Image

മറിയാമ്മ ചാക്കോ ന്യൂയോർക്കിൽ നിര്യാതയായി

Published on 02 September, 2020
മറിയാമ്മ ചാക്കോ ന്യൂയോർക്കിൽ നിര്യാതയായി
സ്റ്റാറ്റൻ ഐലൻഡ് , ന്യൂയോർക്ക്:  പത്തനംതിട്ട കരീലമണ്ണിൽ പരേതനായ റിട്ടയേർഡ് അദ്ധ്യാപകൻ കെ.ജി.ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ ( 84 വയസ്സ്) ന്യൂയോർക്കിലെ   സ്റ്റാറ്റൻ ഐലൻഡിൽ ഹൃദയസ്തംഭനം മൂലം നിര്യാതയായി പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപികയായിരുന്ന പരേത വയലത്തല തേവർകാട്ടിൽ കുടുംബാംഗമാണ്. ദീർഘകാലമായി മക്കളോടൊപ്പം സ്റ്റാറ്റൻ ഐലൻഡിൽ വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു. സ്റ്റാറ്റൻ ഐലൻഡ് മാർത്തോമാ ഇടവകാംഗമാണ്.

മക്കൾ : ഗീവർഗീസ് ചാക്കോ, തോമസ് കെ.ചാക്കോ, അലക്സ് .കെ. ചാക്കോ (എല്ലാവരും ന്യൂയോർക്ക്‌ )

മരുമക്കൾ: ആഷാ ഗീവർഗീസ്, മഞ്ജു സൂസൻ തോമസ്, പ്രീതി അലക്സ്.(എല്ലാവരും ന്യൂയോർക്ക്‌ )

സഹോദരങ്ങൾ: ടി.വി.ജോൺ(വയലത്തല), ആലീസ് (ന്യൂയോർക്ക്), സാറാമ്മ തോമസ് (ന്യൂ യോർക്ക്), ലില്ലിക്കുട്ടി സ്റ്റീഫൻ (ന്യൂ യോർക്ക്) , പരേതരായ ശോശാമ്മ വർഗീസ് ,ടി.എ .കോശി, ടി.വി.തോമസ്.

പൊതുദർശനവും മെമ്മോറിയൽ സർവീസും: സെപ്തംബര് 5 നു ശനിയാഴ്ച രാവിലെ  8 മുതൽ 10 വരെയും സംസ്കാര ശുശ്രൂഷകൾ 10 മുതൽ 11 വരെയും  സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മ ദേവാലയത്തിൽ (134, Faber Street, Staten Island, New York 10302).

ശുശ്രൂഷകൾക്ക് ശേഷം ഫെയർവ്യൂ സെമിത്തേരിയിൽ (1852, Victory Blvd, Staten Island,New York, 10314) സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയസംപ്രേക്ഷണം താഴെപ്പറയുന്ന ലിങ്കുകളിൽ ഉണ്ടായിരിക്കുന്നതാണ്.

https://www.youtube.com/c/shijopoulose/live
https://www.facebook.com/twilightmediaus
https://www.twilightmediaus.com/

കൂടുതൽ വിവരങ്ങൾക്ക്,

ഗീവർഗീസ് ചാക്കോ - 347 861 7866
തോമസ് കെ.ചാക്കോ - 347 848 3631
അലക്സ് .കെ. ചാക്കോ - 347 423 6072



റിപ്പോർട്ട്: ജീമോൻ റാന്നി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക