Image

ഫ്ലോറിഡയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു

Published on 28 July, 2020
ഫ്ലോറിഡയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു

ന്യൂയോര്‍ക്ക് :  രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമായി  ഫ്ലോറിഡ. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള യു.എസ് സംസ്ഥാനം കാലിഫോര്‍ണിയയാണ്. തൊട്ടുപിന്നിലുണ്ടായിരുന്ന ന്യൂയോര്‍ക്ക് സംസ്ഥാനത്തെ കഴിഞ്ഞ ദിവസമാണ് ഫ്ലോറിഡ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയത്. 


ഫ്ലോറിഡയില്‍ ഇതേ വരെ 433,000 ത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5,900ത്തിലേറെ പേര്‍ മരിച്ചു.

അതേ സമയം, ന്യൂയോര്‍ക്കിലെ രോഗികളുടെ എണ്ണം 417,000 ത്തിലേറെയാണ്. 32,322 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കൊവിഡ് മരണ നിരക്കില്‍ ന്യൂയോര്‍ക്ക് സംസ്ഥാനമാണ് യു.എസില്‍ മുന്നിലുള്ളത്.


 ന്യൂയോര്‍ക്കിനെ അപേക്ഷിച്ച്‌ രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും കാലിഫോര്‍ണിയയിലും ഫ്ലോറിഡയിലും മരണനിരക്ക് കുറവാണ്. 466,000ത്തിലേറെ കൊവിഡ് രോഗികളുള്ള കാലിഫോര്‍ണിയയില്‍ 8,500 ലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ നാശം വിതക്കപ്പെട്ട സംസ്ഥാനം ന്യൂയോര്‍ക്ക് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ രോഗികളുടെ എണ്ണം നിയന്ത്രിച്ച്‌ കൊണ്ടുവരാന്‍ ന്യൂയോര്‍ക്കിന് സാധിക്കുന്നുണ്ട്. 


ഈ മാസം ആദ്യം ഫ്ലോറിഡയില്‍ ഒരൊറ്റ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 15,299 കേസുകളാണ്. ആദ്യമായാണ് ഒരു യു.എസ് സംസ്ഥാനത്ത് ഇത്രയും ഉയര്‍ന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തിയത്. ഇപ്പോള്‍ ദിവസവും ഏകദേശം 10,000ത്തോളം രോഗികളാണ് ഫ്ലോറിഡയില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്

Join WhatsApp News
FromHoustonDr 2020-07-28 12:50:54
Trump’s New Favorite COVID Doctor Believes in Alien DNA, Demon Sperm, and Hydroxychloroquine. trump is pushing the coronavirus theories of a Houston doctor who also says sexual visitations by demons and alien DNA are at the root of Americans’ common health concerns. A Houston doctor who praises hydroxychloroquine and says that face masks aren’t necessary to stop transmission of the highly contagious coronavirus has become a star on the right-wing internet, garnering tens of millions of views on Facebook on Monday alone. Donald Trump Jr. declared the video of Stella Immanuel a “must watch,” while Donald Trump himself retweeted the video.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക