രണ്ട് വര്‍ഷം 750ഡോളര്‍ വച്ച് ടാക്സ് അടക്കുകയും അതിനു മുന്‍പ് 15വര്‍ഷത്തില്‍ 10വര്‍ഷവും ടാക്സ് അടക്കാതിരിക്കുകയും ചെയ്ത പ്രസിഡന്റ് ട്രംപിന്റെ ദാരിദ്ര്യമൊന്നും ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരീസിനുമില്ല.
ഇരുവരും തങ്ങളുടെ ടാക്സ് റിട്ടേണ്‍ പുറത്തു വിട്ടു. വൈകിട്ട് ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്നടക്കുന്നതിനു മുന്‍പായാണ് ഇരുവരും ടാക്സ്വിവരം പുറത്തു വിട്ടത്. ട്രമ്പ് ഇനിയും അവ സ്വയം പുറത്തു വിട്ടിട്ടില്ല.
ബൈഡന് 22 വര്‍ഷത്തെ റിട്ടേണ്‍ പുറത്തു വിട്ടു. കഴിഞ്ഞ വര്‍ഷം ബൈഡനും അധ്യാപികയായ ഭാര്യ ജില്ലിനും കുട്ടി 985,000 വരുമാനമുണ്ട്. അതില്‍ 299,000 -ല്‍ പരം ടാക്സ് ആയി അടച്ചു
കമലാ ഹാരീസിനും അറ്റോര്‍ണി ആയ ഭര്‍ത്താവ് ഡഗ് എംഹോഫിനും കൂടിമുന്ന് മില്യണിലേറെ വരുമാനമുണ്ട്. അതില്‍ ഒരു ലക്ഷത്തില്‍ പരം ഡോളര്‍ ടാക്സ് ആയി കൊടുത്തു.
2018-ല്‍ ട്രംപിന് 434 മില്യണ്‍ വരവുണ്ടായിരുന്നെങ്കിലും 47മില്യണ്‍ നഷ്ടമായിരുന്നു. അതിനാല്‍ ടാക്സ് കൊടുക്കാതെ രക്ഷപ്പെട്ടു