Image

സ്വന്തം മകനെ കൊന്നവന്റെ ഫാമിലി ഫോട്ടമിടാന്‍ നാണമില്ലേ? സിദ്ദിഖിനെ ട്രോളി ആരാധകര്‍

Published on 06 October, 2020
സ്വന്തം മകനെ കൊന്നവന്റെ ഫാമിലി ഫോട്ടമിടാന്‍ നാണമില്ലേ? സിദ്ദിഖിനെ ട്രോളി ആരാധകര്‍

ജോര്‍ജ് കുട്ടിയും കുടുംബവും വീണ്ടും വീണ്ടും മലയാളികള്‍ക്കു മുന്നിലേയ്ക്ക് എത്തുന്ന ത്രില്ലിലാണ് മലയാളികള്‍. ജോര്‍ജുകുട്ടിയുടെ മക്കളായ അഞ്ജുവും അനുമോളുമൊക്കെ ഇപ്പോള്‍ വളര്‍ന്ന് വലിയ കുട്ടികളായി. ദൃശ്യം 2വിന്റെ ചിത്രീകരണത്തിനിടെയുള്ള മോഹന്‍ലാലും മീനയും എസ്‌തെറും അന്‍സിബയും ഉള്‍പ്പെടുന്ന 'കുടുംബചിത്രം' അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പിന്നാലെ സിദ്ദിഖിനെ ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രത്തിന് താഴെയുള്ള ആരാധകരുടെ കമന്റുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

മകനെ കൊന്ന കുടുംബത്തിനെയാണ് സ്വീകരിക്കുന്നത്, എന്നാലും വരുണിനോട് ഈ ചതി വേണ്ടായിരുന്നു, നിങ്ങളെന്ത് അച്ഛനാണ്‌ഹേ... എന്നൊക്കെയാണ് ആരാധകര്‍ സിദ്ദിഖിന്റെ പോസ്റ്റിന് താഴെ കമന്റ്‌റ് ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക