ജിദ്ദ: പത്തനംതിട്ട സ്വദേശി ജിദ്ദയില്‍ നിര്യാതനായി. അടൂര്‍ മണക്കാല, തൂവയൂര്‍ നോര്‍ത്തില്‍ അശ്വിന് വിഹാറില്‍ ഷാജി ഗോവിന്ദ് (59) ആണ് ജിദ്ദയിലെ കിംഗ് അബ്ദുള്ള മെഡിക്കല്‍ സെന്ററില്‍ നിര്യാതനായത്.
ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, കല, രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന ഷാജി സൗദി ആരോഗ്യ മന്ത്രാലത്തില്‍ രണ്ട് പതിറ്റാണ്ടിലേറെ കാലം പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പരേതനായ ഗോവിന്ദ് ആണ് പിതാവ്. അമ്മ കൗസല്യ. ഭാര്യ: ശ്രീന. മക്കള്‍: അശ്വിന് , അശ്വതി. സഹോദരങ്ങള്‍: സഞ്ജീവ്, സംഗീത.
പത്തനംതിട്ട ജില്ലാ സംഗമം സ്ഥാപകാഗം, മറ്റു സംസ്കാരിക, രാഷ്ട്രീയ സംഘടനകളില്‍ ഭാരവാഹിയുമായിരുന്ന ഷാജിയുടെ നിര്യാണത്തില്‍, പത്തനംതിട്ട ജില്ലാ സംഗമം അനുശോചിച്ചു.
റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍