തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്നോട് ആലോചിക്കാതെയാണ് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചതെന്ന് ശശി തരൂര്‍ എം.പി. വിഷയത്തില്‍ തിരുവനന്തപുരം എം.പിയായ തന്റെ ഭാഗം കെ.പി.സി.സി കേട്ടില്ലെന്നും മാധ്യമ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞു.
പാര്‍ട്ടി നിലപാട് അതുമാതി ബന്ധപ്പെട്ട എല്ലാവരുമായും ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. ഞാന്‍ തിരുവനന്തപുരം എം.പിയാണ്. എന്നാല്‍ പാര്‍ട്ടി തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ എന്നോട് ആലോചിക്കാതെയാണ് നിലപാട് എടുത്തത്. അവര്‍ ഇത് എന്നോട് കൂടി സംസാരിക്കണമായിരുന്നു. എനിക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വാദങ്ങള്‍ മുന്നോട്ട് വയ്ക്കാനുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉള്‍പ്പെടെ ഞാനിത് ആവര്‍ത്തിച്ച വ്യക്തമാക്കിയതാണ്. എന്ത് കൊണ്ടാണ് ഈ വിഷയത്തില്‍ എനിക്ക് വ്യത്യസ്തമായ നിലപാടുള്ളതെന്ന് പലയാവര്‍ത്തി പറഞ്ഞതാണ്- ശശി തരൂര്‍ പറഞ്ഞു.