എന്നെയുണർത്താൻ
നിന്റെയൊരു
നേരിയനിശ്വാസം മതി..
എന്റെ ചില്ലകളിൽ
പൂ വിരിയാൻ
നിന്റെയൊരു തലോടൽ മതി
നീയെനിക്കു നൽകിയ ചുംബനങ്ങളുടെ
ചൂടേറ്റാണന്ന്
രാത്രിമുല്ലകൾ വിരിഞ്ഞത്
നീയെനിക്ക് പാടിത്തന്ന
താരാട്ടു കേട്ടാണ്
പുലരികൾ കൺ തുറന്നതു
നീയെന്നിലേക്ക് പകർന്ന ചൂടേറ്റാണ് ഞാനും വിടരുന്നത്
നീയില്ലാതെ ഞാനില്ലെന്നും
ഞാനില്ലാതെ നീയില്ലെന്നും
നിന്റെ മിഴിയിലെ സ്വപ്നങ്ങളാണ് ഞാനെന്നും
നീ മൊഴിഞ്ഞപ്പോൾ
ഉൾപ്പുളകത്താലാറാടിയിന്നു ഞാൻ