Image

സൗഹൃദസരസ്സുകളിലെ താമരച്ചന്തം ഇനി ഫ്ളോറിഡയിലും (വിൻസെന്റ് സിറിയക്)

Published on 25 July, 2020
സൗഹൃദസരസ്സുകളിലെ താമരച്ചന്തം ഇനി ഫ്ളോറിഡയിലും (വിൻസെന്റ് സിറിയക്)
ന്യുയോർക്കിലെ കല-സാമൂഹ്യ-സാംസ്കാരിക-മത വേദികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന ശ്രീമതി സരോജ വർഗീസ് മകളോടോപ്പമുള്ള വിശ്രമജീവിതത്തിനായി ഫ്ളോറിഡയിലേക്ക് മാറി താമസിക്കയാണ്. ഈ മാസം ഇരുപത്തിയേഴിനു ലാഗ്വാർഡിയ  എയർപോർട്ടിൽ നിന്നും ഫ്ളോറിഡയിലേക്ക് പറന്നുയരുന്ന വിമാനത്തിൽ ന്യുയോർക്കിലെ ഏകദേശം നാലര  ദശാബ്ദകാലത്തെ ജീവിതകാല ഓർമ്മകൾക്ക് വിടനൽകികൊണ്ട് അവർ യാത്രയാകും.  താമരപ്പൂക്കൾക്ക് ഏറ്റവും അനുയോജ്യം സൂര്യപ്രകാശമത്രേ. അതുകൊണ്ട് എന്നും ചിരിക്കുന്ന സൂര്യന്റെ നാടായ ഫ്ലോറിഡയിൽ ജീവിതമാരംഭിക്കുമ്പോൾ എഴുത്തുകാരിയായ ശ്രീമതി സരോജ വർഗ്ഗീസ് ചിരകാലം താമസിച്ച ന്യുയോർക്കിനെ കുറിച്ചുള്ള ഗൃഹാതുരത്വത്തിൽ നിന്നും എളുപ്പം മുക്തയാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം. തന്നെയുമല്ല അവരിൽ നിന്നും കൂടുതൽ സർഗ്ഗരചനകളും നമുക്ക് ലഭിക്കാം.

സൗഹൃദസദസ്സുകളെ സരോജമലരുകൾ വിടരുന്ന ഒരു സരസ്സാക്കാൻ സഹൃദയായ അവർക്ക് കഴിയുമായിരുന്നു. കേരളസമാജത്തിന്റെ ആരംഭ പ്രവർത്തകയും ഒരിക്കൽ പ്രസിഡന്റ് പദവിയും പിന്നീട് മറ്റനേകം പദവികളും ഒന്നിൽ കൂടുതൽ തവണ വഹിക്കുകയും ചെയ്ത ശ്രീമതി സരോജ വർഗീസിന് കേരളസമാജത്തിലെ അംഗങ്ങൾ ചേർന്ന് സംഘടിപ്പിച്ച ഒരു ചെറിയ സദസ്സിൽ വച്ച് യാത്രയയപ്പ് നൽകുകയുണ്ടായി. കൊറോണ പടർച്ചവ്യാധിയുടെ പിടിയിൽ പെടാതിരിക്കാൻ  മുൻകരുതലുകൾ എടുക്കേണ്ടിയിരുന്നത്കൊണ്ട് സമാജം പ്രസിഡന്റ വിൻസെന്റ് സിറിയകിന്റെ വസതിയിൽ വച്ചായിരുന്നു ഈ എളിയ ചടങ്ങു സംഘടിപ്പിച്ചത്.

അമേരിക്കൻ മലയാളസാഹിത്യത്തിലെ തറവാട്ടമ്മയായി, പള്ളിയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ സേവനനിരതയായി, മറ്റ് സാംസ്കാരിക സംഘടനകളിൽ സന്നദ്ധസേവകയായി അവർ നൽകിയ സംഭാവനകൾ ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്ന് ശ്രീ വിൻസെന്റ് അദ്ദേഹത്തിന്റെ യാത്രയയപ്പ് സന്ദേശത്തിൽ പറഞ്ഞു. സരോജയുടെ പ്രിയപ്പെട്ടവരെല്ലാം ഗദ്ഗദകണ്ഠരായി അവരുടെ വികാരങ്ങൾ പങ്കു വച്ചു. ഓരോ സദസ്സിലും സരോജയുടെ സാന്നിധ്യം ഒരു താമരപ്പൂവിന്റെ ഓർമ്മയുളവാക്കുന്ന വിധത്തിൽ പ്രസന്ന മധുരങ്ങളായിരുന്നുവെന്നു  ശ്രീമതി സാറാമ്മ ജോർജ്ജ് (കുഞ്ഞുമോൾ) അഭിപ്രായപ്പെട്ടു.

ഒരു നല്ല സഹപ്രവർത്തകയുടെ , സഹോദരിയുടെ,  സുഹൃത്തിന്റെ അഭാവം നമ്മെ അനുഭവപ്പെടുത്തിടാതെ സരോജ നമ്മളുമായി ഫ്ലോറിഡയിൽ നിന്നും ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്നു നമുക്ക് ആശ്വസിക്കാമെന്നു ശ്രീ ജോൺ പോൾ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു.  എല്ലാവരും സരോജക്ക് അനുഗ്രഹപ്രദമായ വിശ്രമജീവിതം നേർന്നുകൊണ്ട് ചടങ്ങുകൾക്ക് തിരശീല വീഴ്ത്തി.

സരോജയുടെ സുഹൃത്തുക്കളും, അഭ്യുദയാകാംക്ഷികളും ഇത് ഒരു അറിയിപ്പായും കരുതണമെന്ന് അപേക്ഷിക്കുന്നു.

സ്നേഹത്തോടെ
വിൻസെന്റ് സിറിയക്
പ്രസിഡന്റ്
കേരളസമാജം, ന്യുയോർക്ക്

സൗഹൃദസരസ്സുകളിലെ താമരച്ചന്തം ഇനി ഫ്ളോറിഡയിലും (വിൻസെന്റ് സിറിയക്)
Join WhatsApp News
2020-07-25 16:22:19
ഫ്ലോറിഡ കുളങ്ങളില്‍ മുതല ഉണ്ട്. കുളത്തില്‍ താമര വിരിക്കാന്‍ ഇറങ്ങുമ്പോള്‍ സൂഷിക്കുക. ഫ്ലോരിടയില്‍ എവിടെ ആണ് ? സ്വാഗതം
PonmelilAbraham 2020-07-25 16:28:49
I have known Saroja for a long time but came to know her friendliness and special fondness for communities and families. She is an asset to any society by her manificient goodwill and her openness to others. Her work in the literary field among Malayalees is extra ordinary and will be remembered for ever. She had told me of her deep desire to move to Florida near her close family. May it be an opportunity to shed more sunshine in Florida by her presence from now on. God be with you our friend Saroja.
josecheripuram 2020-07-25 21:18:15
It's difficult to say Good bye,But we have to say bye,Hoping to meet some were.Who knows?
josecheripuram 2020-07-25 21:26:09
To meet&Depart is the way of life,to depart&meet is the hope of life.
SudhirPanikkaveetil 2020-07-25 21:58:00
I am wishing everything best for you. Goodbye ! May God bless you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക