എറണാകുളം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ ആലുവ, ചെല്ലാനം ക്ലസ്റ്ററുകളിലെ കണ്ടെയ്ന്മെന്റ് സോണുകള്‍ ഒഴിവാക്കിത്തുടങ്ങി. ചെല്ലാനവും ആലുവയും സമീപത്തെ ഏഴ്പഞ്ചായത്തുകളും ജില്ലയില്‍ ആശങ്ക ഉയര്‍ത്തിയ ക്ലസ്റ്ററുകളായിരുന്നു. ആലുവയില്‍ കര്‍ഫ്യൂ ഉള്‍പ്പെടെ പ്രഖ്യാപിക്കേണ്ട സാഹചര്യവുമുണ്ടായി.
ആലുവ നഗരസഭയിലെ 11 മുതല്‍ 15 വരെയുള്ള ഡിവിഷനുകളും 24, 25, 26 ഡിവിഷനുകളും ഒഴികെയുള്ള പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. ചെല്ലാനത്തെ ഒന്നു മുതല്‍ ആറു വരെയുള്ള വാര്‍ഡുകളാണ് സാധാരണ നിലയിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. അതേസമയം ആലുവ മാര്‍ക്കറ്റിലെ നിയന്ത്രണങ്ങള്‍ തുടരും
ആലുവ ലാര്‍ജ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന ആലങ്ങാട് പഞ്ചായത്തില്‍ 11, 12, 14, 15 വാര്‍ഡുകള്‍ ഒഴികെയുള്ള വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ 3, 4, 5, 7, 8, 12, 14, 15, 18 ഒഴികെയുള്ള വാര്‍ഡുകളും കരുമാല്ലൂരിലെ വാര്‍ഡ് 11 മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ ഒഴികെയുള്ള എല്ലാ മേഖലകളും
പ്രദേശങ്ങളും കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി.
കീഴ്മാട്, എടത്തല, ചൂര്‍ണിക്കര പഞ്ചായത്തുകള്‍ ഇപ്പോഴും പൂര്‍ണമായും ലോക്ക്ഡൗണില്‍ തുടരുകയാണ്.
കുഴുപ്പിള്ളി ഒന്നാം വാര്‍ഡ്, തൃപ്പൂണിത്തുറ നഗരസഭ 19-ാം ഡിവിഷന്, മലയാറ്റൂര്‍ 17-ാം വാര്‍ഡ് എന്നീ പ്രദേശങ്ങളും ജില്ലയില്‍ ഇന്ന് കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.