Image

ഇലക്ടറല്‍ കോളജിലെ മാജിക്ക് നമ്പര്‍ 270; ആര്‍ക്കും അത് കിട്ടിയില്ലെങ്കിലോ? (ഏബ്രഹാം തോമസ്)

Published on 09 October, 2020
ഇലക്ടറല്‍ കോളജിലെ മാജിക്ക് നമ്പര്‍ 270; ആര്‍ക്കും അത് കിട്ടിയില്ലെങ്കിലോ? (ഏബ്രഹാം തോമസ്)
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പോപ്പുലര്‍ വോട്ടുകളെക്കാള്‍ പ്രധാനം ഇലക്ടറല്‍ കോളജ് വോട്ടുകള്‍ക്കാണ്. പ്രസിഡന്റാവുന്ന വ്യക്തിക്ക് 538 ഇലക്ടൊറല്‍ വോട്ടുകളുടെ ഭൂരിപക്ഷമായ 270 വോട്ടുകള്‍ ലഭിച്ചാല്‍ മതി. എത്ര പോപ്പുലര്‍ വോട്ടുകള്‍ നേടി എന്നത് പ്രശ്‌നമേ അല്ല. യുഎസിന്റെ ജനപ്രതിനിധി സഭയില്‍ 435 അംഗങ്ങളുണ്ട്. ഈ സംഖ്യയോടൊപ്പം 50 സംസ്ഥാനങ്ങളുടെ 100 സെനറ്റര്‍മാര്‍, ഡിസ്ട്രിക്ട് ഓഫ് കൊളംബിയയ്ക്കു നല്‍കിയിരിക്കുന്ന 3 ഇലക്ടൊറല്‍ വോട്ടുകള്‍ - അങ്ങനെ മൊത്തം 538 ഇലക്ടൊറല്‍ വോട്ടുകള്‍.

നെബ്രാസ്‌ക, മെയിന്‍ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള 48 സംസ്ഥാനങ്ങളിലെ ഇലക്ടൊറല്‍ വോട്ടുകള്‍ 'വിന്നര്‍ ടേക്ക്‌സ് ഓള്‍' എന്ന തത്വമനുസരിച്ച് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്നു. ഒരു സംസ്ഥാനത്തെ ഭൂരിപക്ഷം കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ടുകളും നേടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ആ സംസ്ഥാനത്തിന് അവകാശപ്പെട്ട രണ്ട് ഇലക്ടറല്‍ കോളേജ് വോട്ടുകളും ലഭിക്കുന്നു. നെബ്രാസ്‌കയിലും മെയിനിലും ഓരോ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകളുടെ അനുപാതത്തില്‍ ഇലക്ടറല്‍ വോട്ടുകള്‍ വിഭജിച്ച് നല്‍കുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ അഞ്ചായി തിരിക്കാം. പ്രൈമറികളും കോക്കസുകളുമാണ് ആദ്യപടി. ഇങ്ങനെ ഓരോ പാര്‍ട്ടിയും അവരുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നു.

നാഷനല്‍ കണ്‍വന്‍ഷനാണ് അടുത്ത ഘട്ടം. ഇവിടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഓരോ സംസ്ഥാനത്ത് നിന്നുമുള്ള ഇലക്ടേഴ്‌സിനെയും ഇവിടെ നോമിനേറ്റ് ചെയ്യുന്നു.

തിരഞ്ഞെടുപ്പ് പ്രചരണമാണ് മൂന്നാമത്തെ ഘട്ടം. ഇപ്പോള്‍ യുഎസ് കടന്നു പോകുന്നത് ഈ ഘട്ടത്തിലൂടെയാണ്.

ഏര്‍ളി വോട്ടിങ്ങും നവംബര്‍ 3ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമാണ് നാലാംഘട്ടം.

അഞ്ചാമത്തേതും അവസാനത്തേതുമാണ് ഇലക്ടൊറല്‍ കോളജിന്റെ പ്രസക്തി. നവംബര്‍ 3 മുതല്‍ ജനുവരിയില്‍ ഇലക്ടൊറല്‍ കോളജ് സമ്മേളിക്കുന്നതുവരെ ഇലക്ടറല്‍ കോളേജ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കും.

ഇലക്ടറല്‍ കോളജ് വോട്ടുകളുടെ ഭൂരിപക്ഷം (270) നേടുന്ന സ്ഥാനാര്‍ഥിയാണ് വിജയി ആകുക. എന്നാല്‍ 2 സ്ഥനാര്‍ത്ഥികള്‍ക്കും 269 വോട്ടുകള്‍ വീതമാണ് ലഭിക്കുന്നതെങ്കിലോ ? ഇതിനാണ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പുതിയ ഫോര്‍മുലയുമായി മുന്നോട്ടു വന്നിരിക്കുന്നത്.

സഭയില്‍ ഭൂരിപക്ഷം ഡമോക്രാറ്റുകള്‍ക്കാണ്. എന്നാല്‍ 50 സ്റ്റേറ്റുകളുടെ ഡെലിഗേഷനുകളില്‍ ഭൂരിപക്ഷവും നയിക്കുന്നത് റിപ്പബ്ലിക്കനുകളാണ്. യുഎസ് ഭരണഘടനയുടെ 12-ാം ഭേദഗതിയില്‍ ഇലക്ടറല്‍ കോളേജ് ഡെഡ്ലോക്ക് ആവുകയാണെങ്കില്‍ 50 സംസ്ഥാനങ്ങള്‍ക്കും ഓരോന്ന് വീതം വോട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുവാന്‍ ഉപയോഗിക്കുവാന്‍ അവകാശമുണ്ട്.

ഹൗസ് മെജോറിറ്റി-26 സംസ്ഥാനങ്ങളുടെ വോട്ടുകളിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുവാന്‍ കഴിയും. 26 സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയുമെന്ന് പെലോസി കരുതുന്നു. അതിനായി മൊണ്ടാന, മിനിസോട്ട, പെന്‍സില്‍വാനിയ, ഫ്‌ലോറിഡ, മിഷിഗണ്‍, അലാസ്‌ക എന്നീ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ഭരണഘടന തയാറാക്കിയപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ജനസംഖ്യാ ഭേദമെന്യേ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കാളിത്തം നല്‍കുവാനാണ് ഇലക്ടറല്‍ കോളേജ് രൂപീകരിച്ചതെന്ന് ഭരണഘടന വിദഗ്ദ്ധര്‍ പറയുന്നു. ചില പ്രസിഡന്റുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത് ഇലക്ടറല്‍ കോളജ് വോട്ടുകളുടെ ബലത്തിലാണ്. 2016 ല്‍ പ്രസിഡന്റ് ട്രംപ് വിജയിച്ചതും ഇലക്ടറല്‍ കോളേജ് വോട്ടുകളുടെ നേട്ടത്തിലാണ്.

ഇപ്രാവശ്യവും ജനപിന്തുണ താഴുന്നതായി സര്‍വേകള്‍ പറയുമ്പോഴും ട്രംപിന്റെ പ്രതീക്ഷ ഇലക്ടറല്‍ കോളേജ് വോട്ടുകളിലാണ്. മധ്യ യുഎസിലെ റസ്റ്റിക് അയണ്‍ബെല്‍റ്റിലെ വോട്ടര്‍മാര്‍ കഴിഞ്ഞ തവണത്തെ പോലെ ഇപ്രാവശ്യവും തന്നെ പിന്തുണയ്ക്കുമെന്ന് ട്രംപ് കരുതുന്നു. അങ്ങനെ ഇലക്ടറല്‍ കോളേജ് വോട്ടുകളുടെ മാജിക്ക് നമ്പരായ 270 വീണ്ടും നേടാനാകും എന്നാണ് പ്രതീക്ഷ
Join WhatsApp News
Tom Abraham 2020-10-09 13:11:21
Voting for Kamla is also domestic terrorism...
വിദ്യാധരൻ 2020-10-09 14:15:45
കറുപ്പിനോടിത്ര വെറുപ്പോ? അറപ്പു തോന്നുന്നു സ്നേഹിത. പിഴുതു മാറ്റുക വെറുപ്പുള്ളിൽ നിന്നും അഴുകി നാറുമുള്ളം അല്ലെങ്കിൽ തീർച്ച തന്നെ. ഇവിടെയുണ്ട് സർവ്വരും വിവിത രാജ്യങ്ങളിൽ നിന്നു വന്നവർ. ഒത്തു ചേർന്നവർ തീർത്തതാണീ വിത്തപൂർണ്ണമാം രാജ്യം. സമ്മതിക്കാം നമ്മൾക്കു വിസമ്മതിക്കാൻ തിന്മയാൽ നേടുകില്ലാരുമൊന്നും. ഇറു ക്കുവാൻ ശ്രമിച്ചിടാതെ 'കമലമങ്ങു' വിരിയുവാൻ വഴിതെളിക്കു നീ. വിദ്യാധരൻ
Prof. G. F. N Phd 2020-10-09 14:46:11
ബൈഡൻ ചേട്ടനും കമലമ്മയും # 18 കമലമ്മ: ചേട്ടാ, ചേട്ടാ, ഞാൻ അത്രയ്ക്ക് കറുത്തതാണോ. ചേട്ടാ. ബൈഡൻ: ഞാൻ കാക്കതൊള്ളായിരം പ്രാവശ്യം പറഞ്ഞിട്ടുള്ള കാര്യമാ കമലമ്മേ, നീ എന്തുകൊണ്ടും കാക്ക കറുമ്പിയെക്കാളും കറുത്തതാ.കറുത്തതായെന്നു. പിന്നേം എന്നൊക്കൊണ്ടു പറയിക്കണോ കമലം? കമലമ്മ: എനിക്കത്ര കറുപ്പൊന്നും ഇല്ലെന്നു നന്നായി അറിയാം. മനസ്സില്ലാ മനസ്സൊടാ ഞാൻ കറുത്തതാ കറുത്തതാ എന്ന് പറയുന്നത് ചേട്ടാ. ബൈഡൻ: എനിക്കതറിയാമേ എന്റെ കമലം. ഇ തൊക്കെ നിന്റെ ഒരു നമ്പറല്ലേ. കള്ളന് കഞ്ഞി വച്ച നിനക്ക് എന്തൊക്കെ അറിയാമെന്നു ഞാനായിട്ട് പറയത്തില്ലാ, കമലമ്മേ. ഏതു ഇരുട്ടത്തും നിന്റെ കറുപ്പ് എനിക്ക് നന്നായി കാണാമെന്നു ഞാൻ ഒരു നമ്പർ ഇട്ടതല്ലേ, കമലം. കമലമ്മ: ചേട്ടനൊരു ചെറുപ്പക്കാരനായിരുന്നെങ്കിൽ നമക്ക് നല്ല ചേർച്ചയായിരുന്നേനേം. ബൈഡൻ( ആൽമഗതം - ഇതു നിന്റെ മറ്റൊരു നമ്പരാ -കമലമ്മേ, കയ്യിലിരിപ്പ് തരക്കേടില്ല - പ്രൈമറിയിൽ നീയെന്നെ വിളിച്ച ചീത്തക്കു കയ്യും കണക്കുമില്ല. ഞാൻ അതൊന്നും മറന്നിട്ടില്ല): കമലമ്മേ, നീ എന്നും എന്നെക്കുറിച്ചു പൊക്കി പറഞ്ഞിട്ടേ ഉള്ളൂ. ഒത്തിരി പൊക്കല്ലേ കമലം, ആ 7 -11 -ലെ ഇന്ത്യയ്ക്കാര് പിള്ളേര് അവിടെ നിക്കുന്നു. കമലമ്മ (ആൽ മഗതം - എലെക്ഷൻ കഴിയട്ടെ , അബദ്ധത്തിനെങ്ങാനും ജയിച്ചാൽ താൻ വൈറ്റ് ഹൗസിന്റെ വരാന്തയിലും ഞാൻ അകത്തുമായിരിക്കും.) ചേട്ടാ, അമേരിക്കക്കാർക്ക് വീണ്ടും ഒരബദ്ധം കൂടി പറ്റി , നമ്മളെ തെരഞ്ഞെടുക്കുമോ, പൊന്നു ചേട്ടാ? ഒന്ന് പറയൂ ചേട്ടാ.
CID Moosa 2020-10-09 14:55:47
Facebook, YouTube and other media are taking out comments like the one made by Tom. It is instigating violence.
News Brief. 2020-10-09 19:39:18
Former President George W. Bush Pulled No Punches in Interview against Donald Trump’s Long-Running Attack on the American Press as the “Enemy of the People”. *Oprah Winfrey Took to National Television to Respond to Donald Trump’s Insults. *An Emotional Trump Supporter Struck a Twelve Year Old Girl with a Flagpole at a Florida Trump Rally. *POLITICSReport Finds Decades of ‘Deep Ties’ between Donald and the Russian Mob *A New York Times Report Details the Role Ivanka Played in the Russia/Trump Collusion
Anil 2020-10-09 19:31:36
Condoleeza Rice, Widely-Respected Republican/Former Secretary of State, Broke Her Silence on Donald Trump; Called Out the Trump Presidency as One of America’s “Darkest Chapters” In a recent interview with Politico’s The Global Politico, Rice made it clear her true feelings about Trump.
Dobby. V 2020-10-09 19:58:04
said Kamala Harris is a horrible woman, a communist, and a monster. I guess a lot has changed since 2014 when he donated - not once but twice - to her campaign for Attorney General of California. trump has deep relations with Communist Russia, so as usual, he blames it on others.
Warning from Ted Cruz 2020-10-09 20:22:39
Ted is feeling the pressure Sen. Ted Cruz (R-Texas) on Friday warned Republicans the party could face a "bloodbath" in November if voters aren't feeling optimistic about the economy and the direction of the pandemic. Speaking on CNBC's "Squawk Box," Cruz said the presidential election is extremely "volatile" and that President Trump could still get reelected by a "big margin" if voters feel like the U.S. is recovering from the pandemic-induced economic shutdown. But he warned the party could also face landslide losses similar to what happened in 1976, when Jimmy Carter won the White House in the first election following the Watergate scandal and Richard Nixon's resignation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക