കാനഡ ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ലോമ) പ്രസിഡണ്ട് ആയ ജോജി തോമസ് ആണ് അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥി. ഒന്റാരിയോ ലണ്ടൻ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന വ്യവസായി ആണ്.മികച്ച സംഘാടകനും സാമൂഹ്യപ്രവർത്തകനുമായ ടോമി ഒന്റാറിയോ മലയാളികളുടെ ഇടയിൽ ഏറെ അറിയപ്പെടുന്ന വ്യക്തിയാണ്.ജി തോമസ്(കാനഡ) കാനഡ ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷനെ (ലോമ) പ്രതിനിധികരിക്കുന്നു.
ബോർഡ് ഓഫ് ട്രസ്റ്റി അംഗം 1 :
ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെമ്പർ ആയ സജി എം.പോത്തൻ ആണ് ട്രസ്റ്റി ബോർഡിൽ ഒഴിവുള്ള ഒരു തസ്തികയിലേക്ക് മത്സരിക്കുന്നത്.കഴിഞ്ഞ രണ്ടു വര്‍ഷമായി ഹഡ്സണ്‍ വാലി അസോസിയേഷന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്ന സജി കഴിഞ്ഞ 15 വര്‍ഷമായി ഈ സംഘടനയില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. നേരത്തെ, ന്യൂജേഴ്സിയിൽ ആയിരുന്നപ്പോൾ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രാരംഭ പ്രവർത്തകൻ ആയിരുന്നു.ർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻെറ നാല് കൗൺസിൽമാരിൽ ഒരാളായ സജി പോത്തൻ സഭയുടെ കോളേജ് യൂത്ത് വിഭാഗമായ മാർ ഗ്രീഗോറിയോസ് ക്രിസ്ത്യൻ സ്റ്റുഡന്റസ് മൂവ്മെന്റിന്റെ (എം.ജി.സി.എസ്.എം.) അലുമ്നി അസോസിയേഷൻ സ്ഥാപകരിൽ ഒരാളാണ്.
ബോർഡ് ഓഫ് ട്രസ്റ്റി അംഗം 2 :
ചിക്കാഗോ മലയാളികളുടെയും പ്രത്യേകിച്ച് ക്നാനായ സമുദായത്തിന്റെയും കരുത്തനായ നേതാവായ ടോമി അമ്പേനാട്ടാണ് ട്രസ്റ്റി ബോർഡിൽ ഒഴിവുള്ള സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരു സ്ഥാനാർത്ഥി. ഗോള്‍ഡന്‍ ജൂബിലി(50 വര്‍ഷം)യിലേക്കു കടക്കുന്ന അമേരിക്കയിലെതന്നെ ഏറ്റവും ആദ്യത്തെ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷ (സി.എം.എ)നു സ്വന്തമായി ഓഫീസും കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിച്ചത് 5 വര്‍ഷം മുന്‍പ് ടോമി സി. എം. എയുടെ പ്രസിഡണ്ട് ആയിരുന്നപ്പോഴാണ്. ചിക്കാഗോ മലയാളി അസോസിയേഷനെ (സി.എം.എ ഇല്ലിനോയി) പ്രതിനിധീകരിക്കുന്നു.
നാഷണൽ കമ്മിറ്റി അംഗങ്ങൾ:
മനോജ് ഇടമന- നയാഗ്ര മലയാളി അസോസിയേഷൻ (കാനഡ),സതീശൻ നായർ -മിഡ്വെസ്റ് മലയാളി അസോസിയേഷൻ (ഇല്ലിനോയി), ജോർജ് പണിക്കർ - ഇല്ലിനോയി മലയാളി അസോസിയേഷൻ (ഇല്ലിനോയി), കിഷോർ പീറ്റർ- മലയാളി അസോസിയേഷൻ ഓഫ് സെന്ററൽ ഫ്ലോറിഡ (ഫ്ലോറിഡ),ഗ്രേസ് എം. ജോസഫ് - ടാമ്പാ മലയാളി അസോസിയേഷൻ (ഫ്ലോറിഡ), ഗീത ജോർജ്-മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ, മങ്ക (കാലിഫോർണിയ),
ചാക്കോ കുര്യൻ- ഒർലാണ്ടോ മലയാളി അസോസിയേഷൻ (ഫ്ലോറിഡ), ജോൺസൺ തങ്കച്ചൻ- ഗ്രേറ്റർ റിച്ച്മണ്ട് അസോസിയേഷൻ ഓഫ് മലയാളീസ് (വിർജീനിയ), സോണി അമ്പൂക്കൻ - കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ട് (കണക്ടിക്കട്ട്), അപ്പുക്കുട്ടൻ പിള്ള - കേരള
കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ന്യൂയോർക്ക്).
നാഷണൽ കമ്മിറ്റി യൂത്ത്(യു .എസ്):
സ്റ്റാൻലി എത്തുനിക്കൽ - കെ.സി.എസ.എം.ഡബ്ള്യു.(വാഷിംഗ്ടൺ ഡി.സി), അഖിൽ മോഹൻ-ഇല്ലിനോയി മലയാളി അസോസിയേഷൻ ചിക്കാഗോ ( ഇല്ലിനോയി) അഭിജിത്ത് ഹരിശങ്കർ- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാറ്റ് (ഫ്ലോറിഡ),ജെയ്സൺ ദേവസ്യ - കൈരളി ഓഫ് ബാൾട്ടിമോർ (വാഷിംഗ്ടൺ .ഡി.സി.)
നാഷണൽ കമ്മിറ്റി യൂത്ത് (കാനഡ):
മഹേഷ് രവി-ബ്രാംപ്ടൺ മലയാളി സമാജം (ബ്രാംപ്ടൺ), രേഷ്മ സുനിൽ -ടോറോണ്ടോ മലയാളി സമാജം ,ടി.എം.എസ്.(ടോറണ്ടോ)
റീജിയണൽ വൈസ് പ്രസിഡണ്ടുമാർ :
ഷാജി വർഗീസ്- മലയാളി അസോസിയേഷൻ ഓഫ് ന്യ (ന്യൂജേഴ്സി), തോമസ് കൂവള്ളൂർ -ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സ് (ന്യൂയോർക്ക്), ഡോ.ബാബു സ്റ്റീഫൻ- കെ.എ .ജി .ഡബ്ലിയു വാഷിംഗ്ടൺ ഡി.സി.), ഡോ.ജേക്കബ് ഈപ്പൻ - മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണി, മങ്ക (കാലിഫോർണിയ),
അലക്സാണ്ടർ കൊച്ചുപുരക്കൽ- ചിക്കാഗോ മലയാളി അസോസിയേഷൻ (ഇല്ലിനോയി), സോമോൻ സക്കറിയ-ബ്രാംപ്ടൻ മലയാളി സമാജം (കാനഡ), രാജൻ പടവത്ത്ത്തിൽ
- കൈരളി ആർട്സ് ക്ലബ് (ഫ്ലോറിഡ),
ഓഡിറ്റർമാർ:
ഉലഹന്നാൻ വർഗീസ്- ഹഡ്സൺ വാലി മലയാളി അസോസിയേഷൻ, (ന്യൂയോർക്ക്), എറിക് മാത്യു-കൈരളി ഓഫ് ബാൾട്ടിമോർ (വാഷിംഗ്ടൺ ഡി.സി.).
കഴിഞ്ഞ എട്ടു മാസങ്ങളിലധികമായി അമേരിക്കയിലെയും കാനഡായിലെയും എല്ലാ സംഘടനകളിലെയും പ്രവർത്തകരുമായും സംഘടനാ നേതാക്കന്മാരുമായും കൂടിയാലോചനകൾ നടത്തി എല്ലാ സംഘടനകൾക്കും പരമാവധി പ്രാധിനിധ്യം ഉൾക്കൊള്ളിച്ചുകൊണ്ടാണ് തന്റെ ടീമിനെ തെരഞ്ഞെടുത്തതെന്ന് പ്രസിഡണ്ട് സ്ഥാനാർഥി ജോർജി വർഗീസ് വ്യക്തമാക്കി എല്ലാ അർത്ഥത്തിലും കഴിവുള്ള ഒരു മികച്ച ടീമിനു നേതൃത്വം കൊടുക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷം പ്രകടിപിച്ച ജോർജി ഇത്ര മികച്ച സ്ഥാനാർത്ഥികളെ സംഭാവന ചെയ്ത ഫൊക്കാനയിലെ എല്ലാ അംഗ സംഘടനകളിലെയും അംഗങ്ങൾക്ക്അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. സെപ്തംബര്‍ 9 നു നടക്കുന്ന തെരെഞ്ഞെടുപ്പിൽ തന്റെ ടീമിന് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും ടീമിന്റെ നായകനായ ജോർജി വർഗീസ് അഭ്യർത്ഥിച്ചു.