Image

കൊവിഡ് ബാധിതര്‍ 3.43 കോടി; മരണം 10.22 ലക്ഷം; ഇന്ത്യയില്‍ മരണസംഖ്യ ഒരു ലക്ഷത്തിനടുത്ത്

Published on 01 October, 2020
കൊവിഡ് ബാധിതര്‍ 3.43 കോടി; മരണം 10.22 ലക്ഷം; ഇന്ത്യയില്‍ മരണസംഖ്യ ഒരു ലക്ഷത്തിനടുത്ത്


ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,395,360 ലെത്തി. 1,022,328 പേര്‍ മരണമടഞ്ഞു. 25,586,348 പേര്‍ രോഗമുക്തരായി. 7,786,684 പേര്‍ ചികിത്സയിലാണ്. രണ്ടര ലക്ഷത്തോളം പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗികളായപ്പോള്‍, 4116 പേര്‍ മരണമടഞ്ഞു. 

അമേരിക്കയില്‍ 7,482,671(+35,389) പേര്‍ രോഗികളായപ്പോള്‍ 212,369(+629) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ 6,391,960(+81,693) പേര്‍ രോഗികളായി. 99,804(+1,096) പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 4,820,116(+6,530) പേര്‍ രോഗികളായപ്പോള്‍ 144,103(+141) പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 1,185,231(+8,945) പേര്‍ രോഗികളായി. 20,891(+169) പേര്‍ മരണമടഞ്ഞു. കൊളംബിയയില്‍ 829,679 പേര്‍ രോഗികളായി. 25,998 പേര്‍ മരണമടഞ്ഞു. പെറുവില്‍ 814,829 പേര്‍ രോഗികളായി. 32,463 പേര്‍ മരണമടഞ്ഞു. 

സ്‌പെയിനില്‍ 778,607(+9,419) പേരിലേക്ക് കൊവിഡ് എത്തി. 31,973(+182) പേര്‍ മരണമടഞ്ഞു. അര്‍ജന്റീനയില്‍ 751,001 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 16,937 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 743,216 (+5,053) പേര്‍ക്ക് കൊവിഡ് ബാധിച്ചു. 77,646 (+483) പേര്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 674,339 പേരിലേക്ക് കൊവിഡ് എത്തിയപ്പോള്‍ 16,734 പേര്‍ മരണമടഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക