വൃദ്ധമന്ദിരത്തിൽ കോവിഡ് വരില്ലത്രെ അവിടെ ആരും പുറത്തു പോകാറില്ല വരുന്നവർക്കെല്ലാം പൊയ്മുഖങ്ങളുണ്ട് അവിടെ ആലിംഗനം ഇല്ല ഉമ്മ വയ്ക്കലില്ല തലോടലുകളില്ല കാലം അവർക്കിടയിൽ മതിലുകൾ തീർത്തിരിക്കുന്നു ഓർമ്മകളുടെ വാതിലുകൾ കൊട്ടിയടച്ചിരിക്കുന്നു മനസ്സുകൾ ആവോളം അകലം കാക്കുന്നുണ്ട് ഇറ്റുവീഴുന്ന കണ്ണീരിൽ കൈ കഴുകൽ ഇടവിടാതെയുണ്ട് വൃദ്ധമന്ദിരങ്ങളിൽ കോവിഡ് വരില്ല മരണം വരെ അവർ ക്വാറൻ്റയിനിലാണല്ലോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല