ഗാര്‍ലന്റ്: ഡാളസില്‍ വേള്‍ഡ് മലയാളി
കൗണ്‍സിലിന്റെ മേയ് 25 മുതല്‍ 28 വരെ നാലുദിവസം നീണ്ടുനിന്ന എട്ടാമത്
ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ അടുത്ത രണ്ടു വര്‍ത്തേക്കുള്ള ഗ്ലോബല്‍
ഭാരവാഹികളെ തെരഞ്ഞെടുത്തു. മാരിയറ്റ് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന
പ്രൗഢഗംഭീരമായ ചടങ്ങില്‍ നൂറുകണക്കിന് വേള്‍ഡ് മലയാളി കൗണ്‍സില്‍
പ്രതിനിധികളേയും സമീപവാസികളേയും സാക്ഷി നിര്‍ത്തി പുതിയ ഭരണ സമിതി
സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന ഗ്ലോബല്‍ പ്രസിഡന്റ് വി.സി. പ്രവീണ്‍
സത്യവാചകം ചൊല്ലിക്കൊടുത്തു. കൊടിക്കുന്നില്‍ സുരേഷ് എംപി
മുഖ്യാതിഥിയായിരുന്നു.
വിവിധ രാജ്യങ്ങള്‍ക്കു പ്രാതിനിധ്യമുള്ള ഭരണസമിതിയില്‍ ഉപദേശക സമിതി
ചെയര്മാന് : ഗോപാലപിള്ള (ഡാളസ്), ചെയര്മാന് : ജോളി തടത്തില്‍
(ജര്‍മ്മനി), വൈസ് ചെയര്‍ പേഴ്സന്‍സ്: തങ്കമണി ദിവാകരന്( കേരളം), പ്രമോദ്
നായര്‍(ഡാളസ്), രാജു കുന്നക്കാട്(അയര്‍ലന്റ്), പ്രസിഡന്റ്: എ.എസ്.
ജോസ്(ബഹ്റിന്), വൈസ് പ്രസിഡന്റ് അഡ്മിനിസ്ട്രേഷന്: ജോണ്‍ മാത്യൂ
കടവില്‍ (ഡാളസ്), വൈസ് പ്രസിഡന്റ് ഓര്ഗനൈസേഷന് : മത്തായി ജേക്കബ്
(നൈജീരിയ), തോമസ് അറമ്പന്കുട്ടി(ജര്‍മ്മനി), ജനറല്‍ സെക്രട്ടറി:
പോളിമാത്യൂ സോമതീരം എന്നിവരാണുള്ളത്.
മറ്റു ഭാരവാഹികളായി ട്രഷറര്‍: മൂസാ കോയ(സൗദി അറേബ്യ), അസോസിയേറ്റ്
സെക്രട്ടറി: സിറിയക് തോമസ്(ബാംഗളൂര്‍) എന്നിവരും എക്സിക്യൂട്ടീവ്
കമ്മറ്റിയംഗങ്ങളായി ഡോ.ഇബ്രാഹിം ഹാജി(ദുബായ്), ആന്‍ഡ്രൂ
പാപ്പച്ചന്(ന്യൂജേഴ്സി), പ്രിയ ദാസ് മംഗലത്ത് (കേരളം), ജോര്‍ജ്
കാക്കനാട്(ഹൂസ്റ്റണ്‍), വര്‍ഗീസ് അലക്സാണ്ടര്‍(ഡാളസ്) എന്നിവരും
സ്ഥാനമേറ്റു. ജോയി ചെഞ്ചേരിലാണ് പുതിയ തെരഞ്ഞെടുപ്പു കമ്മീഷണര്‍. 2014
വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി.
മെയ് 26ന് നടന്ന പൊതുസമ്മേളനത്തില്‍ കോണ്‍ഫ്രറന്‍സിന്റെ ഔപചാരിക ഉദ്ഘാടനം
കോണ്‍ഗ്രസ് നേതാവും എം.പി.യുമായ കൊടിക്കുന്നില്‍ സുരേഷാണ് നിര്‍വഹിച്ചത്.
ഉദ്ഘാടന പ്രസംഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എല്ലാ ജനസേവന
പ്രവര്‍ത്തനങ്ങളെയും കൊടിക്കുന്നില്‍ പ്രശംസിച്ചു.
സോമന് ബേബി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പത്മശ്രീ കെ.ജെ.യേശുദാസ്, ഗോകുലം
ഗോപാലന്, വി.സി. പ്രവീണ്‍, ഏലിയാസ്കുട്ടി പത്രോസ്, ആന്‍ഡ്രൂസ്
പാപ്പച്ചന്, ഗോപാലപിള്ള, ജോളി തടത്തില്‍, ഏ.എസ്.ജോസ്, പോളി മാത്യൂ,
ജോര്‍ജ് കാക്കനാട്, സിസിലി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
വികാസ് നെടുമ്പള്ളില്‍, തോമസ് ഏബ്രഹാം, പ്രമോദ് നായര്‍, ജോണ്‍ കടവില്‍, സജി
നായര്‍, അനില്‍ മാത്യു, ജോണ്സന് തലച്ചെല്ലൂര്‍, ഫിലിപ്പ് ശാമുവേല്‍,
ഫ്രാന്‍സിസ് ജോര്‍ജ്, ഫിലിപ്പോസ് തോമസ്, ഷൈലാ പത്രോസ്, രമ്യാ ഉണ്ണിത്താന്
തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.