-->

kazhchapadu

ഫാസിസത്തെ എതിർക്കുന്നവർ - ആന്റ്റി-ഫ (ഭാഗം-3:സി ആന്‍ഡ്രൂസ്‌)

Published

on

എന്തിനു ആണ് ട്രംപ് അവരെ വെറുക്കുന്നത്? ട്രംപ് ഫാസിസ്റ്റ് ആയതുകൊണ്ട് അല്ലേ?

ഒരു സ്ഥാപിത പ്രസ്ഥാനം അല്ലാത്ത, വെറും ഒരു ആശയത്തെ എങ്ങനെ ട്രംപിന് -ടെററിസ്റ്റുകൾ- എന്ന് പ്രഖ്യാപിക്കാൻ സാധിക്കും? ആന്റ്റി ഫാ -യ്ക്ക് ഒരു നേതാവ് ഇല്ല, ഒരു ഏകികിർത രാഷ്ട്രീയ തത്വ ചിന്ത ഇല്ല. ആന്റ്റി- ഫാ; ഫാസിസത്തെ എതിർക്കുന്ന തത്വ ചിന്തകൾ മാത്രം, അപ്പോൾ നമ്മൾ ഒക്കെ ആന്റ്റി -ഫാ അല്ലേ? അതോ നിങ്ങൾ ഫാസിസ്റ്റുകളോ? കേരളത്തിലെ ബ്രാഹ്മണ മേധാവിത്തം ഫാസിസം ആണ്, നിങ്ങൾ അതിനെ അനുക്കൂലിക്കുന്നുവോ?. ഇന്ത്യൻ സ്വതന്ത്ര സമരം ആന്റ്റി-ഫാ ആണ്, കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം തുടക്കത്തിൽ ആന്റ്റി-ഫാ ആണ്. മാറു മറക്കൽ മാറു മുറിക്കൽ സമരം ആന്റ്റി- ഫാ ആയിരുന്നു. അമ്മായി അമ്മമാർക്ക് എതിരെ മാധ്യമങ്ങളിൽ വന്ന ടി വി സീരിയലുകൾ ആന്റ്റി- ഫാ ആണ്, എന്തിനേറെ; കോട്ടയം ഓർത്തഡോക്സ് കാതോലിക്കയെ എതിർത്ത് പാട്രിയാർക് വിഭാഗങ്ങൾ നടത്തിയ സമര പ്രകടനങ്ങൾ അവരുടെ കാഴ്ച്ചപ്പാടിൽ ആന്റ്റി-ഫാ ആണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ആന്റ്റി- ഫ വളരെ വ്യത്യസ്തം ആണ്. ജഡം ധരിക്കാത്ത ഒരു ആശയത്തെ എങ്ങനെ തീവ്രവാദികൾ എന്ന് മുദ്ര അടിക്കാൻ സാധിക്കും? മരീചികയുടെ പിന്നാലെ ഓടുന്ന മാൻ പോലെ അല്ലേ ട്രംപിന്റെ ഉദ്യമം!

ഫാസിസത്തെ എതിർക്കുന്ന ആന്റ്റി ഫാ-യെ ട്രംപും മറ്റ് പല റിപ്പപ്ലിക്കൻസും എതിർക്കുന്നു. പോലീസുകാരൻ പിടലിക്ക് മുട്ട് അമർത്തി കൊന്ന ജോർജ് ഫ്‌ളോയിഡിന്റെ കുലപാതകത്തിനു എതിരെ രാജ്യമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങൾ പൊട്ടി പുറപ്പെട്ടപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ ആണ് ട്രംപ് ആന്റ്റി ഫാ യെ പഴി ചാരുവാൻ തുടങ്ങിയത്. ഒരു കുറ്റവാളിയായ ഫ്ലോയിഡിനെ ആണ് പ്രകടനക്കാർ പിന്തുണക്കുന്നത് എന്ന് പ്രചരിപ്പിക്കാൻ ഉള്ള പ്രകടനം ആണ് ട്രംപും കൂട്ടരും കാട്ടിയതു. കുറ്റവാളിയെ വിചാരണ ചെയ്യേണ്ടത് ജുഡീഷ്യറി ആണ്. ആരേയും കൊല്ലുവാനുള്ള അധികാരം പോലീസുകാരന് ഇല്ല എന്നത് ഇവരൊക്ക വളരെ സൗകര്യ പൂർവം മറച്ചു. ആന്റ്റി ഫാ -യെ ഒരു തീവ്രവാദി സംഘടന ആയി പ്രക്യപിക്കുക എന്നത് ആണ് ട്രംപിൻ്റെ ഗൂഢ ഉദ്ദേശം. എതിർക്കുന്നവരെ; തീവ്രവാദികൾ, രാജ്യ സ്നേഹം ഇല്ലാത്തവർ എന്നൊക്കെ മുദ്ര അടിക്കുന്നത് ഫാസിസം തന്നെ!.


അല്പം എങ്കിലും കോമൺ സെൻസ് ഉള്ളവർക്ക് അറിയാം, ഫാസിസം ഉള്ളതുകൊണ്ട്ആണ്; അതിനെ എതിർക്കുന്ന ആന്റ്റി- ഫാ -രൂപം കൊണ്ടത്. ആദ്യം ഫാസിസത്തെ വേണം തീവ്രവാദികൾ എന്ന് പ്രഖ്യാപിക്കേണ്ടത്. കെ കെ കെ, ട്രംപിസം ഒക്കെ തീവ്രവാദികൾ തന്നെ. ഇത് മനസ്സിൽ ആക്കിയ റിപ്പപ്ലിക്കൻസ് ഇന്ന് ട്രംപിനെ എതിർക്കുന്നു. ട്രംപിനെ എതിർക്കുന്ന റിപ്പപ്ലിക്കൻസ്; ആന്റ്റി-ഫ ആണ്.


എന്താണ് ആന്റ്റി-ഫാ?

ആന്റ്റി-ഫാ ഒരു സംഘടന അല്ല, സംഘടിത പ്രസ്ഥാനവും അല്ല അതിനാൽ ഒരു നേതാവും ഇല്ല. ഹിറ്റ്ലറുടെ കാലശേഷം വെള്ളക്കാരുടെ വർണ്ണ മേധാവിത്തത്തിനു എതിരെയും, മറ്റു ഫാസിസ്റ്റു പ്രസ്ഥാനങ്ങൾക്കും രാഷ്ട്രീയത്തിനും എതിരെ ഉയർന്നു വന്ന പ്രധിഷേധ ആശയങ്ങൾ ആണ് ആന്റ്റി-ഫ. കുറഞ്ഞ കുറെ ദശാബ്ധങ്ങൾ ആയി ആന്റ്റി-ഫാ നിലവിൽ ഉണ്ട് എങ്കിലും ട്രമ്പ് ഭരണം കൈയടക്കിയതോടെ ആണ് ആന്റ്റി -ഫാ അമേരിക്കയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 2017 ൽ വിർജീനിയയിലെ ഷാർലറ്റ്‌വില്ലിൽ നടന്ന 'വെള്ളക്കാരുടെ വർണ്ണ മേധാവിത്ത വാദികളുടെ' പ്രകടനത്തെ എതിർത്ത് പ്രൊട്ടസ്റ്റ് നടത്തിയതോടെ ആന്റ്റി- ഫാ ശ്രദ്ധിക്കപ്പെട്ടു.


ജൂലൈ 2019 ൽ ആന്റ്റി-ഫാ അനുകൂലികൾ പ്രൗഡ് ബോയിസുമായി ഏറ്റുമുട്ടി. - ആരാണ് പ്രൊഡ് ബോയിസ്?- പ്രൗഡ് ബോയ്സ് വെള്ളക്കാരുടെ ഒരു തീവ്ര വലതുപക്ഷ നവ ഫാസിസ്റ്റ് സംഘടനയാണ്, അത് പുരുഷന്മാരെ മാത്രം അംഗങ്ങളായി അംഗീകരിക്കുകയും രാഷ്ട്രീയ അക്രമത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. പുരുഷന്മാർ-പ്രത്യേകിച്ചും വെളുത്ത പുരുഷന്മാർ, പാശ്ചാത്യ സംസ്കാരം എന്നിവ ഉപരോധത്തിലാണെന്ന് സംഘം വിശ്വസിക്കുന്നു; അവരുടെ കാഴ്ചപ്പാടുകൾക്ക് വെളുത്ത വംശഹത്യ ഗൂഡാലോചന സിദ്ധാന്തത്തിന്റെ ഘടകങ്ങളുണ്ട്. വെളുത്ത മേധാവിത്വ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്നില്ലെന്ന് ഗ്രൂപ്പ് അവകാശപ്പെടുമ്പോൾ, അതിന്റെ അംഗങ്ങൾ പലപ്പോഴും വംശീയ റാലികളിലും സംഭവങ്ങളിലും സംഘടനകളിലും പങ്കെടുക്കുന്നു. സംഘടന അക്രമത്തെ മഹത്വപ്പെടുത്തുന്നു, അംഗങ്ങൾ പങ്കെടുക്കുന്ന ഇവന്റുകളിൽ, അക്രമത്തിൽ ഏർപ്പെടുന്നു; സതേൺ ദാരിദ്ര്യ നിയമ കേന്ദ്രം (എസ്‌പി‌എൽ‌സി) ഇതിനെ "ആൾട്ട്-റൈറ്റ് ഫൈറ്റ് ക്ലബ്" എന്ന് വിളിക്കുന്നു. ഇവർ ആണ് പോലീസിന്റെ ക്രൂര പീഡങ്ങനൾക്കു എതിരെ, ജോർജ് ഫ്ലോയിഡിന്റെ കുലപാതകത്തോടെ രാജ്യത്തു ആകമാനം ഉണ്ടായ പ്രധിഷേധ റാലികളിൽ നുഴ്ഞ്ഞുകയറി അക്രമങ്ങൾ അഴിച്ചുവിട്ടത്.

പ്രൗഡ് ബോയിസ് എന്ന സംഘടനയെ തീവ്രവാദികൾ എന്ന് പ്രഖ്യാപിക്കേണ്ടതിനു പകരം അവരെ എതിർക്കുന്ന സംഘടന ഇല്ലാത്ത ആന്റ്റി- ഫാസിറ്റു അനുഭാവികളെ ആണ് തീവ്രവാദികൾ എന്ന് പ്രഖ്യാപിക്കണം എന്ന് ട്രംപ് ശാട്യം പിടിച്ചത്. ഇന്റെലിജൻസ് വിഭാഗങ്ങൾക്കും ലോ എന്ഫോഴ്സ്മെന്റ് വിഭാഗങ്ങൾക്കും ട്രമ്പിനോട് യോജിക്കാൻ കഴിഞ്ഞില്ല.

ട്രംപ് ആനുകൂലി എന്ന്‌ കരുതുന്ന ഡെറിക്ക് ചൗവിൻ എന്ന വെളുമ്പൻ പോലീസുകാരൻ , 8 മിനിറ്റിൽ കൂടുതൽ സമയം ഫ്ലോയിഡിന്റെ തൊണ്ടയിൽ മുട്ട് അമർത്തിയാണ് ഫ്ലോയിഡിനെ കൊന്നത്. അയാൾ ഒരു കുറ്റവാളി ആൺ എന്ന് ആണ് മലയാളികൾ ഉൾപ്പടെ പലരും പോലീസുകാരനെ ന്യായികരിച്ചതു. ക്രിമിനലുകളെ ഒക്കെ കൊല്ലുവാൻ പൊലീസിന് അധികാരം ആര് എന്ന് കൊടുത്തു? നിങ്ങളുടെ ആരെയെങ്കിലും ആണ് ഇങ്ങനെ കൊന്നത് എങ്കിൽ ഇത്തരം ഹീന ന്യായങ്ങൾ നിങ്ങൾ നിരത്തുമോ?

രാജ്യത്തു ആകമാനം പ്രധിഷേധങ്ങൾ ഉണ്ടായതു ഫ്ലോയിഡിന്റെ കുറ്റങ്ങളെ ന്യായികരിക്കാൻ അല്ല എന്നത് മനസ്സിൽ ആക്കാൻ ഉള്ള സാമാന്യ ബോധം എങ്കിലും ഉള്ളവർക്ക് മാത്രമേ ഇതൊക്കെ മനസ്സിൽ ആവൂ. തുടക്കത്തിൽ സമാധാനപരമായി തുടങ്ങിയ പ്രതിഷേധ റാലികളിൽ സംമൂഹ്യ വിരുദ്ധരും, കൊള്ളക്കാരും വെള്ള വർണ്ണ മേധാവികളും കൂടി; കൊള്ളയും, അക്രമങ്ങളും നടത്തി. ഇതൊക്കെ പ്രധിഷേധ പകടനക്കാർ ആണ് എന്ന് പ്രചരിപ്പിക്കാൻ മീഡിയയും ട്രമ്പറും ശ്രമിച്ചു. പ്രധിഷേധ റാലികളിൽ പോലീസുകാരും പങ്കെടുത്തു എന്നത് പലരും അവഗണിച്ചു. സമാധാനപരമായി പ്രതിഷേധിക്കുക എന്നത് ജനാധിപത്യ രാജ്യത്തു പൗരാവകാശത്തിൽ പെട്ടത് ആണ്. അതിനെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമർത്താൻ ആണ് ട്രംപ് ശ്രമിക്കുന്നത്. അത് ഫാസിസം ആണ്.

ജൂൺ 1 നു നടത്തിയ പ്രസ് ബ്രീഫിൽ; പ്രകടനങ്ങളിൽ ഉണ്ടായ അക്രമങ്ങളെ ട്രംപ് ആന്റ്റി- ഫായുടെ മുകളിൽ ചാർത്തി, മറ്റു പല റിപ്പപ്ലിക്കൻസും അതേറ്റു പാടി. കഥ അറിയാതെ ആടുന്ന കുറെ മലയാളികളും അതേറ്റുപാടി.

ഫാസിസത്തെ എതിർക്കുന്നവരെ എതിർക്കുന്ന നിങ്ങൾ ആദ്യം ഫാസിസം എന്താണ് എന്ന് പഠിക്കുക.

ഏകാധിപത്യ സേച്ഛാധിപത്യം ആണ് ഫാസിസം. ഡെമോക്രസിയുടെ എതിരാളികൾ ആണ് ഫാസിസ്റ്റുകൾ. ഡെമോക്രസിയിൽ മാത്രമേ നിങ്ങൾക്ക് അഭിപ്രായം പറയുവാൻ സാധിക്കയുള്ളു. ഫാസിസം നിലവിൽ വന്നാൽ അടിമത്തം നിങ്ങൾ ക്ഷണിച്ചു വരുത്തുന്നു. നിങ്ങളുടെ അഭിപ്രായ സ്വന്ത്രവും അവിടെ അവസാനിക്കുന്നു. അതിനാൽ, അറിയാത്ത ഭാവങ്ങൾക്കു താലി ചാർത്തരുത്.

പഠിക്കുക,വായിക്കുക, ചിന്തിക്കുക. അനേകർ രക്തം ഒഴുക്കി നേടിയ വെക്തി സ്വാതന്ത്രം ഫാസിസ്റ്റുകൾക്കു അടിയറ വെക്കരുത്. അടിമത്തം മരണ തുല്യം ആണ്.

വെള്ളക്കാരുടെ മേധാവിത്വത്തെ -ഫാസിസത്തെ- നിങ്ങൾ എന്തിനു പിന്താങ്ങുന്നു? അടിമത്ത മനോഭാവമോ, ഭയമോ അതോ നിങ്ങളുടെ അജ്ഞതയോ?- andrew

Facebook Comments

Comments

 1. Jaseena Rahiman. PA

  2020-07-23 15:37:13

  Philly District Attorney Calls Trump A ‘Wannabe Fascist.’ Will Charge His Agents If They Break Law. rump recently announced that he would be sending out more federal agents to major U.S. cities across the nation to arrest protestors. One district attorney had a few words for Trump and his plan. Philadelphia District Attorney Larry Krasner warned this week that he will arrest and charge Trump’s police forces if they violate the rights of residents in his city. “The law applies to the president of the United States, even though he doesn’t think so. The law applies to law enforcement. The law applies to civilians. It is real simple,” says Krasner. Krasner spoke with DemocracyNow about the issue. He called Trump a “wannabe fascist.” - Salute to the author, I was waiting to see the whole parts of the article. Excellent points for students of politics. Translate this to English & send it to NY.Times, Washington post.

 2. KICK HIM OUT OF CONGRESS

  2020-07-23 13:03:44

  He too is part of trump FASCISM. KICK HIM OUT -Rep. Alexandria Ocasio-Cortez was not satisfied with an apology delivered Wednesday by Rep. Ted Yoho, who said he was sorry for the "abrupt manner" of a reportedly angry conversation he had with her but denied calling her a vulgar term as reported by The Hill. The Washington-based publication reported that Yoho confronted the freshman Democrat from New York on Tuesday in a Capitol staircase on Monday and told her she was "disgusting" for attributing a rise in crime to the unemployment caused by the coronavirus outbreak. After they parted, Yoho said "f------ b----," according to The Hill.

 3. Maany Varghese..NY

  2020-07-23 12:37:55

  Judge orders Michael Cohen to be released from prison. judge ordered the release from prison of trump’s former personal lawyer on Thursday, saying he believes the government retaliated against him for planning to release a book about Trump before November's election. Michael Cohen's First Amendment rights were violated when he was ordered back to prison on July 9 after probation authorities said he refused to sign a form banning him from publishing the book or communicating publicly in other manners, U.S. District Judge Alvin K. Hellerstein said during a telephone conference. Hellerstein ordered Michael Cohen released from prison by 2 p.m. on Friday. “How can I take any other inference than that it’s retaliatory?” Hellerstein asked prosecutors, who insisted in court papers and again Thursday that Probation Department officers did not know about the book when they wrote a provision of home confinement that severely restricted Cohen's public communications. “I’ve never seen such a clause in 21 years of being a judge and sentencing people and looking at terms of supervised release,” the judge said. “Why would the Bureau of Prisons ask for something like this ... unless there was a retaliatory purpose?" In ruling, Hellerstein said he made the “finding that the purpose of transferring Mr. Cohen from furlough and home confinement to jail is retaliatory.” He added: “And it’s retaliatory for his desire to exercise his First Amendment rights to publish the book. RETALIATION IS FASCISM.

 4. Rajasree Lakshmy

  2020-07-23 11:00:56

  I copied this quote -''I've lived through the Cuban Missile Crisis, JFK assassination, Vietnam War protests, assassinations of MLK and Robert Kennedy, the Watergate scandal, the oil crisis, the 9/11 attacks, the banking failure and recession. This, today, right now, is the darkest period of all.''

 5. Sussan Thomas,New York

  2020-07-23 10:34:23

  Various records indicate Trump paid no federal taxes in 1978, 1979 and 1984, thanks to real-estate deductions. Leaked snippets of Trump’s 1995 tax return show he claimed a $916 million deduction, probably related to his casino bankruptcies in 1991 and 1992, that could have zeroed out his federal tax bill for up to 18 years. A leak of two pages of Trump’s 2005 tax return show he claimed another tax write-off of $100 million, although Trump did pay $38 million in taxes that year, on income of $150 million. The Republican tax-cut law Trump signed in 2017 contained $60 billion worth of tax breaks for developers, which may also have benefited Trump, according to a 2018 report by House Democrats. One tax expert called the 2017 law “a windfall for real-estate developers like Trump.” The New York Times estimated those tax breaks could save Trump an additional $11 million per year.

 6. SureshKumar Ayyappen.WI

  2020-07-22 16:32:47

  മുൻ വൈസ് പ്രസിഡണ്ട് ഡിക്ക് ചെയിനിയുടെ മകൾ ലിസ്‌ ചെയിനി -chair of the House Republican Conference സ്ഥാനം ഒഴിയണം എന്ന് മാറ്റ് ഗെയ്‌സ് -ആവശ്യപ്പെടുന്നു. ട്രമ്പിനോട് മതിയായ കൂറ് പുലർത്തുന്നില്ല എന്നത് ആണ് കാരണം. -ഇതും ഫാസിസം തന്നെ. ഒരേ നുണ പല പ്രാവശ്യം ആവർത്തിച്ചാൽ അത് സത്യം എന്ന് ആൾക്കാർ വിശ്വസിക്കും എന്നാണ് ട്രംപ് കരുതുന്നത്. ഇത് കേട്ട് മടുത്ത പൊതുജനം ഇപ്പോൾ ട്രംപിനെ വിശ്വസിക്കുന്നില്ല. അയാളുടെ കുറെ ആരാധകർ മാത്രമേ ഇയാൾ പറയുന്നത് വിശ്വസിക്കുന്നുള്ളു. തപാൽ വോട്ടുകൾ കള്ള വോട്ടുകൾ ഉണ്ടാക്കും എന്നാണ് പുതിയ നുണ. പരാജിത ഫാസിസ്റ്റിന്റെ വെറും കള്ള പ്രചാരണം മാത്രം.

 7. Mariakutty Abraham

  2020-07-22 13:50:32

  അൽപ്പം തമാശ ഒക്കെ ഇടക്കിടെ വേണ്ടേ!- അല്പം രസിക്കാം. ഇവാൻജെലിക്കൽ വോട്ടർമാരെ ആകർഷിക്കാൻ ട്രംപിന്റെ തിരഞ്ഞെടുപ്പ് കാമ്പെയിൻ രണ്ടു ഫോട്ടോകൾ പ്രചരിപ്പിച്ചു. ൧- ട്രംപ് പല ഓഫീസ്സ്ർമാരുടെ കൂടെ നിൽക്കുന്ന ഫോട്ടോ, തലക്കെട്ടു -പബ്ലിക് സേഫിറ്റി. അരാജകത്വും അക്രമവും എന്ന തലക്കെട്ടിൽ മറ്റൊന്ന്, പ്രകടനക്കാർ പോലീസിനെ ആക്രമിക്കുന്ന ഫോട്ടോ. ഇ ഫോട്ടോ 2014 ൽ യുക്രെയിൻ പോലീസുമായി അവിടുത്തെ പ്രകടനക്കാർ ഏറ്റു മുട്ടുന്നത് ആണ്. ട്രംപും കൂട്ടരും, അയാളെ അനുകൂലിച്ചു ഇ മലയാളിയിൽ എഴുതുന്നവരും, അതിനു പുറകെ കമന്റെ എഴുതുന്നവരും ഇതുപോലെ സത്യം മറച്ചു കള്ളം എഴുതുന്നവർ ആണ്. ഇവരെ പൂർണ്ണമായും നമ്മുടെ ജീവിതത്തിൽ നിന്നും അകറ്റുക. നല്ല അറിവ് 3 ആർട്ടിക്കിളിലൂടെ പകർന്ന അന്ദ്രുവിന് നന്ദി, താങ്കളുടെ കമന്റുകൾ ഉഗ്രൻ തന്നെ. നന്ദി. മാതു ജോയ്‌സ് ഇതുവരെ മറുപടി തന്നില്ല അല്ലേ!, വല്ലതും ഒക്കെ തൂറ്റി വച്ചിട്ട് മാളത്തിൽ ഒളിക്കുന്നവരെയും നമ്മൾ തീർത്തും അവഗണിക്കണം.

 8. Thomas Abraham, FL

  2020-07-22 13:22:16

  Republican congressman Matt Gaetz (FL) has been caught breaking House ethics rules by “improperly” funneling taxpayer money to a private consultant who also happens to be a scandal-plagued former aide to President Donald Trump. According to Politico, Gaetz’s office improperly sent $28,000 in taxpayer money to a limited liability corporation linked to Darren Beattie, a Trump aide who was ousted in 2018 after it was revealed he spoke at a conference featuring several prominent white nationalists.

 9. Jancy Janet Abraham.,NY

  2020-07-22 13:17:45

  ജെഫ്രി എപ്സ്റ്റൈൻ സഹ- ഗൂഢാലോചനക്കാരി സ്ലെയ്ൻ മാക്സ്വെ ലിനു 'നല്ലതു വരട്ടെ' എന്ന് ആ ശംസകൾ” ട്രംപ് അറിയിച്ചതിനെത്തുടർന്ന് റിപ്പബ്ലിക്കൻ - ചിപ്പ് റോയ് (ആർ-ടെക്സസ്) ബുധനാഴ്ച ഡൊണാൾഡ് ട്രംപിനെ സ്ഫോട പരമായി പരിഹസിച്ചു. ചൊവ്വാഴ്ച വൈകുന്നേരം വാർത്താ സമ്മേളനത്തിൽ മാക്‌സ്‌വെല്ലിന്റെ കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ അന്ന് ട്രംപ്, “എന്തായാലും ഞാൻ അവൾക്ക് നന്നായി നേരുന്നു.” എന്ന് പറഞ്ഞത് ഈ അഭിപ്രായം സോഷ്യൽ മീഡിയയിലും നീതിന്യായ വകുപ്പിനകത്തും പെട്ടെന്ന് പ്രകോപനം സൃഷ്ടിച്ചു. ജി‌ഒ‌പിയുടെ ഏറ്റവും യാഥാസ്ഥിതിക അംഗങ്ങളിൽ ഒരാളായ റോയ് (ആർ-ടെക്സസ്),- പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന്റെ വലയത്തിലേക്ക് ആകർഷിച്ചുവെന്നാരോപിനാം ഉള്ള സ്ത്രീക്കു എങ്ങനെ നല്ലതു വരട്ടെ എന്ന് അല്പം എങ്കിലും ധാർമ്മിക ബോധം ഉള്ളവർ ചെയ്യുമോ എന്ന് ചോദിച്ചു. . “ഏറ്റവും ധാർമ്മികമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സ്ത്രീയെ അംഗീകരിക്കാനാവില്ല, ,” റോയ് ട്വിറ്ററിൽ കുറിച്ചു. “അവൾക്ക് കഠിനമായ ശിക്ഷ നൽകേണ്ടതുണ്ട്… കൂടാതെ അവൾ ദുരുപയോഗം ചെയ്ത പെൺകുട്ടികൾക്ക് നീതി ലഭിക്കുകയും വേണം. നിയമവിരുദ്ധമായ ലൈംഗിക പ്രവർത്തികൾക്കായി കുട്ടികളെ കടത്തിക്കൊണ്ടുവന്നതിനും എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ നുണ പറഞ്ഞതിനും മാക്സ്വെലിനെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ചെറുപ്പക്കാരായ പെൺകുട്ടികളെ എപ്സ്റ്റീനിന്നും മറ്റു പ്രമുഘർക്കും കൂട്ടി കൊടുക്കൽ ആയിരുന്നു ഇവരുടെ പണി. ട്രാമ്പുമായി ഒരുമിച്ചുള്ള ഇവരുടെ ഫോട്ടോ ഇന്ന് ഇന്റർനെറ്റിൽ ധാരാളം ഉണ്ട്.

 10. Dan Rather -said

  2020-07-22 13:00:50

  I am haunted by that phrase “preventable deaths.” To say the words is still not to fully grasp the meaning. Especially when the tally is in the several tens of thousands. Each represents a web of human connections that will never be the same. So much sadness. Preventable sadness.

 11. Ramachandran Nair.K

  2020-07-22 12:46:15

  William Barr is the most corrupt Attorney General in U.S. history. . ട്രംപിനെ സംരക്ഷിക്കാന്‍ വേണ്ടി ഡി.സി ബാർ അസോസിയേഷൻ നിയമങ്ങൾ ലംഘിച്ചതിന് വില്യം ബാർ തന്റെ നിയമ ലൈസൻസ് നഷ്ടപ്പെടുത്തും ഡൊണാൾഡ് ട്രംപിനെ സംരക്ഷിക്കുന്നതിനായി അറ്റോർണി ജനറൽ വില്യം ബാർ അസോസിയേഷന്റെ നിയമങ്ങൾ ലംഘിച്ചുവെന്ന് ഡി.സി ബാർ അസോസിയേഷന്റെ നാല് മുൻ പ്രസിഡന്റുമാർ ആരോപിക്കുകയും അന്വേഷണം ആരംഭിക്കാൻ ഗ്രൂപ്പിനോട് ആവശ്യപ്പെടുന്ന കത്തിൽ ഒപ്പുവെക്കുകയും ചെയ്തതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നു.

 12. Kunjumon Mathew

  2020-07-22 12:28:05

  വായിക്കുക,പഠിക്കുക, ചിന്തിക്കുക എന്നൊക്കെ പറഞ്ഞു ഞങ്ങളെ വല്ലാത്ത കഷ്ട പാടിലേക്ക് എന്തിനാ ആണ്ട്രു തള്ളി വിടുന്നത്. ഞങ്ങള്‍ എന്ത് ചെയ്യണം എന്ന് പള്ളിയില്‍ അച്ഛന്‍ പറയും. പോരാത്തത് ഞങ്ങളുടെ രക്ഷകന്‍ ട്രമ്പ്‌ അച്ചായനും. വെറുതെ തല്ലണ്ട, ഞങ്ങള്‍ നന്നാവില്ല. താങ്ങള്‍ പോയി നുജെന്‍ പിള്ളേരെ പടിപ്പിക്കു

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

View More