റിയാദ്: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മക്കയില്‍ ഷോക്കേറ്റു മരണപ്പെട്ടു. പന്തീരാങ്കാവ് നടുവീട്ടില്‍ മുഹമ്മദ് കുട്ടി ഹാജിയുടെ മകന് അബ്ദുല്‍ ഹാരിസ് (39) ആണ് മക്കയില്‍ ദാരുണമായി മരണപ്പെട്ടത്. ഹാരിസ് നടത്തുന്ന ഇന്ത്യന്‍ റെസ്റ്റോറന്റിലെ ഫ്രീസര്‍ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് തല്‍ക്ഷണം മരിച്ചു എന്നാണറിയുന്നത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
കഴിഞ്ഞ ഡിസംബറില്‍ അവസാനമായി നാട്ടില്‍ വന്നു പോയ ഹാരിസ് 20 വര്‍ഷമായി സൗദിയില്‍. പുത്തലത്ത് സുബൈദയാണ് മാതാവ്. ചെറുവാടിയിലെ പൗര പ്രമുഖനും കോണ്‍ഗ്രസ് നേതാവും വ്യാപാരിയുമായ കഴായിക്കല്‍ അബ്ദുല്‍ ഹമീദിന്റെ മകള്‍ ശാദിയയാണ് ഹാരിസിന്റെ ഭാര്യ. ഇലാന്‍ മുഹമ്മദ്, ഇഷാന് ഹമീദ്, ഇഫ്റാന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
റിപ്പോര്‍ട്ട് : ഷക്കീബ് കൊളക്കാടന്‍