Image

മാതൃകാ സന്ദേശമായി വാലി മലയാളി ആര്‍ട്‌സ് ക്ലബ്

മനു തുരുത്തിക്കാടന്‍ Published on 01 September, 2020
മാതൃകാ സന്ദേശമായി വാലി മലയാളി ആര്‍ട്‌സ് ക്ലബ്
ലോസ്ആഞ്ചലസ്: മഹാമാരിക്കാലത്ത് ഓണാഘോഷം മാറ്റിവച്ച് അംഗങ്ങള്‍ക്ക് ബോധവത്കരണ സന്ദേശവുമായി വാലി മലയാളി ആര്‍ട്‌സ് ക്ലബ്. മുന്‍ വര്‍ഷങ്ങളില്‍ ലോസ്ആഞ്ചലസ് മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരലിനു നേതൃത്വം നല്‍കിയിരുന്ന വി.എം.എ.എസ്.സി ആണ് ഈ വര്‍ഷത്തെ ഓണാഘോഷം വ്യത്യസ്തമാക്കി മാതൃക കാട്ടിയത്. ഈവര്‍ഷം അംഗങ്ങളായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പായസ വിതരണവും, കൊറോണ കാലത്ത് എങ്ങനെ സുരക്ഷിതമായിരിക്കാം എന്ന സന്ദേശങ്ങള്‍ അടങ്ങിയ ആശംസാ കാര്‍ഡും നല്‍കി. മലയാളികള്‍ അല്ലാത്തവര്‍ക്കുള്ള സുരക്ഷാ കിറ്റുകളും നല്‍കി. ഡ്രൈവ് ഇന്‍ ചെയ്ത് എത്തിയവര്‍ക്ക് സുരക്ഷാനിര്‍ദേശങ്ങള്‍ പാലിച്ച് വിതരണം ചെയ്യുകയും, മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്തു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലവും മുന്‍തൂക്കം നല്‍കിയിരുന്ന സംഘടന 2018-ലെ പ്രളയകാലത്ത് ഓണാഘോഷം റദ്ദാക്കി ലഭിച്ച തുകയില്‍ കേരളത്തിലെ ഒരു നിര്‍ധന കുടുംബത്തിനു വീടുവച്ചു നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫോമ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് വീടുകള്‍ക്കുള്ള സഹായധനം നല്‍കി.

ക്ലബ് പ്രസിഡന്റ് ബ്രിജിറ്റ് വര്‍ഗീസ്, സെക്രട്ടറി ദീപു കൈമള്‍, ലോജോ ലോന, ഝൈബു ജാന്‍, വി. വിജയകാന്ത് എന്നിവരും മറ്റു ഭാരവാഹികളും നേതൃത്വം നല്‍കി.

മാതൃകാ സന്ദേശമായി വാലി മലയാളി ആര്‍ട്‌സ് ക്ലബ്
മാതൃകാ സന്ദേശമായി വാലി മലയാളി ആര്‍ട്‌സ് ക്ലബ്
മാതൃകാ സന്ദേശമായി വാലി മലയാളി ആര്‍ട്‌സ് ക്ലബ്
മാതൃകാ സന്ദേശമായി വാലി മലയാളി ആര്‍ട്‌സ് ക്ലബ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക