വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാര്ഥിത്വത്തിനു വേണ്ടി 2012- ൽ മത്സരിച്ച ഹെർമൻ കയ്ൻ (74) കോറോണ വൈറസ് ബാധയെ തുടർന്നു അന്തരിച്ചു .
വ്യാഴാച്ച രാവിലെയാണ് ഇതുസംബഡിച്ചു ഔദ്യോഗീക പ്രഖ്യാപനമുണ്ടായത് .ട്രംപിന്റെ ബ്ലാക്ക് വോയ്സിന്റെ ഉപാധ്യക്ഷനായിരുന്നു .
ഹെർമാൻറെ അപ്രതീക്ഷിത വിയോഗം തന്നെ ഞെട്ടിച്ചതായി അദ്ദേഹത്തിന്റെ അടുത്ത സുഹ്ര്ത്തു ഡാൻ കാളബ്രീസ് പറഞ്ഞു . ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജൂലൈ ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
ജൂൺ 20 നു ഒക്ലഹോമയിൽ നടന്ന ട്രംപിന്റെ തിരഞ്ഞെടുപ്പു റാലിയിലും , ജൂലൈ 4 നു മൗണ്ട് റഷ്മോറിൽ നടന്ന പരിപാടിയിലും പ്രസിഡന്റ് ട്രമ്പിനൊപ്പം ഹെർമൻ പങ്കെടുത്തിരുന്നു .ഭാര്യ ഗ്ലോറിയ ,മക്കൾ വിൻസെന്റ് ,മെലാനിയെ