ഷാര്‍ജ: ഈ വര്‍ഷത്തെ പ്രവാസി വയനാട് ഷാര്‍ജയുടെ ഓണാഘോഷം 'പ്രവാസി വയനാട് ഷാര്‍ജ -ഓണം 2020' എന്ന പേരില്‍ ഓണ്‍ലൈന്‍ ആയി ഓഗസ്റ്റ് 31 നു (തിങ്കള്‍) രാവിലെ 8 മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെ ആഘോക്ഷിക്കുന്നു.
നാട്ടിലെ സാമൂഹിക സാംസ്കാരിക കലാ രംഗത്തുള്ള പ്രമുഖരായ രഹുല്‍ ഗാന്ധി അടക്കം ഉള്ള ആളുകള്‍ക്കൊപ്പം പ്രമുഖ നടന്മാരും പിന്നണിഗായകരും സിനിമ രംഗത്തെ പ്രമുഖരും അതിഥികളായി എത്തുന്ന പരിപാടിയില്‍ നിരവധി കലാപരിപാടികള്‍ക്കൊപ്പം ഈ ഓണാഘോഷ പരിപാടികളില്‍ നിങ്ങളുടെ പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.
*നിങ്ങളുടെ ഓണാശംസ വീഡിയോ, കലാപരിപാടികള്‍, കുട്ടികളുടെ കലാപരിപാടികള്‍* എല്ലാം ഉള്‍ക്കൊള്ളിച്ച വര്‍ണഭമായ ഓണ്‍ലൈന്‍ ഓണാഘോഷ പരിപാടിയാണ് ഇത്തവണ നടത്താനുദ്ദേശിക്കുന്നത്. പരിപാടികള്‍ രണ്ടു മിനിറ്റില്‍ താഴെയുള്ള വീഡിയോ ഞങ്ങള്‍ക്ക് 28 തിയതിക്ക് മുന്‍പ് അയച്ചു തരിക. whatsapp No+971 52 981 0830.
റിപ്പോര്‍ട്ട്: ബെന്നി വര്‍ഗീസ്