കോഴിക്കോട് : കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റണ്‍വേ വിട്ടു അപകടത്തില്‍ പെട്ടു.നിരവധി പേര്‍ക്ക് പരുക്ക് . . ദുബായ് - കോഴിക്കോട് വിമാനമാണ് വെള്ളിയാഴ്ച വൈകിട്ട് അപകട ത്തില്‍ പെട്ടത് .
പൈലറ്റ് ദീപക് വസന്ത് സാത്തെ മരിച്ചു രണ്ടു പേര് മരിച്ചു ..ഫസ്റ്റ് ഓഫീസിര്‍ക്ക് ഗുരുതരമായ പരിക്കുണ്ട് .വിമാനത്തില്‍ 191 പേരുള്ള വിമാനത്തില്‍1 84 യാത്രക്കാരുണ്ടായിരുന്നു .ഇതില്‍ പത്തു കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു .
.വിമാനത്തില്‍ നിന്ന് പുക ഉയരുന്നു എന്ന് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.
വിമാനം ടേബിള്‍ ടോപ് റണ്‍ വേയില്‍ നിന്ന് തെന്നി മാറി താഴേക്കു പതിക്കുകയായിരുന്നു .വിമാനം നെടുകെ പിളര്‍ന്നു എന്ന് ചില സൂചനകള്‍ ഉണ്ട് .വളരെ ഉയരത്തില്‍ ആണ് ഈ റണ്‍വേ .അപകട ത്തിന്റെ അരികില്‍ ആണ് ഈ റണ്‍വേ എന്ന് മുന്‍പേ വിദഗ്ദര്‍ സൂചിപ്പിച്ചിരുന്നു
വിമാനം 35 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു .കനത്ത മഴയില്‍ ആയിരുന്നു ലാണ്ടിംഗ് .റണ്‍വേ യില്‍ നിന്ന് തെന്നിമാറി താഴോട്ടു പതിക്കുകയായിരുന്നു .മംഗലാപുരത്തു സമാനമായ ഒരപകടം മുന്‍പ് നടന്നിരുന്നു.അന്നു രക്ഷ പെട്ടവര്‍ നാമമാത്രമായിരുന്നു .അന്നേ, ഒരു മേശപോലെ ഉയരത്തില്‍ നില്ക്കുന്ന ഈ വിമാനത്താവളത്തിന്റെ റണ്‍വേയുടെ ദൈര്‍ഘ്യം കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു .സ്ഥലമെടുപ്പില്‍ അത് കുടുങ്ങി. .