ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു
ജോസ് കുമ്പിളുവേലില്‍Published on 02 June, 2012
ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍
അറസ്റ്റിലായ പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. പ്രതി കെരാന്‍ സ്റ്റാപിള്ടണാണ്
കോടതിയില്‍ കുറ്റസമ്മതം നടത്തിയത്.
ബ്രിട്ടീഷ് സര്‍വകലാശാലയിലെ
ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അനൂജ് ബിദ്വെയെ വെടിവെച്ച്
കൊലപ്പെടുത്തിയതായാണ് സ്റ്റാപിള്‍ടണ്‍ സമ്മതിച്ചത്. എന്നാല്‍ പ്രതിയായ കെരാന്‍
സ്റ്റാപ്ള്‍ടണ്‍ താന്‍ ചെയ്തതിനെ കൊലക്കുറ്റമായി കണക്കാക്കാനാകില്ലെന്ന്
കോടതിയില്‍ പറഞ്ഞത് വിമര്‍ശനത്തിനിടയാക്കി. താന്‍ ബോധപൂര്‍വ്വമായിരുന്നില്ല
വെടിയുതിര്‍ത്തതെന്നും അതിനാല്‍ താന്‍ ചെയ്തത് കൊലക്കുറ്റമല്ലെന്നും
ഇരുപത്തിയൊന്നുകാരനായ സ്റ്റാപിള്‍ടണ്‍ മാഞ്ചസ്റ്റര്‍ കോടതിയില്‍
ബോധിപ്പിക്കുകയായിരുന്നു. അനൂജിന്റെ മാതാപിതാക്കളും വാദം കേള്‍ക്കുന്നതിനായി
എത്തിയിരുന്നു.
2011 ഡിസംബര്‍ 26നാണ് മാഞ്ചസ്ററില് പൂന സ്വദേശിയായ അനൂജ്
വെടിയേറ്റു മരിച്ചത്. അനൂജിന്റെ കൊലപാതകം ബ്രിട്ടനിലും ഇന്ത്യയിലും വലിയ
വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വരെ
കേസില്‍ ഇടപെട്ടിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോയ അനൂജിന് നേരെ യാതൊരു
പ്രകോപനവുമില്ലാതെയാണ് പ്രതി വെടിയുതിര്‍ത്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല