Image

ഇടയ ശുശ്രൂഷയില്‍ മൂന്നുപതിറ്റാണ്ടിന്റെ നിറവില്‍ റവ.സഖറിയാ ജോണ്‍

പി.പി.ചെറിയാന്‍ Published on 02 June, 2012
ഇടയ ശുശ്രൂഷയില്‍ മൂന്നുപതിറ്റാണ്ടിന്റെ നിറവില്‍ റവ.സഖറിയാ ജോണ്‍
ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭയിലെ പ്രമുഖ വൈദികരിലൊരാളും ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റവ. സഖറിയാ ജോണ്‍ പൗരോഹിത്യ ശുശ്രൂഷയില്‍ മൂന്നു പതിറ്റാണ്ടു പിന്നിട്ടു.

1982 ഏപ്രില്‍ 23ന് ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായില്‍ നിന്നും ശെമ്മാശപട്ടവും മെയ് 14-ന് ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയില്‍ നിന്നും കശീശാ പട്ടവും ലഭിച്ചു. വെട്ടിയാര്‍, ഐരാണിക്കുടി, താന്നിക്കൂന്ന്, പാറ്റൂര്‍, പാട്‌ന, തുമ്പമണ്‍, കൈപ്പുഴ, മാങ്ങാനം, ബാംഗ്ലൂര്‍, പുതുക്കുളം, മുണ്ടയ്തല്‍, കുന്നംകുളം, പുതുപ്പള്ളി, വാകത്താനം, ചാത്തകരി, എന്നീ ഇടവകകളില്‍ വികാരിയായിരുന്നു. അടൂര്‍ മാവേലിക്കര ഭദ്രാസനത്തില്‍ സ്റ്റുഡന്റ്‌സ് ചാപ്‌ളിന്‍ ആയും, പാട്‌നാ സെന്റ് തോമസ് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ആയും, കോട്ടയം വൈദിക സെമിനാരിയില്‍ ആരാധനശാസ്ത്ര അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു.

തിരുവല്ല പെരിങ്ങോള്‍ പൂതികോട്ട് കരൂര്‍ കെ.എസ്. യോഹന്നാന്റെയും അന്നമ്മയുടെയും പുത്രനായി 1957 ജനുവരി 1ന് ആണ് അച്ചന്റെ ജനനം. കേരളാ സര്‍വ്വകലാശാലയില്‍ നിന്നും സാഹിത്യത്തില്‍ ബി.എയും, കല്‍ക്കട്ട സെറാമ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബി.ഡിയും, ഇംഗ്ലണ്ടിലെ ദര്‍ഹം സര്‍വ്വകലാശാലയില്‍ നിന്നും ആരാധനാ ശാസ്ത്രത്തില്‍ എം.എ.യും, ഗാന്ധിജി സര്‍വ്വകലാശാലയില്‍ നിന്ന് സുറിയാനി സാഹിത്യത്തില്‍ എം.എ. യും ബിരുദങ്ങള്‍ സമ്പാദിച്ചു. സഹധര്‍മ്മിണി സോഫിയയും സോണിയാ, സ്റ്റാന്‍ലി എന്നിവര്‍ മക്കളുമാണ്.

ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയില്‍ ആരാധനയ്ക്കുശേഷമ കേക്ക് മുറിച്ച്, ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.
ഇടയ ശുശ്രൂഷയില്‍ മൂന്നുപതിറ്റാണ്ടിന്റെ നിറവില്‍ റവ.സഖറിയാ ജോണ്‍
ഇടയ ശുശ്രൂഷയില്‍ മൂന്നുപതിറ്റാണ്ടിന്റെ നിറവില്‍ റവ.സഖറിയാ ജോണ്‍
ഇടയ ശുശ്രൂഷയില്‍ മൂന്നുപതിറ്റാണ്ടിന്റെ നിറവില്‍ റവ.സഖറിയാ ജോണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക