ബര്‍ലിന്‍:ജര്‍മനിയിലെ ഗവേഷകര്‍ കൊറോണവൈറസിനെ സംബന്ധിച്ച പരീക്ഷണങ്ങളുടെ ഭാഗമായി പോപ് സംഗീത പരിപാടികളുടെ പരമ്പരയ്ക്ക് തുടക്കമിട്ടു. നാലായിരം വോളന്റിയര്‍മാരെയാണ് ഇതില്‍ പങ്കെടുപ്പിക്കുന്നത്.
രാജ്യത്ത് വലിയ പരിപാടികള്‍ക്ക് അനുമതി നല്‍കുന്നത് സുരക്ഷിതമായിരിക്കുമോ എന്നറിയുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം.
പ്രശസ്ത ഗായകന് ടിം ബെന്ഡ്സ്കോ ലീപ്സിഗില്‍ മൂന്നു പരിപാടികള്‍ അവതരിപ്പിക്കും. ഹാലി യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഇവിടെ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുക.
ആരോഗ്യമുള്ളവരും യുവാക്കളുമായ വോളന്റിയര്‍മാരെ മാത്രമാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍