ - എന്ന വലിയ ബോർഡുകൾ പലയിടത്തും. * അടുത്ത രണ്ട് ഡിബേറ്റുകളിലും ഒടിഞ്ഞ കസേര ട്രംപിനെ പ്രധിനിധികരിച്ചു സ്റ്റേജിൽ.
Prof. G. F. N. Phd 2020-10-16 01:03:35
ബൈഡൻ ചേട്ടനും കമലമ്മയും: # 25 ബൈഡൻ: ( ആൽമഗതം --= കമലമ്മേ കാണുന്നില്ലല്ലോ? എന്തോ സാരമായി പറ്റിക്കാണും. വിളിച്ചു നോക്കാം.) കമലമ്മേ, കമലമ്മേ?? കമലമ്മ: ഞാനിവിടുണ്ടേ ചേട്ടാ. ബൈഡൻ: ഞാൻ വിചാരിച്ചു, നിനക്കും കോവിട് കിട്ടിയെന്നു. സമാധാനമായി. കമലമ്മ: ചേട്ടാ, ഒന്നും പറയാൻ ഒക്കത്തില്ല. കോവിഡ് വന്നപ്പോൾ നമ്മൾ അങ്ങേരെ ഒരുപാട് കളിയാക്കി. അത് തെറ്റായിപ്പോയെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ നമ്മൾ കേട്ടില്ല. എനിക്ക് വല്യ പേടിയുണ്ട് ചേട്ടാ. അതുകൊണ്ടാ ഞാൻ ഫോൺ എടുക്കാത്തത്. ബൈഡൻ: എനിക്കും ചില്ലറ പേടി ഉണ്ട്. പക്ഷെ, എനിക്ക് എങ്ങനേലും ജയിക്കണമെന്നേ ചിന്തേ ഉള്ളൂ. മതിലു ചാടി വന്നവനേം, ടണൽ തുരന്നു വന്നവനേം എല്ലാം ഇവിടുത്തെ പൗരന്മാരാക്കുവാൻ നമ്മൾ തീരുമാനിച്ചെന്നു ടീവിയിലും പത്രത്തിലുമൊക്കെ ന്യൂസ് കൊടുത്തതുകണ്ടില്ലേ കമലം. അറ്റ കൈക്കു അത് ചെയ്യാൻ നമ്മള് റെഡിയാ. അങ്ങനെ വരാനിരിക്കുന്ന കള്ളന്മാരുടെ വോട്ടുവരെ നമക്ക് കിട്ടും. ഈ രാജ്യം കുട്ടിച്ചോറായാലും നമക്ക് ജയിക്കണം. ഡെമോക്രാറ്റിക് ചെറ്റകൾ വെറും തറയാ കമലം. വെറും തറ. ഈ രാജ്യത്തെ നശിപ്പിക്കാനാണല്ലോ ഈ ചെറ്റകളുടെ പരിപാടി. കമലമ്മ: നമ്മടെ ബ്ലിം പിള്ളേർ ഈ രാജ്യം കുട്ടിച്ചോറാക്കുന്നതു കണ്ടിട്ടു റിപ്പബ്ലിക്കൻ പാർട്ടിക്കാർക്ക് സഹിക്കുന്നില്ല ചേട്ടാ. ബൈഡൻ: ( പൊട്ടിച്ചിരിക്കുന്നു) ഹ ഹ ഹ ഹ, ഹ ഹ ഹാ ഹാ !!
Mrs. Prof. G.F.R. Phd. 2020-10-16 02:09:30
My husband always show up on emalayalee and is obsessed with Kamalamma. I wrote once to emalayalee about his schizophrenia and they never posted. I love him and that is Why writing this. Please post it and If the people know about him please let me know. I will reward you handsomely.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക