വര്‍ഷങ്ങളെത്ര കഴിഞ്ഞാലും നിറത്തിലും, അനിയത്തിപ്രാവിലുമൊക്കെ കണ്ട ചോക്ലേറ്റ് ഹീറോയാണ് ആരാധകര്‍ക്ക് കുഞ്ചാക്കോ ബോബന്. എന്നും പ്രേക്ഷകരോട് അടുപ്പം കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ കുടുംബത്തോടും മലയാളികള്‍ക്ക് സ്നേഹമാണ്. മകന് ഇസഹാക്കിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുമ്പോള്‍ കുഞ്ചാക്കോ ബോബന് ലഭിക്കുന്ന പിന്തുണ വലുതാണ്. ഇപ്പോള്‍ തന്റെ ചെറുപ്പത്തിലേ ഒരു കുസൃതി ചിത്രവുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്.
'കുഞ്ഞു ചാക്കോച്ചന്, കുഞ്ചാക്കോച്ചന്‍' എന്നിങ്ങനെ ചെറുപ്പത്തിലെയും അടുത്ത കാലത്തെടുത്തതുമായ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന് പങ്കുവെച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളിലും കണ്ണിറുക്കി നില്‍ക്കുന്നതാണ് പ്രത്യേകത. ചൊട്ടയിലെ ശീലം ഇപ്പോഴും തുടരുന്നു എന്ന കുറിപ്പുമുണ്ട്. ലോക്ക് ഡൗണ്‍ സമയത്ത് വിനോദങ്ങളും, പരിശീലനങ്ങളുമൊക്കെയായായാണ് കുഞ്ചാക്കോ ബോബന് സമയം ചിലവഴിക്കുന്നത്. അതിനിടെ പഴയ കോളേജ് ഓര്‍മ്മകളും താരം പങ്കുവെച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം സ്റ്റേജില്‍ കയറി പാട്ടുപാടുന്നതും ക്ലാസ് കട്ട് ചെയ്തു കറങ്ങിനടന്നതുമൊക്കെ ചിത്രങ്ങള്‍ സഹിതം കുഞ്ചാക്കോ ബോബന് പങ്കുവെച്ചിരുന്നു.
ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത 'അഞ്ചാം പാതിരാ' വന്‍ വിജയമായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് മകന് ഇസഹാക്കിനൊപ്പമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് സമൂഹമാധ്യമങ്ങളില്‍ സജീവമാണ് കുഞ്ചാക്കോ ബോബന്.