Image

ഡബ്ലിയു എം സി അമേരിക്ക റീജിയണ്‍ സംഘടിപ്പിക്കുന്ന ഓണാഘോഷവും അത്തപ്പൂക്കള മത്സരവും 29ന്

ഏബ്രഹാം തോമസ് Published on 29 August, 2020
ഡബ്ലിയു എം സി അമേരിക്ക റീജിയണ്‍ സംഘടിപ്പിക്കുന്ന ഓണാഘോഷവും അത്തപ്പൂക്കള മത്സരവും 29ന്
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍രെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ ഓണാഘോഷവും അത്തപ്പൂക്കള മത്സരവും ഓഗസ്റ്റ് 29 ന് സംഘടിപ്പിക്കുന്നു. വിവിധ പ്രാദേഷിക സമയം അനുസരിച്ചാണ് പരിപാടികള്‍ നടക്കുക. അമേരിക്ക ന്യൂജേഴ്‌സി രാവിലെ 11 ന്, ടെക്‌സസ് രാവിലെ 10ന്, ഇന്ത്യ രാത്രി 8.30 ന്, ദുബൈ രാത്രി 7മണി, ജര്‍മ്മനി വൈകിട്ട് 5 മണി എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഗായകന്‍ ഫ്രാങ്കോ സൈമണ്‍, സിനിമാതാരം മംമ്ത മോഹന്‍ദാസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള ഉദ്ഘാടനം ചെയ്യും.

അമേരിക്ക റീജിയണ്‍ ചെയര്‍മാന്‍, പിലിപ്പ് തോമസ്, പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, ട്രഷറര്‍ സില്‍ ചെറിയാന്‍, അസോ. സെക്രട്ടറി ഷാനു രാജന്‍, വൈസ് ചെയര്‍മാന്‍ ശാന്താ പിള്ള, ഫിലിപ്പ് മാരേട്ട്, വികാസ് നെടുമ്പള്ളില്‍, വൈസ് പ്രസിഡന്റ് യെല്‍ദോ പീറ്റര്‍, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ജോര്‍ജ് കെ ജോണ്‍, റീജിയണല്‍ എന്‍ ഇ സി ചെറീയാന്‍ അലക്‌സാണ്ടര്‍, മേരി ഫിലിപ്പ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോ കോയിക്കലത്ത്, ബോര്‍ഡ് മെമ്പര്‍മാര്‍ പി സി മാത്യു ഏബ്രഹാം ജോണ്‍, നിബു വെള്ളവന്താനം, ദീപക് കൈതകപ്പുഴ, ജോര്ഡജ് ഫ്രാന്‍സിസി, ഏലിയാസ് കുട്ടി പത്രോസ്, പ്രമോദ് നായര്‍, വര്‍ഗീസ് അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനില്‍ പരിപാടികളില്‍ പങ്കെടുക്കുവാന്‍ അഭ്യര്‍ത്ഥിച്ചു.

സൂം ലൈവ് മീറ്റുംഗ് ഐഡി85146587767. പാസ് വേര്‍ഡ്178432.

സൗപര്‍ണിക ഡാന്‍സ് അക്കാഡമിയുടെ മാലിനി നായരും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരകളിലും സീരിയല്‍ നടി രാജലക്ഷമി രവീന്ദ്രന്റെ നൃത്തവും മറ്റ് കലാപരിപാടികളും ഓണാഘോഷങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക