കാന്‍ബറ: ഒഐസിസി കാന്‍ബറ സോണല്‍ കമ്മിറ്റിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ജൂണ്‍ ഏഴിന് (വ്യാഴം) വൈകുന്നേരം ആറിന് കാന്‍ബറയില്‍ നടക്കുമെന്ന് കാന്‍ബറ റിട്ടേണിംഗ് ഓഫീസര്‍ ടൈറ്റസ് ജോണ്‍ അറിയിച്ചു. ഇനിയും അംഗത്വം എടുക്കാത്തവര്‍ ംംം
www.oiccaustralia.ors ഓണ്‍ലൈന്‍ വഴി മെംബര്‍ഷിപ്പ് പുതുക്കാവുന്നതാണ്. വൈകുന്നേരം അഞ്ചിന് തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശം പത്രികകള്‍ സമര്‍പ്പിക്കാം.
കെപിസിസിയുടെ നിര്‍ദേശമനുസരിച്ചുള്ള അംഗസംഖ്യയായിരിക്കും തെരഞ്ഞെടുക്കുക. ജൂണ്‍ അവസാനമാകും സെന്‍ട്രല്‍ കമ്മറ്റി നിലവില്‍വരുക. കഴിഞ്ഞ ഒരു വര്‍ഷമായി സെന്‍ട്രല്‍ കമ്മറ്റി മാത്രമെ ഒഐസിസിക്ക് ഓസ്ട്രേലിയയില്‍ ഉണ്ടായിരുന്നുള്ളൂ. എല്ലാ സോണല്‍ കമ്മിറ്റികളും നിലവില്‍ വരുമ്പോള്‍ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സംഘടനയായി ഒഐസിസി മാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ബെന്നി കണ്ണമ്പുഴ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: 0469-658968.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്