Image

മഹാമാരിയുടെ മറവില്‍ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വെല്ലുവിളി നേരിടുന്നു- ഹെറിറ്റേജ് ഇന്ത്യ സെമിനാറില്‍ പൊഫ. കോശി തലക്കല്‍

(സ്വന്തം ലേഖകന്‍) Published on 03 September, 2020
മഹാമാരിയുടെ മറവില്‍ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വെല്ലുവിളി നേരിടുന്നു- ഹെറിറ്റേജ് ഇന്ത്യ സെമിനാറില്‍ പൊഫ. കോശി തലക്കല്‍
ന്യൂ യോര്‍ക്ക്: വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും അപകടകരമായ വെല്ലുവിളികളാണ് ലോകമെമ്പാടും നേരിടുന്നതെന്നു പ്രൊഫ്. കോശി തലക്കല്‍.

ഹെറിറ്റേജ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ചു നടത്തപ്പെട്ട വെര്‍ച്വല്‍ സെമിനാറില്‍ 'സ്വാതന്ത്ര്യം, മഹാമാരിയുടെ സമയത്ത്' എന്ന വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുകുകയായിരുന്നു അദ്ദേഹം. സ്വകാര്യതയുടെ മേല്‍ സുരക്ഷിതത്വത്തിന്റെ പേരിലുള്ള കടന്നുകയറ്റമാണ് പരക്കെ കാണുന്നത്. മൂല്യബോധത്തിനു ശോഷണം സംഭവിച്ചിരിക്കുന്നു.

സാംസ്‌കാരിക മേഖലയിന്നു നിശ്ശബ്ദമാണ്. എന്തിനും, ഏതിനും പ്രതികരിക്കുന്ന സാംസ്‌കാരികനായകന്മാര്‍ ഇന്ന് എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന നേതാക്കളുടെ ദാരിദ്ര്യം ആണ് ഇന്ന് നാം നേരിടുന്ന മറ്റൊരു പ്രശ്‌നം.

മഹാമാരിയുടെ മറവില്‍ വ്യക്തിസ്വാതന്ത്ര്യവും, സ്വകാര്യതയും നേരിടുന്ന വെല്ലുവിളികള്‍ ഓരോന്നായി അദ്ദേഹം പ്രൗഢ ഗംഭീരമായ പ്രഭാഷണത്തിലൂടെ നിരത്തിവച്ചു. ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നു അദ്ദേഹം പറഞ്ഞു.

ന്യൂ യോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ എ കെ വിജയകൃഷ്ണന്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു. ഹെറിറ്റേജ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മഹാമാരിയുടെ മധ്യത്തില്‍ കോണ്‍സുലേറ്റ് സേവനങ്ങള്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിനു, നേരിട്ട് കോണ്‍സുലേറ്റില്‍ വരാതെ തന്നെ, ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയിലും, കോണ്‍സുലേറ്റുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും തോമസ് റ്റി ഉമ്മന്‍ ചെയ്യുന്ന സേവനങ്ങളെ കോണ്‍സല്‍ എ കെ വിജയകൃഷ്ണന്‍ അഭിനന്ദിച്ചു. ഹെറിറ്റേജ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഹെറിറ്റേജ് ഇന്ത്യയുടെ തുടര്‍ന്നുള്ള സെമിനാറുകള്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്നു.

ഹെറിറ്റേജ് ഇന്ത്യ പ്രസിഡന്റ് തോമസ് റ്റി ഉമ്മന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് സെമിനാര്‍ മോഡറേറ്റ് ചെയ്തു. ആഗോള മഹാമാരിയുടെ പിടിയിലമരുന്ന ഭീതിതമായ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍ സ്വാതന്ത്ര്യമുള്ള രാജ്യത്ത് നിയന്ത്രണങ്ങള്‍ തീവ്രതയോടെ കടന്നു വരികയാണെന്ന് തോമസ് റ്റി ഉമ്മന്‍ അഭിപ്രായപ്പെട്ടു. ഇതെല്ലാം രോഗവ്യാപനത്തെ തടയുവാനാണ്, എങ്കിലും, ഇതിന്റെ ഫലമായി വ്യക്തിസ്വാതന്ത്ര്യത്തിനു അതിര്‍ വരമ്പുകളുണ്ടാവുന്നു- തോമസ് റ്റി ഉമ്മന്‍ പറഞ്ഞു.

പ്രതികൂലമായ സാഹചര്യത്തിലും ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിനു സമയോചിതമായി കോണ്‍സുലേറ്റില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ മാതൃകാപരമാണെന്നു ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ നന്ദി അറിയിച്ചുകൊണ്ടു തോമസ് റ്റി ഉമ്മന്‍ പറഞ്ഞു.

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയുടെ പ്രിയപ്പെട്ട 'രഘുപതി രാഘവ...' പ്രാര്‍ത്ഥനാ ഗാനം ഫ്‌ലോറിഡയില്‍ നിന്നും നിമ്മി ബാബുവിനോടൊപ്പം , ജെറോം ബാബു, ജെയിന്‍ തെരേസാ ബാബു എന്നിവര്‍ ചേര്‍ന്ന് മനോഹരമായി ആലപിച്ചതോടെയാണ് ഹെറിറ്റേജ് ഇന്ത്യയുടെ പരിപാടികള്‍ ആരംഭിച്ചത്.

ഹെറിറ്റേജ് ഇന്ത്യ ജനറല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ് ആമുഖ പ്രസംഗം ചെയ്തു.

ഹെറിറ്റേജ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഭാരതീയ സംസ്‌കൃതിയും മഹത്തായ പാരമ്പര്യങ്ങളും തലമുറകളിലൂടെ നഷ്ടമാവാതെ നിലനിര്‍ത്തുവാനുള്ള യത്‌നമാണ്‍്. ചര്‍ച്ചാ സമ്മേളനങ്ങളും , സെമിനാറുകളും തുടങ്ങി ഒട്ടേറെ പരിപാടികളാണുള്ളത്. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ കാലിക വിഷയങ്ങളെപറ്റിയുള്ള ചര്‍ച്ചാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് കോരസണ് വര്‍ഗീസ് ആഹ്വാനം ചെയ്തു.

ന്യൂയോക്കില്‍ നിന്നുള്ള പ്രമുഖ ഗായകനായ റോഷിന്‍ മാമ്മന്‍ ഗാനം ആലപിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ, ഐ ഓ സി വൈസ് ചെയര്‍മാനും മുന്‍ യു എന്‍ ടെക്‌നോളജി ചീഫുമായ ജോര്‍ജ് എബ്രഹാം, തോമസ് കെ തോമസ് കാനഡ, അനിയന്‍ ജോര്‍ജ് ന്യൂ ജേഴ്സി, ഐ എ പി.സിയുടെ ഡോ മാത്യു ജോയിസ്, ഐ ഓ സി കേരളാ ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ഫോമാ നാഷണല്‍ ട്രഷറര്‍ ഷിനു ജോസഫ് , കേരളാ ഡിബേറ്റ് ഫോറത്തിന്റെ സാരഥി എ സി ജോര്‍ജ്, ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഷോളി കുമ്പിളുവേലി, ശ്രീനാരായണ അസോസിയേഷന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ സെക്രട്ടറി സുനില്‍ വര്‍ഗീസ് , ഫോമാ മുന്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗീസ്, പയനിയര്‍ ക്ലബ് പ്രസിഡന്റ ജേക്കബ് ജോര്‍ജ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല മുന്‍ പ്രസിഡന്റ വര്‍ഗീസ് കെ രാജന്‍, നഴ്‌സസ് അസോസിയയേഷന്‍ ഭാരവാഹി മേരി ഫിലിപ്പ്, ഇന്ത്യ ഡേ പരേഡിന്റെ ഭാരവാഹി കോശി ഉമ്മന്‍, ഐ ഓ സി കേരള ചെയര്‍മാന്‍ തോമസ് മാത്യു, ജോസ് മണക്കാട്ട് ചിക്കാഗോ , ഫോമാ നേതാവ് തോമസ് ഒലിയാംകുന്നേല്‍ ഹൂസ്റ്റണ്‍ , ഡബ്ല്യൂ എം സി ന്യൂ യോര്‍ക്ക് ചെയര്‍ പേഴ്‌സണ്‍ സിസിലി ജോയി, ലൂക്ക് ഷിബു വാഷിങ്ങ്ടണ്‍ ഡി സി , തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.

സ്വാതന്ത്ര്യത്തിനു നേരെ ഒട്ടേറെ വെല്ലുവിളികളാണ് നേരിടുന്നതെന്നു പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. മഹാമാരിയുടെ മറവില്‍ വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന വാര്‍ത്തകളാണ് അനുദിനം കേള്‍ക്കുന്നത്. കോവിഡ് മഹാമാരി തടയാനെന്ന പേരില്‍ പലയിടത്തും കാട്ടിക്കൂട്ടുന്ന മനുഷ്യത്വരഹിതവും ഹീനവുമായ നടപടികള്‍ സാധൂകരിക്കാനാവില്ലെന്നു പ്രസംഗകര്‍ വ്യക്തമാക്കി. സെമിനാറിന്റെ വിഷയത്തെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ നിരീക്ഷണവും ചര്‍ച്ചകളും ആവശ്യമാണെന്ന് പൊതുവെ അഭിപ്രായപ്പെട്ടു.
സൂം അഡ്മിനിസ്‌ട്രേറ്ററായായിരുന്ന സജി കരിമ്പന്നൂര്‍ കൃതജ്ഞത പറഞ്ഞു.
മഹാമാരിയുടെ മറവില്‍ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വെല്ലുവിളി നേരിടുന്നു- ഹെറിറ്റേജ് ഇന്ത്യ സെമിനാറില്‍ പൊഫ. കോശി തലക്കല്‍
മഹാമാരിയുടെ മറവില്‍ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വെല്ലുവിളി നേരിടുന്നു- ഹെറിറ്റേജ് ഇന്ത്യ സെമിനാറില്‍ പൊഫ. കോശി തലക്കല്‍
മഹാമാരിയുടെ മറവില്‍ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വെല്ലുവിളി നേരിടുന്നു- ഹെറിറ്റേജ് ഇന്ത്യ സെമിനാറില്‍ പൊഫ. കോശി തലക്കല്‍
മഹാമാരിയുടെ മറവില്‍ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വെല്ലുവിളി നേരിടുന്നു- ഹെറിറ്റേജ് ഇന്ത്യ സെമിനാറില്‍ പൊഫ. കോശി തലക്കല്‍
മഹാമാരിയുടെ മറവില്‍ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വെല്ലുവിളി നേരിടുന്നു- ഹെറിറ്റേജ് ഇന്ത്യ സെമിനാറില്‍ പൊഫ. കോശി തലക്കല്‍
Join WhatsApp News
ഒരു സംശയം 2020-09-04 12:28:13
എന്താണ് സ്വാതന്ത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ഉത്തരവാദിത്ത്വം ഇല്ലാതെ എന്തും പറയുവാനും പ്രവർത്തിക്കുവാനും ഉള്ള സ്വാതന്ത്രം ഉണ്ടോ? ട്രംപ്, നോർത്ത് കൊറിയക്കാരൻ -ഒക്കെ കാണിക്കുന്നത് ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത്. ഡെമോക്രസിയിൽ പൂർണ്ണ സ്വാതന്ത്രം എന്നത് ഇല്ല. നിയമങ്ങൾക്കു വിദേയം ആയ സ്വാതന്ത്രമേ ഡെമോക്രസിയിൽ ഉള്ളു. മറുപടി പ്രതീഷിക്കുന്നു- ചാണക്യൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക