ന്യൂ യോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ചാര്‍ജെടുത്ത രണ്‍ധീര്‍ കുമാര്‍ ജയ്സ്വാളിനു കേരള കമ്മ്യൂണിറ്റിഹൃദ്യമായസ്വീകരണം നല്കി.
ഫോമായുടെആഭിമുഖ്യത്തില്കോണ്സുലേറ്റ് പരിധിയില്‍ ഉള്പ്പെടുന്നഫോമാ റീജിയനുകള്ഏകോപിച്ചാണ് ഈ വെര്‍ച്യുല്‍ സ്വീകരണ സമ്മേളനം നടത്തിയത്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഫോമാ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി സേവനം അനുഷ്ഠിച്ച തോമസ് റ്റി ഉമ്മന്‍ സ്വീകരണ പരിപാടിയുടെ മുഖ്യ കോഓര്‍ഡിനേറ്ററായിരുന്നു.
ന്യൂ യോര്‍ക്ക് മെട്രോ, ന്യൂ യോര്‍ക്ക് എമ്പയര്‍, ന്യൂ ഇംഗ്ലണ്ട്, മിഡ്അറ്റ്ലാന്റിക്എന്നീ ഫോമാ റീജിയനുകളിലെ അസോസിയേഷന് ഭാരവാഹികളും സൂമിലൂടെ നടന്ന ഈ സ്വീകരണ യോഗത്തില്‍ സംബന്ധിച്ചു.
ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, കംപ്ലയന്‍സ് കമ്മിറ്റി ചെയര്‍ രാജു എം വര്‍ഗീസ്, ആര് വി പിമാരായ കുഞ്ഞു മാലിയില്‍, നാഷണല്‍ കമ്മറ്റി അംഗങ്ങളായ ജെയ്മോള്‍ ശ്രീധര്‍, ചെറിയാന് കോശി, സണ്ണി എബ്രഹാം, പോള്‍ ഇഗ്നേഷ്യസ്, സുജനന്‍ പുത്തന്‍പുരയില്‍, എന്നിവരെ കൂടാതെ ഐ ഓ സി വൈസ് ചെയര്മാന് ജോര്‍ജ് എബ്രഹാം, കോശി ജോര്‍ജ്, ശ്രീനാരായണ അസോസിയേഷന് ബോര്‍ഡ് ചെയര്മാന് ജയചന്ദ്രന് രാമകൃഷ്ണന്, കോശി ഉമ്മന്‍, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. സജി കരിമ്പന്നൂര്‍ സൂം കോര്‍ഡിനേറ്ററായിരുന്നു.
കോഴിക്കോട്, കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മയ്ക്ക് മുന്പില് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു .
മലയാളി അസോസിയേഷന് ഓഫ്സ്റ്റാറ്റന് ഐലന്‍ഡ് മുൻ പ്രസിഡണ്ടും, ഗായകനുമായ റോഷിന് മാമ്മന്‍ 'വന്ദേ മാതരം' ആലപിച്ചു. സ്വീകരണ പരിപാടിക്ക് നേതൃത്വം നല്കി മുഖ്യ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ തോമസ് റ്റി ഉമ്മന്‍ ആമുഖ പ്രസംഗം നടത്തി. കോണ്‍സല്‍ ജനറല്‍ ജെയ്സ്വാളിന്റെ നേതൃത്വംകേരളാ കമ്മ്യൂ ണിറ്റിയും ഇന്ത്യന്‍ കോണ്‍സുലേറ്റുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായകമാവട്ടെയെന്നു തോമസ് റ്റി ഉമ്മന്‍ ആശംസിച്ചു. ന്യൂ യോര്‍ക്ക് കമ്മ്യൂണിറ്റി അഫയേഴ്സ് കോണ്‍സല്‍ എ കെ വിജയകൃഷ്ണനും യോഗത്തില്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് ഫോമാ ജനറല്‍ സെ ക്രട്ടറി ജോസ് എബ്രഹാം സ്വാഗതം പറഞ്ഞു.
വിശാഖ് ചെറിയാന് തയ്യാറാക്കിയ ചെണ്ടമേളം വീഡിയോ ക്ലിപ്പു പരിപാടികള്‍ക്ക് കൊഴുപ്പേകി.
സ്വീകരണത്തിന് കോണ്‍സല്‍ ജനറല്‍ ജയ്സ്വാളിനു നന്ദി പറഞ്ഞു. കേരള സമൂഹത്തിന്റെ നേട്ടങ്ങള്‍ വിവരിച്ച അദ്ദേഹം മലയാളികളുമായി നല്ല ബന്ധം തുടരുമെന്ന് ഉറപ്പ് നല്കി.
ഫോമാ ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് സെക്രട്ടറി സജു ജോസഫ്, ഡോ. ജേക്കബ് തോമസ്, സജി കരിമ്പന്നൂര്‍, ജോസ് മണക്കാട്, ജോസഫ് ഔസോ, സുനില്‍ വര്‍ഗീസ്, പ്രദീപ് നായര്‍,തോമസ് കെ തോമസ് കാനഡ, ടി ഉണ്ണികൃഷ്ണന്, അനിയന് ജോര്‍ജ്, സ്റ്റാന്‍ലി കളത്തില്‍, ജസ്റ്റിന് റ്റി. ഉമ്മന്‍, സജി എബ്രഹാം, വിശാഖ് ചെറിയാന്, ടിറ്റോ ജോണ്‍, തുടങ്ങി അനേകം പേര് സൂമിലും, യൂട്യൂബിലുമായി പ്രക്ഷേപണം ചെയ്ത ചടങ്ങില്‍ പങ്കെടുത്തു.
സുനില്‍ ട്രൈസ്റ്റാര്‍ പ്രവാസി ചാനലിലും, മഹേഷ് 'ഇവെന്റ്സ് നൗ യു എസ എ'- യിലും തത്സമയ പ്രക്ഷേപണം നടത്തി.
ഫോമാ ട്രഷറാര്‍ ഷിനു ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.
പരിപാടിയോടൊപ്പം നടന്ന തോമസ് റ്റി ഉമ്മന്റെ ജന്മദിനാഘോഷത്തില് കോണ്‍സല്‍ ജനറല്‍ ജയ്സ്വാളും, കമ്മ്യൂണിറ്റി കോണ്‍സല്‍ വിജയകൃഷ്ണനും ഫോമാ നേതാക്കളോടൊപ്പം പങ്കു ചേര്‍ന്നു.