-->

kazhchapadu

സ്ഥിതപ്രജ്ഞന്‍-ജ്ഞാനി (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

Published

on

പര്‍വ്വതസാനുക്കളില്‍ നിന്നുറിയൊലിച്ച്
ദുര്‍ഗ്ഗമമാം വനാന്തരങ്ങളില്‍ കൂടിയും
മനോഹരമാം ഉദ്യാനങ്ങളില്‍ കൂടിയും
പട്ടണപ്രാന്തങ്ങളില്‍ കൂടിയും
ഒഴുകുന്നു നദി സമുദ്രത്തിലേക്ക്.
നദികളില്‍ ചിലതു വരണ്ടു പോകായാല്‍
എത്തുന്നില്ല സമുദ്രത്തില്‍ സുഗമമായ്.
ലക്ഷ്യം കാണാതുണങ്ങുന്നീ നദികള്‍.
ഉപമിക്കാം മനുഷ്യജീവിതത്തെയും
നദിയുടെ നിരന്തരമാം പ്രവാഹത്തോട്.
ആഹ്ലാദം നല്‍കും പരിതസ്ഥിതികളൂം
ദുഃഖം കൊണ്ടുവരുമവസരങ്ങളും
മുറിയുന്നില്ല നദിയൊഴുക്കു പോല്‍.
വരണ്ട നദി പോല്‍ ലക്ഷ്യത്തിലെത്തുന്നില്ല
നശ്വരമാം ലൗകികത പുല്‍കുന്ന ജിവിതം.
സിദ്ധിക്കില്ലവര്‍ക്കു ജ്ഞാനവും സാഫല്യവും.

എന്നെന്നും സ്വന്തഭാവത്തിന്നനസ്യൂതത
നിലനിര്‍ത്തുന്നവന്‍ സ്ഥിതപ്രതിജ്ഞന്‍.
ക്ഷണികമാം നീര്‍പ്പോള പോല്‍
പ്രപഞ്ചവിലാസത്തെ തള്ളിമാറ്റി
ഈശ്വരീയ ശാന്തിയില്‍ നിരന്തരം
ജീവിക്കുന്നവന്‍ സ്ഥിതപ്രതിജ്ഞന്‍.
മനസ്സിലേല്‍പ്പിക്കും ആഘാതങ്ങള്‍
അഗാധവും വൈരുദ്ധ്യവുമെന്നാകിലും
സമചിത്തനാണു സ്ഥിതപ്രതിജ്ഞന്‍.
സുഖകരമാം രാഗത്തിന്നവസ്ഥയിലും
ദുഃഖസംപൂര്‍ണ്ണമാമവസരങ്ങളിലും
വിട്ടുപോകാതെ നിലനില്‍ക്കുന്നെന്നെമീ
സമചിത്തത ജ്ഞാനിതന്‍ മനസ്സില്‍.
ദുഃഖത്തിലും സന്തോഷത്തിലും
ഭാവവ്യത്യാസമില്ലല്ലോ ജ്ഞാനിക്ക്.

രാഗത്തിന്‍ മാസ്മരികതയില്‍
സുഖാനുഭവത്തിന്നഭിനിവേശം.
ഭവിഷ്യത്ത് പ്രതിജ്ഞ ചെയ്യും
സുഖമെവിടെയെന്നന്വേഷണത്തിലേക്ക്
ഉറ്റുനോക്കാന്‍ പ്രേരിപ്പിക്കുന്നു ദുഃഖം.

മനസ്സില്‍ വാസനാരൂപത്തിലിരിക്കും
സംവിധാനത്തെ പാടേ മാറ്റാന്‍ 
കഴിയുമനുഭവം പരമാത്മദര്‍ശനം.
അനശ്വരമാം പരമാത്മദര്‍ശനത്തിന്‍
മഹിമയറിയുന്നവന്‍ സര്‍വ്വജ്ഞന്‍.
ഈ ജ്ഞാനിതന്‍ ജീവിതത്തിന്‍
സവിശേഷതകളാശ്ശേഷിച്ചങ്ങനെ
സ്ഥിതപ്രതിജ്ഞനാകാനെപ്പോഴും
ദൃഢബോധരായിരിക്കൂ മടിയാതെ.
*****

Facebook Comments

Comments

  1. Sudhir Panikkaveetil

    2020-10-03 13:31:25

    ഒരു കാര്യം വിട്ടുപോയി.. സ്ഥിതപ്രതിജ്ഞൻ അല്ല സ്ഥിതപ്രജ്ഞൻ എന്നാണു. കവി തെറ്റി എഴുതിയതോ അച്ചടി പിശകോ .. കവിയാണെങ്കിൽ കവി തിരുത്തട്ടെ . അച്ചടിപിസക്കാനാണെങ്കിൽ പത്രാധിപർ തിരുത്തുക. ഗീതയിൽ നിന്ന് പ്രചോദനംകൊണ്ടാണ് കവി എഴുതിയതെങ്കിൽ സ്ഥിതപ്രജ്‌ഞനാകണം.

  2. Sudhir Panikkaveetil

    2020-10-03 12:33:15

    ഭഗവത് ഗീത രണ്ടാം അധ്യായത്തിൽ അർജുനന്റെ ചോദ്യത്തിന് മറുപടിയായി ശ്രീകൃഷ്ണൻ സ്ഥിതപ്രജ്ഞൻ ആരാണ് എന്താണ് അങ്ങനെയുള്ള ആളിന്റെ ലക്ഷണമെന്നു പറയുന്നുണ്ട്. അതിനെ ആസ്പദമാക്കി ശ്രീ വാസുദേവ് രചിച്ചിരിക്കുന്ന കവിതയാണിത്. വായനക്കാർക്ക് പെട്ടെന്ന് മനസ്സിലാകുന്നവിധം ലളിതമായി അദ്ദേഹം പ്രതിപാദിക്കുന്നില്ലെങ്കിലും ശ്രദ്ധിച്ച് വായിച്ചാൽ മനസ്സിലാക്കാം. മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളെയും മുഴുവനായി ഉപേക്ഷിച്ച് :ആത്മനി ഏവ ആത്‌മനാ തുഷ്ടാ: ആത്മാവിൽ തന്നെ ആത്മാവിനാൽ സന്തുഷ്ടനാകുമ്പോൾ ഒരാൾ സ്ഥിതപ്രജ്ഞനാകുന്നു. English Translation " When suffering does not disturb his mind, when his craving for pleasures has vanished, when attraction has vanished, when attraction, fear .and anger are gone he is called a sage whose thought is sure.(Translation : Miller ) ചിലപ്പോൾ നമുക്ക് മലയാളത്തേക്കാൾ ഇംഗ്ലീഷിൽ പറയുമ്പോൾ മനസ്സിലാകുന്നു. സുഖാന്വേഷികളായി ദുഖിക്കരുതെന്ന ഗീത വചനം കവി ഓർമ്മപ്പെടുത്തുന്നു.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

View More