പ്രശസ്ത ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ബാലസുബ്രഹ്മണ്യം തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് സന്ദേശത്തിലൂടെ പങ്കുവെച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ജലദോഷം, പനി തുടങ്ങിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. ആശുപത്രിയില്‍ പോയി പരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടില്‍ സ്വയം ക്വാറന്റൈനില്‍ താമസിക്കാനും മരുന്ന് കഴിക്കാനും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ താന്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നുവെന്ന് ബാലസുബ്രഹ്മണ്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ആരും വിഷമിക്കേണ്ടതില്ലെന്നും പനിയും ജലദോഷവും ഒഴികെ, താന്‍ തികച്ചും ആരോഗ്യവാനാണെന്നും ബാലസുബ്രഹ്മണ്യം വ്യക്തമാക്കി