റിയാലിറ്റി ഷോ താരം ഇമ്രാന് ഖാന് സംഗീത സംവിധായകന് ഗോപി സുന്ദര്‍ വാഗ്ദാനം ചെയ്ത സംഗീതമേ.. എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ബി കെ ഹരിനാരായണനാണ് ഗാനം രചിച്ചിരിക്കുന്നത്.
പാട്ടിന്റെ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും ഇമ്രാനാണ്. ഗോപി സുന്ദര്‍ തന്നെയാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമറ്റോഗ്രഫി, എഡിറ്റ്- അനന്തു കൈപ്പള്ളി.
അടുത്തിടെ ഇമ്രാന് ഖാനെ ഗോപി സുന്ദര്‍ സര്‍പ്രൈസ് നല്കി ഞെട്ടിച്ച സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇമ്രാന്റെ ഓട്ടോയില്‍ യാത്രക്കാരനെന്ന വ്യാജേന കയറുകയും പിന്നീട് തന്റെ പുതിയ പാട്ട് പാടാനുള്ള അഡ്വാന്‍സ് നല്‍കുകയും ചെയ്താണ് ഗോപി സുന്ദര്‍ സമൂഹമാധ്യമങ്ങളില്‍ താരമായത്. ഈ വിഡിയോ ഗോപി സുന്ദര്‍ തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു.