ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒന്‍പതു പേര്‍ക്കും ജീവപര്യന്തം കഠിനതടവ് ശിക്ഷയും പിഴയും കോടതി വിധിച്ചു. കൊല്ലം പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജി. വിനോദ്, ജി. ഗോപകുമാര്‍, സുബ്രഹ്മണ്യം, പ്രിയരാജ്, പ്രണവ്, എസ്. അരുണ്‍, രജനീഷ്, ദിനരാജ്, ആര്. ഷിജു എന്നിവര്‍ക്കാണ് ശിക്ഷ.
2012 ഫെബ്രുവരിയിലാണ് പ്രതികള്‍ കടവൂര്‍ ജംഗ്ഷനില്‍ വച്ച് ജയനെ കൊലപ്പെടുത്തിയത്. ആര്‍എസ്എസ് വിട്ടതിലുള്ള വൈരാഗ്യമാണ് കാരണം. നേരത്തെ പ്രതികള്‍ക്ക് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. മുന്‍പ് പ്രതികളില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.