കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് നാളെ (29) ദേവലോകം അരമനയില്‍ ആരംഭിക്കും. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും സുന്നഹദോസില്‍ സംബന്ധിക്കും. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തില്‍ നടത്താറുള്ളതായ സുന്നഹദോസ് ഈ വര്‍ഷം കോവിഡ് വ്യാപനം മൂലം നീട്ടിവെക്കുകയായിരുന്നു. സഭയെ സംബന്ധിക്കുന്ന ആനുകാലിക വിഷയങ്ങള്‍ എല്ലാം സുന്നഹദോസില്‍ ചര്‍ച്ച ചെയ്യും.