സംവിധായകന് എസ്.എസ് രാജമൗലിയും കുടുംബവും കോവിഡ് രോ?ഗമുക്തരായി. രാജമൗലി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 'രണ്ടാഴ്ചത്തെ ക്വാറന്റൈന് പൂര്‍ത്തിയാക്കി. ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും ടെസ്റ്റ് ചെയ്തു നോക്കി. ഞങ്ങള്‍ക്കെല്ലാവര്‍ക്കും നെഗറ്റീവാണ് ഫലം.
പ്ലാസ്മ ദാനത്തിന് ആവശ്യമായ ആന്റിബോഡി ശരീരത്തില്‍ വികസിച്ചുവോ എന്നറിയാനായി മൂന്നാഴ്ച കാത്തിരിക്കാനാണ് ഡോക്ടര്‍ അറിയിച്ചത്' രാജമൗലി കുറിച്ചു. ജൂലൈ 29നാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് പോസിറ്റീവ് ആയ വിവരം രാജമൗലി അറിയിച്ചത്..