ന്യൂയോര്‍ക്ക് : ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദരണീയനായ
പാര്‍ലമെന്റ് പ്രതിനിധി കൊടിക്കുന്നില്‍ സുരേഷിന് ഇന്‍ഡ്യന്‍ നാഷണല്‍
ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 3 ഞായറാഴ്ച വൈകീട്ട്
5.30ന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു.
ലോങ്ങ് ഐലന്റിലെ കൊട്ടീലിയന്‍ റസ്റ്റാറന്റ് ഹാളില്‍ കൂടുന്ന
പൊതുസമ്മേനത്തില്‍ തത്സമയം ഐ.എന്‍.ഒ.സി. കേരള ചാപ്റ്ററിന്റെ ന്യൂയോര്‍ക്ക്
ശാഖയുടെ ഉത്ഘാടനം സുരേഷ് എം.പി. നിര്‍വ്വഹിക്കുമെന്ന് ന്യൂയോര്‍ക്ക്
ചാപ്റ്റര്‍ പ്രസിഡന്റ് റവ. ഡോ. വര്‍ഗ്ഗീസ് എബ്രഹാം പ്രസ്താവിച്ചു.
ഐ.എന്‍.ഒ.സി. പ്രസിഡന്റ് ശ്രീ. ജോര്‍ജ് എബ്രഹാമിനെ പ്രസ്തുത മീറ്റിംഗില്‍
ന്യൂയോര്‍ക്കിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദരിക്കുന്നതാണ്. കളത്തില്‍
വര്‍ഗ്ഗീസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും.
കേരള ചാപ്റ്ററിന്റെ കീഴില്‍ വിവിധ പട്ടങ്ങളില്‍ പുതിയ ചാപ്റ്ററുകള്‍
തുടങ്ങി വിദേശത്തുള്ള കോണ്‍ഗ്രസ് അനുഭാവികളുടേയും പ്രവര്‍ത്തകരുടേയും
കൂട്ടായ്മ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേരളചാപ്റ്റര്‍ പ്രസിഡന്റ്
കളത്തില്‍ വര്‍ഗ്ഗീസ് ന്യൂയോര്‍ക്കില്‍ പ്രസ്ഥാവിച്ചു.
1989 മുതല്‍ 5 തവണ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗമാണ് ബഹു.
കൊടിക്കുന്നില്‍ സുരേഷ് കേന്ദ്രസര്‍ക്കാരിന്റെ നിരവധി വികസന പദ്ധതികളില്‍
അദ്ദേഹം മെമ്പര്‍ ആണ്. കേരള സ്റ്റുഡന്‍സ് യൂണിയന്, ഡോ. അംബേദ്ക്കര്‍
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ്, ടെലിക്കോം അഡൈ്വസറി ബോര്‍ഡ്
എന്നിവയില്‍ അദ്ദേഹം കേരളത്തില്‍ സേവനം നല്കിവരുന്നു.
ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ കേരളത്തിനെ പ്രതിനിധീകരിക്കുന്ന എം.പി. മാറില്‍
സര്‍വ്വസമ്മതനായ ഒരു വ്യക്തിത്വമാണ് കൊടിക്കുന്നില്‍ സുരേഷ്.
സ്വീകരണത്തിനും പൊതുസമ്മേളനത്തിനും പ്രവേശനവും അത്താഴവും സൗജന്യമാണ്. ഏവര്‍ക്കും സ്വാഗതം.
ചാപ്റ്റര്‍ ഉത്ഘാടന അറിയിപ്പ്
റവ. ഡോ.വര്‍ഗ്ഗീസ് എബ്രഹാം
കളത്തില്‍ വര്‍ഗ്ഗീസ്
ജോര്‍ജ് എബ്രഹാം
കൊടിക്കുന്നില്‍ സുരേഷ്, എം.പി.