തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ്19 സ്ഥിരീകരിച്ചു
Published on 02 August, 2020
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ്19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ആയതിനാല്‍ വീട്ടില്‍ ഐസോലേഷനില്‍ കഴിയാനാണ് അദ്ദേഹത്തോട് നിര്‍ദേശിച്ചിരിക്കുന്നതെന്നും കാവേരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഗവര്‍ണറെ നിരീക്ഷിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു. രാജ്ഭവനിലെ നിരവധി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 29 മുതല്‍ ഗവര്‍ണര്‍ നിരീക്ഷണത്തില്‍&ിയുെ;കഴിയുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല